Latest Updates
-
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം!
ഓര്മയുണര്ത്താന് ഭക്ഷണവും

ഓര്‍മക്കുറവ് പ്രായഭേദമന്യേ പലര്‍ക്കുമുള്ള പ്രശ്നമാണ്. മറവി ഒരു വിധത്തില്‍ ഒരു രോഗം തന്നെയാണ്. ഇത് കൂടുമ്പോഴാണ് അല്‍ഷീമേഴ്സ് എന്ന രോഗത്തിലെത്തുക.
ഇതിനുള്ള പരിഹാരമാര്ഗങ്ങളില് ഭക്ഷണവും ഉള്‍പ്പെടുന്നു. ചില ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് തലച്ചോറിന് ഗുണം ചെയ്യുകയും അതുവഴി ഓര്‍മശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
ചായകുടി നന്നല്ലെന്ന് പറയുമെങ്കിലും ഓര്മശക്തിക്ക് ചായ നല്ലൊന്നാന്തരം മരുന്നാണെന്ന് തെളിഞ്ഞിട്ടുണ്ട്. ചായയില്‍ പോളിഫിനോള്‍സ് എന്നറിയപ്പെടുന്ന ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ തലച്ചോറിനെ ഉദ്ദീപിപ്പിക്കുന്നു. ഇത് ഓര്‍മശക്തിയെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
റോസ്മേരി എന്നറിയപ്പെടുന്ന ഒരു ചെടിയുണ്ട്. കഴിഞ്ഞ ജന്മത്തിലെ ഓര്‍മകള്‍ പോലും തിരിച്ചുകൊണ്ടുവരാന്‍ ഇതിന് കഴിയും എന്ന അതിശയോക്തിയും നിലവിലുണ്ട്. കാര്യമെന്തൊക്കെയാണെങ്കിലും ഇതിലടങ്ങിയിരിക്കുന്ന കര്ണോസിക് ആസിഡ് ഓര്‍മശക്തിയെ വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഗിംഗോ, ഗോട്ടുക്കോല എന്നീ പേരുകളുള്ള ആഫ്രിക്കന്‍ ചെടികളും ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാനുള്ള മരുന്നുകളാണ്.
ചുവപ്പ്, നീല നിറങ്ങളിലുള്ള ഫലവര്‍ഗങ്ങള്‍ ഓര്മശക്തിക്ക് നല്ല സഹായമാണ് ചെയ്യുന്നത്. ബ്ലൂ ബെറി, ആപ്പിള്‍ തുടങ്ങിയവ ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാന്‍ പറ്റിയ മരുന്നുകളാണ്. ആപ്പിളിലെ ക്വര്സെറ്റിന്, ബ്ലൂബെറിയിലെ ആന്തോസയാനിന് എന്നിവയാണ് ഓര്‍മശക്തി വര്‍ദ്ധിപ്പിക്കുന്നത്.
വഴുതനങ്ങ, ക്യാബേജ് എന്നിവ ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാന്‍ പറ്റിയ പച്ചക്കറികളാണ്. ബീറ്റ്റൂട്ട്, സവാള എന്നിവയും പച്ച നിറത്തിലുള്ള പച്ചക്കറികളും ഓര്മ വര്‍ദ്ധിപ്പിക്കുന്നു. പച്ചക്കറികളിലെയും ഇലക്കറികളിലെയും ഫോളിക് ആസിഡ് ഓര്മശക്തിക്ക് നല്ലതാണ്. അംനേഷ്യ രോഗികളോട് പച്ചനിറത്തിലുള്ള പച്ചക്കറികള്‍ കഴിക്കാന്‍ നിര്‍ദേശിക്കാറുണ്ട്.
മത്സ്യത്തിലെ ഒമേഗ 3 ഫാറ്റി ആസിഡ് ഓര്മശക്തിക്ക് പറ്റിയ നല്ലൊരു മരുന്നാണ്. ഒമേഗ 3 ഫാറ്റി ആസിഡ് മീനില്‍ നിന്നാണ് പ്രധാനമായും ലഭിക്കുന്നതെന്നതും മീന്‍ കഴിക്കേണ്ടതിന്റെ ആവശ്യമാണ് കാണിക്കുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
