Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ഫ്ളൂ വരുമ്പോള്‍ ശ്രദ്ധിയ്ക്കുക
പനിയും ജലദോഷവും ചുമയും ഒരുമിച്ചുവരുന്ന അവസ്ഥയാണ് ഫ്ളൂ അഥവാ പകര്‍ച്ചപ്പനി. പകര്‍ച്ചപ്പനി പിടിച്ചാല്‍ നന്നായി വിശ്രമിക്കുകയും വെള്ളം കുടിക്കുകയുമാണ് വേണ്ടത്.
മരുന്നിന്‍െറ ആവശ്യം ചിലര്‍ക്ക് മാത്രമേ ഉണ്ടാകൂ. പ്രായമായവരും ശരീരത്തിന്‍െറ പ്രതിരോധ ശേഷി കുറഞ്ഞവരും പകര്‍ച്ചപ്പനി വരാതെനോക്കുകയും വന്നാല്‍ ചികില്‍സയില്‍ ശ്രദ്ധിക്കുകയും വേണം.
ഒരു മാതിരി പകര്ച്ചപ്പനികളൊക്കെ വീട്ടിലിരുന്നുള്ള ചികില്‍സ കൊണ്ടു തന്നെ മാറുന്നതാണ്. വിശ്രമം, നല്ല ഉറക്കം രോഗം മാറാന്‍ അത്യന്താപേക്ഷിതമാണ്.

കഠിനമായ ജോലികളില്‍ നിന്നും വ്യായാമമുറകളില്‍ നിന്നും ഒഴിഞ്ഞുനില്ക്കണം.
ധാരാളം വെള്ളം കുടിയ്ക്കേണ്ടതും അത്യാവശ്യം. പനി ശരീരത്തില്‍ നിന്നും ജലാംശം നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇത് ശരീരത്തെ ദുര്‍ബലമാക്കും.
ശരീരത്തില്‍ നിന്ന് ധാരാളം ജലാംശം നഷ്ടപ്പെടുത്തുന്ന കാപ്പി,ആല്‍ക്കഹോള്‍ തുടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കണം.
വിശപ്പില്ലാതെ വരുന്നതിനാല്‍ പനി ബാധിതരുടെ ശരീരത്തിന് രോഗത്തോട് പൊരുതാനുള്ള പ്രോട്ടീനും പോഷകാംശങ്ങളും ഇല്ലാത്ത അവസ്ഥ വരുന്നു. ഈ അവസ്ഥയില്‍ സൂപ്പ് നല്ല മറുമരുന്നാണ് .ശരീരത്തിന് വേണ്ട ജലാംശവും സൂപ്പില്‍ നിന്ന് നിന്ന് കിട്ടും.
പകര്‍ച്ചപ്പനിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ജലദോഷത്തിനുള്ള മരുന്നുകള്‍ കഴിക്കാവുന്നതാണ്. പനിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് ലഭ്യമാകുന്ന പ്രതിരോധ മരുന്നുകളും കഴിക്കാം. ഇവ പനിയുടെ ലക്ഷണങ്ങളും ബുദ്ധിമുട്ടുകളും കുറക്കുന്നു. ഇതുമൂലം രോഗിക്ക് കൂടുതല്‍ സമയം വിശ്രമിക്കാന്‍ കഴിയും. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ലഭിക്കുന്ന മരുന്നുകള്‍ക്കൊപ്പം ഡോക്ടര്‍ എഴുതിയ മരുന്നുകള്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
പകര്‍ച്ചപ്പനി വൈറസ് ബാധ മൂലമാണ് ഉണ്ടാകുന്നതിനാല്‍ ആന്റിബയോട്ടിക്കുകള്‍ ഫലപ്രദമല്ല. ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോഴേ ആന്റി വൈറല്‍ മരുന്നുകള്‍ കഴിച്ചുതുടങ്ങിയാല്‍ ഫലപ്രദമായിരിക്കും. പനി ബാധിതനുമായി അടുത്ത് ഇടപഴകേണ്ടിവന്നാല്‍ ആന്റി വൈറല്‍ മരുന്നുകള്‍ കഴിച്ചാല്‍ രോഗം ബാധിക്കാനുള്ള സാധ്യത കുറയും.
മരുന്നുകള്‍ക്കൊപ്പം ശുചീകരണത്തിലും ശ്രദ്ധ ചൊലുത്തണം. കക്കൂസ്,ഹോസ്പിറ്റല്‍,മറ്റു പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് വന്നാല്‍ കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക. ആരെങ്കിലും നിങ്ങളുടെ തൊട്ടടുത്ത് നിന്ന് തുമ്മുകയോ മറ്റോ ചെയ്താല്‍ കണ്ണുകളോ മൂക്കോ തിരുമാതിരിക്കുക. ഉടന്‍ തന്നെ കൈകള്‍ സോപ്പുപയോഗിച്ച് കഴുകുകയും ചെയ്യുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
