Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
അസുഖമകറ്റും സ്കോച്ച് വിസ്കി!
മദ്യം ആരോഗ്യത്തിന് നല്ലതല്ലെന്ന കാര്യത്തില്‍ കുടിക്കുന്നവര്‍ക്കു പോലും എതിരഭിപ്രായമുണ്ടാകാന്‍ വഴിയില്ല.
എന്നാല്‍ ഏതിലും ഒരു നല്ല വശമുണ്ടെന്നു പറയുമ്പോലെ മദ്യഗണത്തില് പെട്ട വിസ്കിക്കും അവകാശപ്പെടാം, ചില ഗുണങ്ങള്‍.

നല്ല ഉറക്കം ലഭിക്കാന്‍ വിസ്കി സഹായിക്കും. പ്രത്യേകിച്ച് അധ്വാനം കൊണ്ട് ക്ഷീണിച്ച് കുറച്ചു ദിവസങ്ങളായി ഉറക്കം ലഭിക്കാതിരിക്കുകയാണെങ്കില്‍ കിടക്കുന്നതിന് മുന്‍പ് ഒന്നോ രണ്ടോ പെഗ് വിസ്കി കുടിയ്ക്കുന്നത് സുഖമായ ഉറക്കം നല്‍കും.
വിസ്കിയില്‍ ഇലാജിക് ആസിഡ് എന്നൊരു ഘടകമുണ്ട്. ഇത് ക്യാന്‍സര്‍ സാധ്യത കുറയ്ക്കും. ആഴ്ചയില്‍ ഒരു പെഗ് വിസ്കി കഴിയ്ക്കുന്നതു കൊണ്ട് ദോഷമില്ലെന്നര്ത്ഥം.
പ്രമേഹം വരാതെ ഒരു പരിധി വരെ വിസ്കി സഹായിക്കും. നല്ല കൊളസ്ട്രോള്‍ ഉണ്ടാകാനും ഇത് നല്ലതാണ്. പ്രമേഹമുള്ളവര്‍ ആഴ്ചയില്‍ ഒരിക്കലോ രണ്ടാഴ്ചയില്‍ ഒരിക്കലോ ഒരു പെഗ് വിസ്കി കഴിയ്ക്കുന്നത് നല്ലതാണ്.
സ്ട്രെസ് കുറയ്ക്കാന്‍ ഒന്നോ രണ്ടോ പെഗ് വിസ്കി സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
കോള്ജ്, ചുമ എന്നിവയ്ക്കും വിസ്കി നല്ലൊരു മരുന്നാണെന്നു പറയാം. പ്രത്യേകിച്ച് സ്കോച്ച് വിസ്കി. ഇതില്‍ അല്പം ചൂടുവെള്ളം, കുരുമുളകുപൊടി, ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്താല്‍ നല്ലൊരു മരുന്നായെന്നു വേണമെങ്കില്‍ പറയാം.
പാകത്തിന് വിസ്കി കഴിയ്ക്കുന്നത് ഹൃദയാഘാത സാധ്യത കുറയ്ക്കും. രക്തധമനികളില്‍ കൊഴുപ്പടിയാനുള്ള സാധ്യത ഇത് കുറയ്ക്കും.
മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ഒരിക്കലും മദ്യപിക്കാനുള്ള ലൈസന്സാകുന്നില്ലെന്നോര്ക്കണം. കഴിയ്ക്കുന്ന അളവില്‍ നിയന്ത്രണവും വേണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
