Latest Updates
-
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സൂര്യ-ബുധ കാസിമി: ആശയക്കുഴപ്പങ്ങൾ നീക്കി ജീവിതത്തിൽ വ്യക്തത കൊണ്ടുവരാൻ ഈ സമയം പ്രയോജനപ്പെടുത്തൂ! -
ഇന്ന് ജൂലൈ 12: വൃദ്ധി യോഗത്തിൽ തൊഴിൽ-സാമ്പത്തിക നേട്ടങ്ങൾ കൊയ്യാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 ജൂലൈ 12: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 12 ഞായറാഴ്ച: 27 നക്ഷത്രക്കാർക്കും സവിശേഷ മാറ്റങ്ങൾ, രാഹുകാലവും ശുഭമുഹൂർത്തവും അറിയാം! -
ജൂലൈ 12 രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ അപകടമോ? ഈ മൂന്ന് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ! -
ചന്ദ്രൻ മിഥുനം രാശിയിൽ: ഈ രാശിക്കാർക്ക് ഭാഗ്യം, ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധ വേണം!
ഓറഞ്ച് തൊലി കളയാന്‍ വരട്ടെ!!
ഓറഞ്ച് കഴിച്ച് തൊലി വലിച്ചെറിയുന്നതാണ് എല്ലാവരുടേയും പതിവ്. എന്നാല്‍ വലിച്ചെറിയുന്ന ഈ ഓറഞ്ച് തൊലിയില്‍ ഗുണങ്ങളേറെയുണ്ടെന്നറിയാമോ.
ഓറഞ്ച് തൊലിയില്‍ ഫ്ളേവനോയ്ഡുകള്‍, ഫൈറ്റോ ന്യൂട്രിയന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിനും ചര്‍മസൗന്ദര്യത്തിനും ഒരുപോലെ ഗുണകരമാണ്.

ആയുര്‍വേദപ്രകാരം കഫ,പിത്ത ദോഷങ്ങള്‍ ശമിപ്പിക്കാന്‍ ഓറഞ്ച് തൊലി വളരെ നല്ലതാണ്. ഇത്തരം പ്രശ്നങ്ങള്‍ കൊണ്ടുണ്ടാകുന്ന രോഗങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണിത്. കഫക്കെട്ടു മാറാന്‍ ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് കഴിയ്ക്കുന്നത് നല്ലതാണ്.
ഓറഞ്ച് തൊലിയില്‍ ഒരിനം എണ്ണയും അടങ്ങിയിട്ടുണ്ട്. ഇത് വയറ്റിലെ ആസിഡുകളെ നിര്‍വീര്യമാക്കാന്‍ സഹായിക്കും. കുടലിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കാന്‍ സഹായിക്കുകയും ചെയ്യും.
ഇതിലെ ഹെസ്പെരെഡൈന് എന്ന ഫ്ളവനോയ്ഡ് കോളന്‍ ക്യാന്‍സര്‍, ഓസ്റ്റിയോപെറോസിസ് എന്നിവയെ തടയാന്‍ സഹായിക്കും.
കൊളസ്ട്രോള്‍, അമിതവണ്ണം എന്നിവയെ തടയാനും ഓറഞ്ച് തൊലിയ്ക്കു കഴിയും.
ആരോഗ്യവശങ്ങള്‍ മാത്രമല്ല, ചര്‍മത്തിനും ഓറഞ്ച് തൊലി വളരെ നല്ലതാണ്. കഫ, പിത്തദോഷങ്ങള് കൊണ്ട് ചര്‍മത്തിനു വരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇത് നല്ലതാണ്.
ചര്‍മത്തിന് നിറം വര്‍ദ്ധിക്കാനും പാടുകള്‍ നീക്കാനും ഓറഞ്ച് തൊലി ഗുണം ചെയ്യും.
ക്ലെന്‍സിംഗ്, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുള്ളതു കൊണ്ട് മുഖക്കുരു പോലുള്ള പ്രശ്നങ്ങള്‍ മാറാനും ഇത് വളരെ നല്ലതു തന്നെ.
ചിലതരം ഭക്ഷണസാധനങ്ങള്‍ ഉണ്ടാക്കാനും ഓറഞ്ച് തൊലി ഉപയോഗിക്കുന്നുണ്ട്.
ഓറഞ്ചിനെ പോലെ ഓറഞ്ച് തൊലിയിലും വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്.
വീട്ടില്‍ എവിടെയെങ്കിലും ദുര്ഗന്ധമുണ്ടെങ്കില് ഓറഞ്ച് തൊലിയിട്ടു തിളപ്പിച്ച വെള്ളം സ്േ്രപ ചെയ്യുന്നതു നന്നായിരിക്കും.
ഓറഞ്ച് തൊലി കളയാതെ ഉണക്കിപ്പൊടിച്ച് എടുത്തു വച്ച് ചര്‍മ, ആരോഗ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം.പല ഭക്ഷണസാധനങ്ങളിലും ഓറഞ്ച് തൊലിയാണ് ഓറഞ്ചിന്റെ ഫഌവര്‍ കൊടുക്കാന്‍ ഉപയോഗിക്കുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications