Latest Updates
-
വിറ്റിലിഗോ ഉള്ളവർ ജിമ്മിൽ പോകുമ്പോൾ: ചർമ്മ സംരക്ഷണത്തിന് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
റെഡ് അലർട്ട്: കനത്ത മഴയിൽ ഗർഭിണികളും സ്ത്രീകളും ആരോഗ്യസുരക്ഷയ്ക്കായി ഈ മുൻകരുതലുകൾ നിർബന്ധമായും എടുക്കുക! -
ഡൽഹിയിലെ മഴക്കാലം; പുറത്തിറങ്ങാതെ തന്നെ ഫിറ്റ്നസ് നിലനിർത്താം, ഒപ്പം ശ്രദ്ധിക്കേണ്ട ഭക്ഷണക്രമവും ഇതാ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും നശിക്കാതെ കാക്കാം; അണുബാധ തടയാൻ ഈ മുൻകരുതലുകൾ മതി! -
സാമന്തയുടെ ഫിറ്റ്നസ് രഹസ്യം; ഗർഭകാലത്ത് ഈ 12 മിനിറ്റ് വ്യായാമം അത്ഭുതങ്ങൾ സൃഷ്ടിക്കുമോ? -
ഇന്ന് രാത്രി ആകാശത്ത് അപൂർവ്വ വിസ്മയം; ബുധനും വ്യാഴവും ഒന്നിക്കുന്നു, ഈ കാഴ്ച മിസ്സാക്കരുത്! -
2026 ജൂൺ 25: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, സാമ്പത്തിക നേട്ടങ്ങളുടെ പെരുമഴ! -
2026 ജൂൺ 25 ഗുരുപുഷ്യ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ധനമഴ, ഭാഗ്യം കൂടെയുണ്ടാകും! -
2026 ജൂൺ 25 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, മുഹൂർത്തങ്ങളും രാഹുകാലവും ശ്രദ്ധിക്കൂ! -
ജൂൺ 25 രാശിഫലം: ഗ്രഹനിലയിലെ മാറ്റം ഈ രാശിക്കാർക്ക് നൽകും വൻ നേട്ടങ്ങൾ; അറിയാം ഇന്നത്തെ ശുഭസമയം
സ്ത്രീ ലൈംഗിക പ്രശ്നങ്ങള്‍ക്ക് പരിഹാരം
ലൈംഗിക പ്രശ്നങ്ങള്‍ ഒരാളുടെ ജീവിതത്തെ തന്നെ ദോഷമായി ബാധിക്കാം. ഇത് പുരുഷനായാലും സ്ത്രീയായാലും. ഇരുവര്‍ക്കുമുണ്ടാകുന്ന ലൈംഗിക പ്രശ്നങ്ങള്‍ക്ക് വ്യത്യാസമവുമുണ്ട്.
ബ്ലീഡിംഗ്, വജൈനല്‍ ഡിസ്ചാര്‍ജ് കുറയുക, ആര്‍ത്തവചക്രം ക്രമമാകാതിരിക്കുക, വെള്ളപോക്ക് തുടങ്ങിയവ സ്ത്രീകളെ പൊതുവായി ബാധിക്കുന്ന ലൈംഗിക പ്രശ്നങ്ങളാണ്. ഇത്തരം പ്രശ്നങ്ങള്‍ക്ക് ചികിത്സ തേടും മുന്‍പ് ചെയ്യാവുന്ന ചില പ്രകൃതിദത്ത മാര്‍ഗങ്ങളുണ്ട്.

ഒരു ടീ സ്പൂണ്‍ മല്ലിയില എട്ട് ഔണ്‍സ് വെള്ളത്തില്‍ എട്ടു മണിക്കൂര്‍ ഇട്ടു വയ്ക്കുക. ഇത് കുടിയ്ക്കുന്നത് വെള്ളപോക്കിനുള്ള ഒരു പ്രതിവിധിയാണ്. കഞ്ഞിവെള്ളം കുടിയ്ക്കുന്നതും വെള്ളപോക്കിനുള്ള ഒരു പരിഹാരമാണ്.
ദിവസവും മൂന്ന് ഔണ്‍സ് അയമോദകം കഴിയ്ക്കുന്നത് ആര്‍ത്തവ ക്രമക്കേടുകള്‍ മാറ്റാന്‍ നല്ലതാണ്. ആര്‍ത്തവചക്രം ക്രമമാക്കാന്‍ സോയ മില്‍ക് കുടിയ്ക്കുന്നതും നല്ലതു തന്നെ. വെളിച്ചെണ്ണയില്‍ ഭക്ഷണം പാകം ചെയ്യുന്നതും ഒരു വഴിയാണ്. വെളിച്ചെണ്ണ ആര്‍ത്തവചക്രം ക്രമപ്പെടുത്താന്‍ സഹായിക്കും.
സ്ട്രെസ് കാരണമുള്ള സെക്്സ് പ്രശ്നങ്ങള്‍ മാറാന്‍ ദിവസവും പപ്പായ രണ്ടു നേരം കഴിയ്ക്കുക.
ഉണങ്ങിയ പുതിനയിലയിട്ടു തിളപ്പിച്ച് ചായയില്‍ അല്പം തേന്‍ ചേര്‍ത്ത് കുടിയ്ക്കുന്നത് മാസമുറ സമയത്തുണ്ടാകുന്ന വയറുവേദന കുറയ്ക്കാന്‍ വളരെ നല്ലതാണ്. റാസ്ബെറി കഴിയ്ക്കുന്നവതും ആര്‍ത്തവ സമയത്തെ അസ്വസ്ഥതകള്‍ കുറയ്ക്കാന്‍ സഹായിക്കും.
അമിത ബ്ലീഡിംഗുള്ളവര് വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് ബ്ലീഡിംഗ് കുറയാന്‍ സഹായിക്കും. വൈറ്റമിന്‍ ഗുളികകളും ഉപയോഗിക്കാമെങ്കിലും ഇവ ഡോക്ടറുടെ നിര്‍ദേശാനുസരണം മാത്രമേ പാടൂ. ഗുളികകളേക്കാള്‍ കൂടുതല്‍ നല്ലത് ഭക്ഷണം തന്നെയാണ്.
പച്ച നിറത്തിലുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നതും ആര്‍ത്തവ ക്രമക്കേടുകള്‍ക്കുള്ള പരിഹാരമാണ്.
യോനീപ്രദേശത്തെ വരള്‍ച്ചയ്ക്ക് കെവൈ ജെല്ലി പോലുള്ള പരിഹാരങ്ങളുണ്ട്. ഇതിന് പുറമെ മത്തങ്ങയുടെ കുരു, സണ്‍ഫഌവര്‍ കുരു, എള്ള തുടങ്ങിയവ കഴിയ്ക്കുന്നതും ഇതിനുള്ള പരിഹാരം തന്നെയാണ്.
സ്ത്രീകളുടെ ലൈംഗികപ്രശ്നങ്ങള്‍ക്കുള്ള ഒരു പരിഹാരമാണ് ഇഞ്ചിയിട്ട് ചായ തിളപ്പിച്ചു കുടിയ്ക്കുന്നത്.
പുകവലി, മദ്യപാനം തുടങ്ങിയവ പുരുഷനൊപ്പം സ്ത്രീകള്‍ക്കും ലൈംഗിക പ്രശ്നങ്ങളുണ്ടാക്കുന്ന ശീലമങ്ങളാണ്. ഇത്തരം ശീലങ്ങള്‍ ഉപേക്ഷിയ്ക്കുന്നതാണ് നല്ലത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications