Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
പെണ്കാര്യങ്ങള്, കരുതലുകള്‍

ആര്‍ത്തവം തുടങ്ങുന്നതും ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതും ഈ കാലത്താണ്. പൊതുവെ പെണ്‍കുട്ടികള്‍ പെട്ടെന്ന് വളരുന്ന പ്രായം.
ശാരീരിക പ്രവര്‍ത്തനങ്ങളുടെ ഫലമായി ഈ കാലങ്ങളില്‍ വിശപ്പു കൂടും. ഇത് കൂടുതല്‍ ഭക്ഷണം കഴിയ്ക്കാന്‍ കാരണമാകും. തടി കൂട്ടും. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ മുഖക്കുരു പോലുള്ള ചര്‍മപ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. ഭക്ഷണകാര്യങ്ങളില്‍ കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ ശ്രദ്ധിക്കണമെന്നു പറയുന്നതിന്റെ കാര്യങ്ങള്‍ ഇതൊക്കെയാണ്.
ഒരിക്കല്‍ അമിതവണ്ണം വച്ചാല്‍ പിന്നെ അത് കുറയുക വളരെ ബുദ്ധിമുട്ടാണ്. വണ്ണം വയ്ക്കാതിരിക്കുവാന്‍ നോക്കുക. വിശക്കുമ്പോള്‍ പച്ചക്കറി, ഫലങ്ങള്‍ തുടങ്ങിയവ കഴിയ്ക്കാം. ജ്യൂസ് കുടിയ്ക്കുന്നത് വിശപ്പു കുറയുവാന്‍ സഹായിക്കും. വ്യായാമം, യോഗ എന്നിവ പതിവാക്കുക.
കൗമാരകാലം പെണ്‍കുട്ടികളില്‍ മാസമുറ ആരംഭിയ്ക്കുന്ന സമയം കൂടിയാണ്. ആര്‍ത്തവത്തെ കുറിച്ചും ആര്‍ത്തവസമയത്ത് പാലിക്കേണ്ട വൃത്തിയെക്കുറിച്ചും അറിഞ്ഞിരിക്കണം. ഈ സമയത്ത് ജനനേന്ദ്രിയത്തില്‍ അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലായതു കൊണ്ട് വൃത്തി ഏറ്റവും പ്രധാനമാണ്.
മാസമുറ ആരംഭിക്കുന്ന സമയത്ത് ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകും.വയറുവേദന, കൈകാല്‍ കഴപ്പ് എന്നിവ സാധാരണമാണ്. ഈ സമയത്ത് ധാരാളം വെള്ളം കുടിയ്ക്കണം. പുളി, ഉപ്പ് തുടങ്ങിയവ കുറയ്ക്കുന്നത് വയറുവേദന കുറയ്ക്കുന്നതിന് നല്ലതാണ്. ഇത്തരം ശാരീരിക പ്രയാസങ്ങളുമായി ചേര്‍ന്നുപോകാന്‍ പെണ്കുട്ടികല് ശീലിച്ചേ മതിയാകൂ.
ക്രമരഹിതമായ ആര്‍ത്തവം കൗമാരക്കാരില്‍ കണ്ടുവരുന്ന പ്രശ്നമാണ്. പ്രത്യേകിച്ചും മാസമുറയുടെ തുടക്കത്തില്‍. ഇത് ക്രമേണ ശരിയായിക്കൊളളും. ദീര്‍ഘനാള്‍ കഴിഞ്ഞിട്ടും ഈ പ്രശ്നം തുടരുകയാണെങ്കില്‍ ഡോക്ടറെ കാണുന്നത് നല്ലതാണ്. എത്ര ദിവസത്തിനുള്ളിലാണ് മാസമുറ വരുന്നത് എന്ന് കൃത്യമായി രേഖപ്പെടുത്തുന്നത് നല്ലതാണ്.
കൗമാരത്തില്‍ തന്നെ ലൈംഗിക കാര്യങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് തിരിച്ചറിവുണ്ടാകേണ്ടത് പ്രധാനമാണ്. ഇത് പലപ്പോഴും മുന്‍കരുതലുകളെടുക്കാന്‍ സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
