Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
ആര്‍ത്തവം നേരത്തെയാക്കുന്ന കാരണങ്ങള്‍

തികച്ചും സ്വാഭാവികമാണെങ്കിലും നേരത്തെ ആര്‍ത്തവം തുടങ്ങുന്നത് നല്ലതല്ല എന്നു പറയേണ്ടിയിരിക്കുന്നു. കാരണം കാര്യങ്ങളെക്കുറിച്ച് അറിവും പക്വതയുമാകുന്നതിന് മുന്‍പ് ആര്‍ത്തവവും ശരീരമാറ്റങ്ങളും സംഭവിക്കുന്നത് പെണ്‍കുട്ടികള്‍ക്ക് മാത്രമല്ലാ, അമ്മമാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്. കാര്യങ്ങള്‍ വേണ്ട രീതിയില്‍ ചെയ്യുവാനുള്ള ആര്‍ജവം ഈ പ്രായത്തില്‍ പെണ്‍കുട്ടികള്‍ നേടിയിട്ടുണ്ടാവില്ലെന്നത് മറ്റൊരു കാര്യം.
ആര്ത്തവമാരംഭിക്കുന്നതോടെ പെണ്‍കുട്ടികളുടെ ശരീരത്തില്‍ മറ്റു പല മാറ്റങ്ങളും സംഭവിക്കും. ഉയരം വര്‍ദ്ധിക്കുക, ശരീരഭാരം കൂടുക, സ്തനങ്ങള്‍ക്ക് വലുപ്പം വയ്ക്കുക, രോമവളര്‍ച്ച, പോരാതെ മുഖക്കുരു തുടങ്ങിയ ചര്‍മ പ്രശ്നങ്ങളും.
പെണ്‍കുട്ടികള്‍ സാധാരണ സമയത്തേക്കാള്‍ മുന്‍പെ പ്രായപൂര്‍ത്തിയാകുന്നതിന് പല കാരണങ്ങളുമുണ്ട്. പ്രധാനമായും ഭക്ഷണ, ജീവിത രീതിയകളിലുള്ള പ്രശ്നങ്ങള്‍. അമിതവണ്ണം ആര്‍ത്തവം പെട്ടെന്നു തുടങ്ങുന്നതിന് കാരണമായി പറയാറുണ്ട്. അമിതവണ്ണം ഹോര്‍മോണ്‍ ഉല്പാദനം വേഗത്തിലാക്കും. ഇത് പെണ്‍കുട്ടികള്‍ പെട്ടെന്ന് പ്രായപൂര്‍ത്തിയാവുന്നതിന് കാരണമാവുകയും ചെയ്യും.
ഈസ്ട്രജന് എന്ന ഹോര്‍മോണാണ് ആര്‍ത്തവം വേഗത്തില്‍ വരാന്‍ ഇടയാക്കുന്നത്. ഇത്തരം ഹോര്‍മോണ്‍ അടങ്ങിയ ഭക്ഷണങ്ങളും ആര്‍ത്തവം പെട്ടെന്നാകാന്‍ ഇട വരുത്തുന്നുണ്ട്. പ്രത്യേകിച്ച് ബ്രോയിലര്‍ ചിക്കന്‍, ഇത്തരം കോഴികളുടെ മുട്ട എന്നിവയില്‍ ഈസ്ട്രജന് അടങ്ങിയിരിക്കും. ഇത് അമിതമായി കഴിയ്ക്കുന്നതും ആര്‍ത്തവം വേഗത്തിലാക്കും.
ആര്‍ത്തവം പെട്ടെന്നു തുടങ്ങുന്നത് സ്ത്രീകളില്‍ ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്.
നല്ല ഭക്ഷണക്രമം പാലിയ്ക്കുകയും വ്യായാമം ചെയ്യുകയും അമിതവണ്ണം നിയന്ത്രിക്കുകയും ചെയ്യുന്നത് ആര്‍ത്തവം പെട്ടെന്ന് തുടങ്ങുന്നത് ഒഴിവാക്കാന്‍ സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
