Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
സ്തനങ്ങളിലെ വേദന, കാരണങ്ങള്‍
ചിലപ്പോഴെങ്കിലും ചില സ്ത്രീകള്‍ക്ക് മാറിടവേദന അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. ഇതിന് കാരണങ്ങള്‍ പലതുണ്ട്.
ചിലപ്പോഴെങ്കിലും ഇത് ഗുരുതരമായ രോഗങ്ങളുടെ മുന്നറിയിപ്പായിരിക്കും. ചിലപ്പോഴിത് നിസാര പ്രശ്നമാകാനും വഴിയുണ്ട്.

മാസമുറ സമയത്ത സ്ത്രീകള്‍ക്ക് സ്തനത്തില്‍ വേദനയുണ്ടാകുന്നത് സ്വാഭാവികമാണ്. ഇത് ശരീരത്തില്‍ വെള്ളം കെട്ടിനില്‍ക്കുന്നതു കാരണമാണ്. ഇത് ശരീരത്തിനൊപ്പം സ്തനഭാഗത്തും കട്ടി കൂടുവാന്‍ കാരണമാകും. ആര്‍ത്തവസമയത്തെ മാറിടവേദനയ്ക്കുള്ള അടിസ്ഥാന കാരണം ഹോര്‍മോണ്‍ വ്യതിയാനങ്ങളാണെന്നു തന്നെ പറയാം.
ഓവുവേഷന് സമയത്തും മാറിടവേദനയുണ്ടാകുന്നത് സാധാരണമാണ്. ഇവിടെയും അടിസ്ഥാന കാരണം ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ തന്നെയാണെന്നു പറയാം. കാരണം ആര്ത്തവസമയത്തെന്ന പോലെ ഓവുലേഷന് സമയത്തും ശരീരത്തില്‍ ധാരാളം ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.
മാറിടത്തില്‍ മസിലുകള്‍ കുറവായതു കൊണ്ടുതന്നെ മസില് പ്രശ്നങ്ങള്‍ കാരണം മാറിടവേദനയുണ്ടാകുന്നത് സാധാരണമല്ല. എന്നാല്‍ കിടക്കുന്ന പൊസിഷന്‍ ശരിയല്ലാത്തതു കൊണ്ടും കൂടുതല്‍ സമയം കമഴ്ന്നു കിടക്കുന്നതു കൊണ്ടും സ്തനവേദനയുണ്ടാകാറുണ്ട.
സ്തനവേദനയ്ക്കുള്ള മറ്റൊരു ഗുരുതരകാരണം സ്തനാര്‍ബുദമാണ്. സ്തനാര്‍ബുദത്തിന്റെ ഒരു ലക്ഷണം കൂടിയാണ് സ്തനത്തില്‍ വേദയുള്ളതോ അല്ലാത്തതോ ആയ മുഴകള്‍. എന്നാല്‍ ഇത്തരം എല്ലാ മുഴകളും സ്തനാര്ബുദലക്ഷണമാകണമെന്നില്ല.
മാറിടവളര്‍ച്ചക്കു മുന്‍പായി പെണ്‍കുട്ടികളില്‍ മാറിടവേദന അനുഭവപ്പെടുന്നതായി കണ്ടുവരാറുണ്ട്. ഇതിന് കാരണം ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ്.
ഇടതു സ്തനഭാഗത്താണ് ഹൃദയവും. ഹൃദയപ്രശ്നങ്ങള്‍ കൊണ്ട് ഹൃദയഭാഗത്തുണ്ടാകുന്ന വേദന ചിലപ്പോള്‍ ഇടത്തേ സ്തനത്തിലുണ്ടാകുന്ന വേദനയായി തെറ്റിദ്ധരിക്കപ്പെടാറുമുണ്ട്. ഇത് മാറിട വേദനയാണോ അതോ ഹൃദയപ്രശ്നമാണോയെന്ന് വേര്‍തിരിച്ചറിയേണ്ടതുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
