Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
വിശപ്പു കുറയ്ക്കാന്‍ വഴിയുണ്ട്
വിശപ്പാണ് പലരുടേയും പ്രശ്നം. ഇതു രണ്ടു വിധമുണ്ട്. ഭക്ഷണം തീരെ കഴിയ്ക്കാതിരിക്കുമ്പോള് വിശപ്പു തോന്നുന്നത് സാധാരണം. എന്നാല്‍ ഭക്ഷണം കഴിച്ചിട്ടും വിശക്കുന്നേയെന്ന മന്ത്രം ചൊല്ലുന്നവരുണ്ട്.
അമിതമായ വിശപ്പ് ഒരു രോഗമെന്നു വേണമെങ്കില്‍ പറയാം. പ്രമേഹം പോലുള്ള അസുഖങ്ങളുള്ളവര്‍ക്കും ചിലപ്പോള്‍ വിശപ്പു കൂടുതല്‍ തേന്നു.
അമിതമായ വിശപ്പ് അനാരോഗ്യകരമായ ഭക്ഷണശീലങ്ങളിലേക്കു വഴി വയ്ക്കും. ഇത് അസുഖങ്ങളും വണ്ണം പോലുള്ള പ്രശ്നങ്ങളും ഉണ്ടാക്കുകയും ചെയ്യും.

നല്ല ഉറക്കം വിശപ്പു നിയന്ത്രിക്കാന്‍ പ്രധാനമാണെന്ന കാര്യം പലര്‍ക്കും അറിഞ്ഞു കൂടാത്ത വസ്തുതയാണ്. ശരിയായി ഉറങ്ങാതിരിക്കുമ്പോള്‍ മെലാട്ടനിന്‍ എന്ന ഹോര്‍മോണ്‍ ഉല്പാദനം കൂടുന്നു. ഇത് വിശപ്പു കൂട്ടും.

ഭക്ഷണം ചവച്ചരച്ചു കഴിയ്ക്കുന്നത് വിശപ്പു കുറയ്ക്കും. ഭക്ഷണത്തിന്റെ അളവും സ്വാഭാവികമായി കുറയും.

ടെന്‍ഷന്‍ വരുമ്പോള്‍ കൂടുതല്‍ ഭക്ഷണം കഴിയ്ക്കുന്നവരുണ്ട്. ടെന്‍ഷന്‍ മറക്കാനുള്ള ഒരു ശ്രമമാണിതിത്. ഇങ്ങനെ ചെയ്യുന്നതിന് പകരം ടെന്‍ഷന്‍ ഒഴിവാക്കാന്‍ ശ്രമിക്കുക. അല്ലെങ്കില്‍ ടെന്‍ഷന്റെ പേരില്‍ ഭക്ഷണം കഴിയ്ക്കുന്ന ശീലം ഒഴിവാക്കുക.

പ്രാതല്‍ ഒഴിവാക്കുന്നത് വിശപ്പു കൂട്ടുക മാത്രമല്ല, ഭക്ഷണത്തോട് ആര്‍ത്തി തോന്നാനും കാരണമാകും. ഇത് അനാരോഗ്യകരമായ ഭക്ഷണശീലങ്ങളിലേക്കു തിരിയാനും ഇട വരുത്തും. ഡയറ്റിന്റെ പേരില്‍ ആവശ്യത്തിനു പ്രാതല്‍ കഴിയ്ക്കാത്തതും പ്രശ്നങ്ങളുണ്ടാക്കും.
പ്രാതല്‍ ഒഴിവാക്കുന്നത് വിശപ്പു കൂട്ടുക മാത്രമല്ല, ഭക്ഷണത്തോട് ആര്‍ത്തി തോന്നാനും കാരണമാകും. ഇത് അനാരോഗ്യകരമായ ഭക്ഷണശീലങ്ങളിലേക്കു തിരിയാനും ഇട വരുത്തും. ഡയറ്റിന്റെ പേരില്‍ ആവശ്യത്തിനു പ്രാതല്‍ കഴിയ്ക്കാത്തതും പ്രശ്നങ്ങളുണ്ടാക്കും.

വിശപ്പു കുറയ്ക്കാനുള്ള ഒരു വഴിയാണ് വെള്ളം കുടിയ്ക്കുന്നത്. ഇത് വയര്‍ നിറഞ്ഞതായുള്ള തോന്നലുകള്‍ കുറയ്ക്കും.

പ്രോട്ടീന്‍ കലര്‍ന്ന ഭക്ഷണങ്ങള്‍ വിശപ്പു കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പ്രധാന ഘടകമാണ്. മീന്‍, മുട്ട, പയര്‍ വര്‍ഗങ്ങള്‍ എന്നിവ കഴിയ്ക്കുക.

വിശപ്പു കുറയ്ക്കാന്‍ മസാലകളും ഒരു പരിധി വരെ സഹായിക്കും. മസാലകള്‍ ഭക്ഷണത്തില്‍ ചേര്‍ക്കുക. എന്നാല്‍ ഇവയുടെ അളവ് കൂടാതെ സൂക്ഷിക്കുകയും വേണം.



Click it and Unblock the Notifications
