Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
പുളിച്ച മോരായാലോ
മോരും സംഭാരവും ആരോഗ്യത്തിനൊപ്പം കുളിര്‍മയും നല്കുന്ന പാനീയമാണ്. യാതൊരു ദോഷവശങ്ങളുമില്ലാത്ത പാനീയം. തികച്ചും പ്രകൃതിദത്തവും.
നല്ല പുളിച്ച മോരും സംഭാരവുമായാലോ, മുഖം ചുളിയ്ക്കാന്‍ വരട്ടെ. പുളിച്ച മോരിനും സംഭാരത്തിനും ആരോഗ്യവശങ്ങള്‍ ഏറെയാണെന്നാണ് പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നത്. ആരോഗ്യത്തിനു മാത്രമല്ല, പുളിച്ച മോരിന് പോഷകഗുണവും ഏറുമത്രെ.

പുളിച്ച തൈരില്‍ കാല്‍സ്യത്തിന്റെ അളവ് കൂടുതലാണ്. കാല്‍സ്യം എല്ലുകളുടേയും പല്ലിന്റെയും വളര്‍ച്ചയ്ക്ക് വളരെ പ്രധാനമാണ്. പ്രത്യേകിച്ച് കുട്ടികള്‍ക്ക്. പാല് കുടിയ്ക്കാന്‍ മടിയ്ക്കുന്ന കുട്ടികള്‍ക്ക് തൈരോ മോരോ സംഭരമോ നല്‍കാം.
വയറ്റിലെ ഗ്യാസ്, അസിഡിറ്റി എന്നിവ അകറ്റാന്‍ പറ്റിയ ഒരു പാനീയമാണ് സംഭാരം. ചിലര്‍ക്ക് പാലിലെ ലാക്ടോസ് ദഹിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. ഇത് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. ഇതിന് നല്ലൊരു പരിഹാരമാണ് മോര്. ഇത് ദഹിക്കാന്‍ വളരെ എളുപ്പമാണ്.
മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ അകറ്റാന്‍ പറ്റിയൊരു മാര്‍ഗമാണ് മോര്. ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ കഴിയുന്ന നല്ലൊരു പാനീയം.
ശരീരത്തിലെ പ്രതിരോധശേഷിയും ഊര്‍ജവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് മോര്. ഇതില്‍ ധാരാളം വൈറ്റമിനുകള്‍ അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ എ, കെ, ഇ, സി, തയാമിന്‍, റൈബോഫ്ളേവിന്‍, നിയാസിന് എന്നിവ ഇതില്‍ ചിലതു മാത്രം. സിങ്ക്, ്അയേണ്, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
കൊഴുപ്പ് തീരെയടങ്ങാത്ത പാനീയമെന്ന ഗുണം കൂടി ഇതിനുണ്ട്. തൈര് കഴിച്ചാല്‍ തടിയ്ക്കുമെന്ന് പേടിച്ച് തൈരു കഴിയ്ക്കാതിരിക്കുന്നവര്‍ക്ക് കുടിയ്ക്കാന്‍ പറ്റിയ പാനീയം.
വേനല്‍ക്കാലത്തിന് ഏറ്റവും ഉത്തമമായ പാനീയമാണ് സംഭാരം. വേനലിലെ തളര്‍ച്ചയകറ്റി ശരീരത്തിന് ഊര്‍ജം നല്കാനാവുമെന്നു മാത്രമല്ല, സൂര്യാഘാതം പോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാനും സംഭാരത്തിന് സാധിക്കും.
സംഭാരം തയ്യാറാക്കാന്‍ പല വഴികളുണ്ട്. കൊഴുപ്പൊഴിവാക്കിയ മോരില്‍ അല്പം വെള്ളം ചേര്‍ത്ത് പച്ചമുളക്, ഇഞ്ചി, ഉപ്പ്, ചെറിയുള്ളി ചതച്ചത്, കറിവേപ്പില എന്നിവ ചേര്‍ത്താല്‍ സ്വാദേറിയ പാനീയമാണ്. നാരകത്തിന്റെ ഇലയിടുകയാണെങ്കില് ഒരു പ്രത്യേക സ്വാദും മണവും ലഭിയ്ക്കും.
നോര്‍ത്തിന്ത്യന്‍ രീതിയില്‍ വറുത്ത ജീരകപ്പൊടി, കുരുമുളകുപൊടി, മുളകുപൊടി എന്നിവ ചേര്‍ത്താണ് സംഭാരം തയ്യാറാക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
