Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ആയുസ് നീട്ടും ചില പരിശോധനകള്‍
അസുഖങ്ങള്‍ ഏതെല്ലാം തരത്തിലാണ് നമ്മെ ആക്രമിക്കുകയെന്ന് പറയാനാവില്ല. അസുഖങ്ങള്‍ വരാതെ തടയുകയാണ് ഒരു വഴി. മിക്കവാറും അസുഖങ്ങള്‍ നേരത്തെ തന്നെ തിരിച്ചറിഞ്ഞാല്‍ ചികിത്സിച്ചു മാറ്റാനാവുമെന്നത് മറ്റൊരു കാര്യം.
മുകളില്‍ പറഞ്ഞ രണ്ടു മാര്‍ഗങ്ങള്‍ക്കും പോംവഴി ഒന്നു മാത്രമാണ്. കൃത്യമായ മെഡിക്കല്‍ ചെക്കപ്പ്. അസുഖങ്ങളുണ്ടോയെന്ന് കണ്ടെത്തുവാനും ചികിത്സിക്കാനും ഇവ ഉപയോഗപ്പെടും.
നാല്പതു കഴിഞ്ഞാല്‍ മെഡിക്കല്െ ചെക്കപ്പ് വളരെ പ്രധാനമാണെന്നു പറയും. പ്രമേഹം, കൊളസ്ട്രോള്‍, ബിപി തുടങ്ങിയ പല രോഗങ്ങളും ആക്രമിക്കാന്‍ സാധ്യതയുള്ള സമയമാണിത്. നാല്പതു വരെ കാക്കണമെന്നില്ല, ഇതിനു മുന്‍പും ഇത്തരം ചെക്കപ്പുകള്‍ നടത്തുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.
ചില അസുഖങ്ങളുണ്ട്, സ്ത്രീയേക്കാള്‍ കൂടുതല്‍ പുരുഷനെ ബാധിക്കുന്നവ. പുരുഷന്മാര് നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട ഇത്തരം ചില മെഡിക്കല്‍ ചെക്കപ്പുകള്‍ ഏതെല്ലാമെന്നു നോക്കൂ. സ്ത്രീക്കും ഇതു ബാധകം തന്നെ.

ബ്ലഡ് ഷുഗര്‍ ടെസ്റ്റ് ചെയ്യുന്നത് രക്തത്തിലെ പഞ്ചാസാരയുടെ അളവറിയാനും പ്രമേഹരോഗ സാധ്യത നിര്‍ണയിക്കാനും സഹായിക്കുന്നു. സ്ത്രീക്കും പുരുഷനും ഒരുപോലെ ചെയ്യാവുന്ന പരിശോധനയാണിത്.

സ്ട്രെസ് ടെസ്റ്റും പുരുഷന്മാര്ക്ക് പ്രധാനമാണ്. കാരണം ടെന്‍ഷന്‍, സ്ട്രെസ് എന്നിവ സ്ത്രീകള്‍ കുറേ കരഞ്ഞു തീര്‍ക്കും. എന്നാല്‍ ഇത് മനസിലൊതുക്കുന്ന സ്വഭാവമാണ് പുരുഷന്റേത്. സ്ട്രെസിനെ സൈലന്റ് കില്ലര്‍ എന്നു വേണമെങ്കില്‍ പറയാം. ബിപി, ഹൃദയാഘാതം തുടങ്ങിയ പല പ്രശ്നങ്ങള്‍ക്കും സ്ട്രെസ് കാരണമാകുന്നു.

ബിപിയും ഇടയ്ക്കു പരിശോധിക്കുന്നത് നല്ലതു തന്നെ. ബിപി ലക്ഷണങ്ങള്‍ വന്നു തുടങ്ങുന്നതു വരെ ഇതിനു വേണ്ടി കാത്തിരിക്കണമെന്നില്ല.

ഹൃദയാഘാതം വരാനുള്ള സാധ്യത കൂടുതല്‍ പുരുഷന്മാര്‍ക്കാണെന്നു പറയാം. കൊളസ്ട്രോള്‍ തന്നെയാണ് ഇവിടെ പ്രധാന വില്ലന്‍. രക്തത്തിലെ കൊളസ്ട്രോള്‍ അളവും പരിശോധിക്കുക. പ്രത്യേകിച്ച് അമിതവണ്ണവും കുടവയറുമൊക്കെ ഉള്ളവര്‍.

ഹൃദയാരോഗ്യവും പ്രധാനം. ഇതുകൊണ്ട് ഇസിജി പോലുള്ള ഹൃദയപരിശോധനകളും ഗുണം ചെയ്യും. ഹൃദയത്തെ ബാധിക്കുന്ന പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കും.

പുകവലിക്കുന്ന ശീലമുള്ളയാളെങ്കില് ലംഗ്സ് ടെസ്റ്റും വളരെ പ്രധാനമാണ്. കാരണം ശ്വാസകോശത്തെ ബാധിക്കുന്ന പല രോഗങ്ങളും ചിലപ്പോള്‍ ആളുകളുടെ അന്തകരാകാറുണ്ട്.

ഫിറ്റ്നസ് പരിശോധിക്കേണ്ടതും പ്രധാനം. അയഞ്ഞു തൂങ്ങിയ മസിലുകള്‍, ഉറപ്പില്ലാത്ത ശരീരം എന്നിവ അനാരോഗ്യത്തെയാണ് കാണിക്കുന്നത്.



Click it and Unblock the Notifications
