Latest Updates
-
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും
ഫൈബ്രോയ്ഡുകള്‍ക്ക് പ്രകൃതി ചികിത്സ
ഫൈബ്രോയ്ഡുകള്‍ സ്ത്രീകളുടെ യൂട്രസിലുണ്ടാകുന്ന ചെറിയ മുഴകളാണ്. ഇന്ന് സ്ത്രീകള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന ഒരു ആരോഗ്യപ്രശ്നം.
പ്രധാനമായും ഹോര്‍മോണ്‍ മാറ്റങ്ങളാണ് ഇതിന് കാരണമാകുന്നത്. നടുവേദന, അടിവയറ്റില്‍ വേദന, കനം തോന്നുക, മലബന്ധം, ആര്‍ത്തവ ക്രമക്കേടുകള്‍, വേദനയുണ്ടാക്കുന്ന ലൈംഗികബന്ധം എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്.

ചില ഫൈബ്രോയ്ഡുകള്‍ ക്യാന്‍സറായി മാറാനും കഴിവുള്ളവയാണെന്നതാണ് ഈ രോഗത്തെ കൂടുതല്‍ ആപത്കരമാക്കുന്നത്. ഫൈബ്രോയ്ഡുകള്‍ക്ക് ചികിത്സയും ലഭ്യമാണ്. എങ്കിലും ചില വീട്ടുവൈദ്യങ്ങളുമുണ്ട്, ഇതിന് പരിഹാരമായി.
ആവണക്കെണ്ണ ഇതിനുള്ള ഒരു മാര്‍ഗമാണ്. ആവണക്കെണ്ണ ചൂടാക്കി അടിവയറ്റില്‍ മസാജ് ചെയ്യുക. ഇതിന് മേല്‍ ഒരു ടവലിട്ട് ഹോട്ട് വാട്ടര്‍ ബാഗോ ഹീറ്റിംഗ് പാഡോ ഉപയോഗിച്ച് ചൂടു വയ്ക്കുക. അര, ഒരു മണിക്കൂര്‍ നേരം ചൂടു വയ്ക്കണം. ദിവസം രണ്ടു മൂന്നു തവണ ഇത് ആവര്‍ത്തിയ്ക്കുക. ഗര്‍ഭകാലത്ത് ഇത് ചെയ്യരുത്.
ഫൈബ്രോയ്ഡുകള്‍ മാറാന്‍ ഡയറ്റ് വളരെ പ്രധാനമാണ്. നോണ്‍ ഓര്‍ഗാനിക് ഭക്ഷണങ്ങള്‍, പഞ്ചസാര, കാപ്പി, കാര്‍ബോഹൈഡ്രേറ്റുകള്‍, സോയ തുടങ്ങിയവ ഉപേക്ഷിക്കുക. ബ്രൊക്കോളി, കോളിഫഌര്‍, മുളപ്പിച്ച ധാന്യങ്ങള്‍ എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഇവയിലുള്ള ഇന്‍ഡോള്‍ 3 കാര്‍ബിനോള്‍ ഈസ്ട്രജന് ഹോര്‍മോണ്‍ ശരിയായ വിധത്തില്‍ സംസ്കരിക്കാന്‍ സഹായിക്കും.
കറുവാപ്പട്ട, കാട്ടുചേന തുടങ്ങിയവ കഴിയ്ക്കുന്നും ഫൈബ്രെയ്ഡുകള് മാറാന്‍ നല്ലതാണ്. ഇതിന് പുറമെ ഡാന്ഡിലിയോണ്, യെല്ലോ ഡോക് എന്ന സസ്യങ്ങളും ഫൈബ്രോയ്ഡുകള്‍ മാറാന്‍ സഹായിക്കും.
വൈറ്റമിന്‍ ബി, വൈറ്റമിന്‍ ഇ തുടങ്ങിയവ ഈസ്ജന് ശരീരത്തില്‍ അധികമാകാതെ സഹായിക്കും. ഇവ കഴിയ്ക്കാന്‍ ശ്രദ്ധിക്കുക. ഇവയടങ്ങിയ ഭക്ഷണങ്ങളോ വൈറ്റമിന്‍ ടാബ്ലറ്റുകളോ കഴിയ്ക്കാം. എന്നാല്‍ വൈറ്റമിന്‍ ടാബ്ലറ്റുകള് ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ പാടൂ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
