Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
നേരത്തെ എഴുന്നേല്ക്കൂ, ഗുണങ്ങളറിയണോ?
നേരം പുലര്‍ന്നാലും കിടന്നിടത്തു നിന്ന് എഴുന്നേല്ക്കാന് മടിക്കുന്നവരാണ് ഭൂരിഭാഗവും. വൈകി കിടന്നാലും നേരത്തെ ഉണരുക എന്നു പറഞ്ഞാല്‍ കൊല്ലുന്നതിനു തുല്യമായിരിക്കും ചിലര്‍ക്ക്.
അതേ സമയം ചിലരുണ്ട്, ഏഴര വെളുപ്പിന് തന്നെ എഴുന്നേല്‍ക്കുന്നവര്‍. ഇതിന്റെ ചുറുചുറുക്ക് ഇവരുടെ ജീവിതത്തിലും പ്രവൃത്തികളിലുമെല്ലാം നിറഞ്ഞു നില്‍ക്കുകയും ചെയ്യും.
നേരത്തെ എഴുന്നേല്‍ക്കുന്നത് ശരീരത്തിനും ആരോഗ്യത്തിനും വളരെ നല്ലതാണ്. ഇതു കൊണ്ടുള്ള ഗുണങ്ങള്‍ ഒന്നിലോ രണ്ടിലോ ഒതുങ്ങുന്നില്ല്. നേരത്തെ എഴുന്നേല്ക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ നാം അനുഭവിച്ചറിയുക തന്നെ വേണം.
നേരത്ത കിടന്ന് നേരത്തെ എഴുന്നേല്ക്കുക ഒരു ശീലമാക്കുക. നേരത്തെ എഴുന്നേല്ക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ വായിച്ചറിയൂ.

വ്യായാമം ചെയ്യാന്‍ സമയമില്ലെന്നു പരാതിപ്പെടുന്ന ഭൂരിഭാഗം പേരും വൈകി ഉണരുന്നവരായിരിക്കും. നേരത്തെ എഴുന്നേറ്റാല്‍ സമാധാനമായി വ്യായാമം ചെയ്യാം. ഇതിനായി സമയം മാറ്റി വയ്ക്കാനും സാധിക്കും.

ധ്യാനം പോലുള്ളവ ചെയ്യാനും നേരത്തെ എഴുന്നേല്ക്കുന്നതു കൊണ്ട് സമയമുണ്ടാക്കാന്‍ സാധിക്കും. ഇത് ശരീരത്തിനും മനസിനും ഒരുപോലെ ഗുണം ചെയ്യും.

അതിരാവിലെ ഉണര്‍ന്നെണീറ്റ് ചുറ്റുപാടും പ്രകൃതിഭംഗിയും ആസ്വദിക്കാന്‍ ഏറ്റവും പറ്റിയ സമയമാണ്. പ്രകൃതിയെ ആസ്വദിക്കാന്‍ പറ്റിയ ഇതിലും നല്ല സമയമില്ലെന്നു തന്നെ പറയാം.

നേരമില്ലെന്ന കാര്യം പറഞ്ഞ് പ്രാതല്‍ ഉപേക്ഷിക്കുന്നവരുണ്ട്. ഇത് ഏറ്റവും അനാരോഗ്യകരമായ ഒരു ശീലം തന്നെയാണ്. നേരത്തെയെഴുന്നേറ്റാല് ഈ പ്രശ്നം പരിഹരിക്കാം.

നേരത്തെയെഴുന്നേല്ക്കുന്നതു കൊണ്ട് ഹോട്ടല്‍ ഭക്ഷണവും വറുത്തതും പൊരിച്ചതുമെല്ലാം ഒഴിവാക്കാമെന്നൊരു ഗുണം കൂടിയുണ്ട്. ഇത് ആരോഗ്യത്തിനു ചെയ്യുന്ന പ്രയോജനം ഏറെയാണ്.

സ്ട്രെസ്, ടെന്‍ഷന്‍ എന്നിവ കുറയ്ക്കാന്‍ ഈ ശീലം സഹായിക്കും. നേരം വൈകിയെന്ന പേരില്‍ ഉണ്ടാകുന്ന ടെന്‍ഷന്‍ മിക്കവാറും പേര്‍ക്കും ചെറുതൊന്നുമല്ല.

നല്ല മൂഡിനും നേരത്തെ എഴുന്നേല്ക്കുന്ന ശീലം സഹായിക്കും. ഡിപ്രഷന്, ഇന്‍സോംമ്നിയ തുടങ്ങിയ പല രോഗങ്ങള്‍ക്കും നേരത്തെ എഴുന്നേല്ക്കുന്ന ശീലം ഗുണം ചെയ്യുമെന്നു തെളിഞ്ഞിട്ടുണ്ട്.



Click it and Unblock the Notifications
