Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
ചെവിയില്‍ ബഡ്സ് ഇടാമോ?
മറ്റു ശരീരഭാഗങ്ങളെപ്പോലെ ചെവിയും വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. ചെവിയുടെ ആരോഗ്യത്തിന് ഇത് വളരെ പ്രധാനവുമാണ്.
ചെവിയിലെ വാക്സ് നീക്കം ചെയ്യേണ്ടത് ആരോഗ്യത്തിന് വളരെ അത്യാവശ്യമാണ്. അല്ലെങ്കില്‍ അണുബാധയും ചെവിവേദനയുമടക്കമുള്ള പ്രശ്നങ്ങളുണ്ടാകും. എന്നാല്‍ ഇത് ശരിയായി ചെയ്തില്ലെങ്കില്‍ കേള്‍വിക്കു പോലും തകരാറുണ്ടാകും.
വൃത്തിയുള്ള നനഞ്ഞ തുണി കൊണ്ട് ചെവിയുടെ ഉള്‍ഭാഗം വൃത്തിയാക്കാം. എന്നാല്‍ വളരെ ആഴത്തില്‍ തുണിയിട്ടോ ബലമായി തുണി അകത്തു കടത്തിയോ വൃത്തിയാക്കുന്നത് നല്ലതല്ലെന്നാണ് ഇന്‍എന്‍ടി വിദഗ്ധരുടെ അഭിപ്രായം.

ഇയര്‍ ബഡ്സാണ് പൊതുവെ ചെവി വൃത്തിയാക്കാന്‍ എല്ലാവരും ഉപയോഗിക്കുന്ന ഒരു മാര്‍ഗം. എന്നാല്‍ ഇത് ഉപയോഗിക്കുമ്പോള്‍ അതീവശ്രദ്ധ വേണം. ഇതൊരിക്കലും വല്ലാതെ ഉള്ളിലേക്കു കടത്തരുത്. ഉപയോഗിക്കുന്ന ബഡ്സ് വളരെ വൃത്തിയായിരിക്കണം. ഒരു തവണ ഉപയോഗിച്ചത് പിന്നീട് ഉപയോഗിക്കരുത്. ബഡ്സിന്റെ അറ്റത്തെ പഞ്ഞി നല്ലപോലെ ഉറച്ചതായിരിക്കണം. ഇല്ലെങ്കില്‍ ചെവിയില്‍ പഞ്ഞി തങ്ങിയിരിക്കാനുള്ള സാധ്യത കൂടുതലാണ്.
ഒന്നോ രണ്ടോ തുള്ളി ബേബി ഓയില്‍ ചെറുതായി ചൂടാക്കി രാത്രി കിടക്കുമ്പോള്‍ ചെവിയില്‍ ഒഴിയ്ക്കുക. പിന്നേറ്റ് രാവിലെ ഇത് നനഞ്ഞ തുണി കൊണ്ടോ ബഡ്സ് കൊണ്ടോ വൃത്തിയാക്കാം.
കുളിയ്ക്കുമ്പോള്‍ ചെവി നല്ലപോലെ വൃത്തിയാക്കുക. എന്നാല്‍ സോപ്പ്, എണ്ണ തുടങ്ങിവയ ചെവിക്കുള്ളിലേക്കു കടക്കുകയുമരുത്. വെള്ളത്തില്‍ ഒരു തുള്ളി പെറോക്സൈഡ് ഒഴിച്ച് ചെവി കഴുകുന്നത് നന്നായിരിക്കും. കുളി കഴിഞ്ഞ ശേഷം ചെവിക്കുള്ളിലെ വെള്ളം നല്ലപോലെ തുടച്ചു കളയുകയും വേണം.
കൂടുതല്‍ വാക്സുണ്ടെങ്കില് ഇഎന്‍ടി ഡോക്ടറുടെ സഹായം തേടാം. ചെവി ഡോക്ടര്‍ ക്ലീന്‍ ചെയ്തു തരും. എന്നാല്‍ ഡോക്ടറുടെ നിര്‍ദേശമില്ലാതെ ചെവി വൃത്തിയാക്കാനുള്ള മരുന്നുകള്‍ ചെവിയില്‍ ഒഴിയ്ക്കരുത്.
ദിവസവും ചെവി വൃത്തിയാക്കണമെന്നില്ല. ഇടവിട്ട ദിവസങ്ങളില്‍ ചെയ്താല്‍ മതിയാകും. ചെവിയിലെ വാക്സ് ചെവിയെ സംരക്ഷിക്കാനുള്ളതാണെന്നു മറക്കരുത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
