Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ബീജങ്ങളെ കൊല്ലുന്ന ചില ഘടകങ്ങള്‍
ബീജക്കുറവ് പലപ്പോഴും പുരുഷവന്ധ്യതയ്ക്കുള്ള ഒരു പ്രധാന കാരണമാണ്. ഇന്നത്തെ കാലത്ത് ഈ പ്രശ്നം വര്‍ദ്ധിച്ചു വരികയും ചെയ്യുന്നു. ബീജക്കുറവ്, ബീജങ്ങളുടെ ഗുണക്കുറവ്, ചലനശേഷിയില്ലാത്ത ബീജങ്ങള്‍ എന്നിങ്ങനെ ധാരാളം പ്രശ്നങ്ങള്‍ ദമ്പതിമാര്ക്കിടിയില് മാതാപിതാക്കളാകാന്‍ തടസം സൃഷ്ടിക്കാം.
ബീജക്കുറവിനുള്ള കാരണങ്ങള്‍ പലപ്പോഴും ജീവിതരീതികള്‍ കൊണ്ടുണ്ടാകുന്നതാണ്. പല കാരണങ്ങളുമുണ്ട്, ഇത്തരം പ്രശ്നങ്ങള്‍ക്ക്. ബീജങ്ങളെ കൊല്ലുന്ന ചില കാരണങ്ങള്‍. ഇവയെക്കുറിച്ച് അറിഞ്ഞിരിക്കാം.

ബീജങ്ങളെ കൊല്ലുന്ന ചില ഘടകങ്ങള്‍
ചൂടുവെള്ളത്തിലുള്ള കുളി ബീജങ്ങളെ കൊല്ലുന്നതിനുള്ള ഒരു പ്രധാന കാരണമാണ.് ചൂടു കൂടിയ കാലാവസ്ഥയിലും സാഹചര്യങ്ങളിലും ബീജത്തിന് നില നില്‍ക്കാനാവില്ല. പ്രത്യേകിച്ച് ചൂടുവെള്ളം നിറച്ച് ബാത് ടബില്‍ കിടന്ന കുളിയ്ക്കുന്ന ശീലമുള്ള പുരുഷന്മാര് ശ്രദ്ധിക്കുക.

ബീജങ്ങളെ കൊല്ലുന്ന ചില ഘടകങ്ങള്‍
വല്ലാതെ ഇറുകിയ അടിവസ്ത്രങ്ങളും ബീജങ്ങളെ കൊല്ലും. ഇങ്ങനെ ചെയ്യുമ്പോള്‍ ശരീരത്തിലെ താപനില ഉയരുകയാണ് ചെയ്യുന്നത്. ഇത് ബീജങ്ങളെ നശിപ്പിക്കും.

ബീജങ്ങളെ കൊല്ലുന്ന ചില ഘടകങ്ങള്‍
അമിതവണ്ണവും ബീജങ്ങളെ നശിപ്പിക്കുന്ന ഒരു കാരണം തന്നെയാണ്. അമിതവണ്ണമുള്ള പുരുഷന്മാരില് വൃഷണങ്ങളുടെ പ്രവര്‍ത്തനം വേണ്ട രീതിയില്‍ നടക്കുന്നില്ലെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. മിക്കവാറും ജോലികള്‍ ഇപ്പോള്‍ കമ്പ്യൂട്ടറിന് മുന്നിലേക്കു മാറിയ അവസ്ഥയില്‍ അമിതവണ്ണം പുരുഷന്മാര്ക്ക് വലിയൊരു ആരോഗ്യപ്രശ്നവുമായിട്ടുണ്ട്. വ്യായാമം തന്നെയാണ് ഇതിനുള്ള പ്രതിവിധി.

ബീജങ്ങളെ കൊല്ലുന്ന ചില ഘടകങ്ങള്‍
മൊബൈല്‍ ഫോണുകള്‍ പാന്റിന്റെ പോക്കറ്റില്‍ സൂക്ഷിക്കുന്നവര്‍ ശ്രദ്ധിയ്ക്കുക ബീജങ്ങളെ കൊല്ലുന്ന ഒരു പ്രധാന കാരണമാണ് ഇതില്‍ നിന്നുള്ള വികിരണങ്ങള്‍. ദിവസവും നാലു മണിക്കൂറില്‍ കൂടുതല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ബീജക്കുറവ് വരാന്‍ സാധ്യതയുണ്ടെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുമുണ്ട്.

ബീജങ്ങളെ കൊല്ലുന്ന ചില ഘടകങ്ങള്‍
മൊബൈല്‍ പോലെത്തന്നെ മടിയില്‍ വച്ച് ലാപ്ടോപ്പ് നോക്കുന്നതും ദോഷം തന്നെയാണ്. ഇതില്‍ നിന്നുള്ള ചൂടും ബീജങ്ങളെ നശിപ്പിക്കുന്ന ഘടകം തന്നെയാണ്.

ബീജങ്ങളെ കൊല്ലുന്ന ചില ഘടകങ്ങള്‍
പുകവലി, മദ്യപാനം എന്നിവ ബീജങ്ങളെ നശിപ്പിക്കുന്ന പ്രധാന കാരണങ്ങള്‍ തന്നെയാണ്. സിഗരറ്റിലെ നിക്കോട്ടിനാണ് വില്ലനാകുന്നത്. മദ്യം ശരീരത്തിലെ സിങ്കിന്റെ അളവ് കുറയ്ക്കും. ഇത് ബീജങ്ങളെ ബാധിക്കുകയും ചെയ്യും.



Click it and Unblock the Notifications
