Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
നാരങ്ങാവെള്ളത്തിന് തേന്‍ മധുരമെങ്കില്‍.....
നല്ല ചൂടുകാലത്ത് നാരങ്ങാവെള്ളം കുടിച്ചു നോക്കാത്തവരുണ്ടാകില്ല. ദാഹമകറ്റാനും ഊര്‍ജം നല്‍കാനും മാത്രമല്ല, ആരോഗ്യവശങ്ങള്‍ ഏറെയുള്ള ഒന്നാണ് ചെറുനാരങ്ങ.
സാധാരണ ഇതില്‍ ഉപ്പോ പഞ്ചസാരയോ ചേര്‍ത്താണ് സ്വാദു നല്‍കാറ്. എന്നാല്‍ ഇതില്‍ തേന്‍ ചേര്‍ത്താന്‍ ആരോഗ്യഗുണങ്ങള്‍ ഏറും.

ചെറുനാരങ്ങാജ്യൂസില് അല്പം തേന്‍ ചേര്‍ത്ത് കുടിയ്ക്കുന്നത് തടി കുറയാന്‍ പറ്റിയ നല്ലൊരു വഴിയാണ്. ഇത് രാവിലെ വെറുംവയറ്റില്‍ കുടിയ്്ക്കുന്നതാണ് കൂടുതല്‍ ഗുണകരം. ചെറുനാരങ്ങയിലെ സിട്രിക് ആസിഡും തേനിലെ ആന്റി ഓക്സിഡന്റുകളുമാണ് ഈ ഗുണം നല്‍കുന്നത്.
ദഹനക്കേടിനും അസിഡിറ്റി, ഗ്യാസ് പോലുള്ള പ്രശ്നങ്ങളകറ്റാനും ഇത് വളരെ നല്ലതാണ്. മലബന്ധമകറ്റാനും ഇത് സഹായിക്കും.
ശരീരത്തിലെ വിഷവസ്തുക്കളകറ്റാന് പറ്റിയൊരു വഴിയാണിത്. ചെറുചൂടുവെള്ളത്തില്‍ ചെറുനാരങ്ങാനീരും തേനും ചേര്‍ത്തു കുടിയ്ക്കുന്നത് ഈ ഗുണം നല്‍കും. തടി കുറയ്ക്കുക, ചര്‍മത്തിളക്കം നല്‍കുക എന്നിവ നാരങ്ങാവെള്ളം ഇങ്ങനെ കുടിയ്ക്കുമ്പോള്‍ ലഭിക്കുന്ന ഗുണങ്ങളാണ്.
കിഡ്നി സ്റ്റോണ്‍ വരാതിരിക്കാനും മാറ്റാനുമുള്ള നല്ലൊരു വഴിയാണിത്. ശരീരത്തില്‍ കാല്‍സ്യം അടിഞ്ഞു കൂടുമ്പോഴാണ് കിഡ്നി സ്റ്റോണ്‍ വരുന്നത്. ചെറുനാരങ്ങയും തേനും കലര്‍ന്ന മിശ്രിതം ശരീരത്തില്‍ കാല്‍സ്യം അടിഞ്ഞു കൂടുന്നത് തടയുന്നു. ശരീരത്തില്‍ കാല്‍സ്യം അടിഞ്ഞു കൂടിയിട്ടുണ്ടെങ്കില്‍ ഇത് നീക്കാനും ചെറുനാരങ്ങ, തേന്‍ മിശ്രിതം സഹായിക്കും.
തൊണ്ടവേദനയ്ക്കുള്ള ഒരു പരിഹാരം കൂടിയാണ് ചെറുനാറങ്ങാനീരും തേനും കലര്‍ന്ന ജ്യൂസ്. തേനിന് ബാക്ടീരിയകളെ നശിപ്പിക്കാനുള്ള കഴിവുണ്ട്. ഇത് ചെറുചൂടുവെള്ളത്തില്‍ കലര്‍ത്തി കുടിയ്ക്കുന്നതും നല്ലതു തന്നെ.
കുടലില്‍ ഉണ്ടാകുന്ന ക്യാന്‍സര്‍ തടയാനും ഇതിന് സാധിക്കും. തേനില്‍ ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിലെ ഫീനൈല്‍ ഈഥൈല്‍ കഫേറ്റ്, ഫീനൈല്‍ ഡൈമീഥൈല്‍ കഫേറ്റ് എന്നിവയാണ് ഈ ഗുണം നല്‍കുന്നത്. ഇതിനൊപ്പം ചെറുനാരങ്ങയിലെ ആന്റി ഓക്സിഡന്റുകള്‍ കൂടിയാകുമ്പോള്‍ ഗുണമിരട്ടിക്കും.
പ്രമേഹമുള്ളവര്‍ക്ക് പഞ്ചസാരക്കു പകരം ഉപയോഗിക്കാവുന്ന ഒന്നാണ് തേന്‍. പഞ്ചസാരയുടെ ദോഷങ്ങള്‍ ഇത് വരുത്തില്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
