Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ഭക്ഷണം ചവച്ചരച്ചു കഴിയ്ക്കൂ, ഗുണമുണ്ട്
ഭക്ഷണം ചവച്ചരച്ചു കഴിയ്ക്കണമെന്ന് എല്ലാവരും പറയുന്നത് നിങ്ങള്‍ കേട്ടുകാണും. എന്നാല്‍ ഭക്ഷണം ചവച്ചരച്ചു കഴിയ്്ക്കുന്നതു കൊണ്ട് ഗുണങ്ങള്‍ പലതുണ്ട്.
ഭക്ഷണം പതുക്കെ ചവച്ചരച്ചു കഴിച്ചാല്‍ ദഹനരഹസങ്ങള് പെട്ടെന്ന് ഉല്പാദിപ്പിക്കപ്പെടും. ഇത് ദഹനം എളുപ്പത്തിലാകാന്‍ സഹായിക്കും.
ഭക്ഷണം പൂര്‍ണമായി ദഹിക്കുന്നതു കൊണ്ട് വയറിനു സുഖം ലഭിക്കും. അസുഖങ്ങള്‍ ഒഴിവാക്കാം. വയറ്റിലും മറ്റും കൊഴുപ്പടിയാതെയും വണ്ണം കൂടാതെയും ഇത് സഹായിക്കുന്നു.

ഭക്ഷണം ചവച്ചരച്ചു കഴിയ്ക്കുന്നതു കൊണ്ട് പെട്ടെന്ന് വയര്‍ നിറഞ്ഞതായി തോന്നും. ഇത് അമിതഭക്ഷണം ഒഴിവാക്കാന്‍ സഹായിക്കുന്നുഅമിതഭക്ഷണം ഒഴിവാക്കുന്നത് തടി കൂടാതിരിക്കാന്‍ സഹായിക്കും. മാത്രമല്ല, അമിതഭക്ഷണം വയറിന്റെ സ്വാസ്ഥ്യം കെടുത്തുക മാത്രമല്ല, പലതരം അസുഖങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.
വായ വൃത്തിയാകാനും ഭക്ഷണം ചവച്ചരച്ചു കഴിയ്ക്കുന്നത് സഹായിക്കും. ദഹനരസങ്ങള്‍ കൂടുതല്‍ ഉല്പാദിപ്പിക്കപ്പെടുമ്പോള് വായിലെ ദുര്‍ഗന്ധം മാറും. വായ്ക്കുള്ളിലെ ബാക്ടീരിയകളെ നശിപ്പിക്കാനും ദഹനരസങ്ങള്‍ സഹായിക്കും. ഈ രീതിയില്‍ പല്ലിന്റെ ആരോഗ്യവും നല്ല രീതിയില്‍ സംരക്ഷിക്കപ്പെടും.
ഭക്ഷണം ചവച്ചരച്ചു കഴിയ്ക്കുന്നത് ഭക്ഷണത്തിലെ പോഷകങ്ങള്‍ ശരീരം പെട്ടെന്ന് വലിച്ചെടുക്കാന്‍ സഹായിക്കും. ഗ്യാസ്, അസിഡിറ്റി പോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാനും ഇത് സഹായിക്കും.
ഭക്ഷണം വാരി വലിച്ചു കഴിയ്ക്കുമ്പോള്‍ ഭക്ഷണനാളിക്ക് ആയാസമുണ്ടാവുകയാണ് ചെയ്യുന്നത്. ചിലപ്പോഴെങ്കിലും ഇത് ഭക്ഷണനാളിയെ മുറിവേല്‍പ്പിക്കുകയും ചെയ്യുന്നു.
വളരെ അപൂര്‍വമായെങ്കിലും ഭക്ഷണം ശരിയായി ചവച്ചരച്ചു കഴിയ്ക്കാത്തത് തൊണ്ടയില്‍ ഭക്ഷണം കുടുങ്ങാനും ഇതുവഴി അസ്വസ്ഥകളുണ്ടാകാനും വഴിയൊരുക്കാറുമുണ്ട്.
ആരോഗ്യത്തിനും അസുഖത്തിനും കൊഴുപ്പു കുറയ്ക്കുന്നതിനും ഭക്ഷണം ചവച്ചരച്ചു കഴിയ്ക്കുന്നതു തന്നെയാണ് ഗുണകരമെന്നു മനസിലായില്ലേ.
മാത്രമല്ല, ഭക്ഷണത്തിന്റെ സ്വാദറിഞ്ഞ് ശരിയായി ആസ്വദിച്ചു കഴിയ്ക്കണമെങ്കില്‍ ഭക്ഷണം ചവച്ചരച്ചു കഴിയ്ക്കേണ്ടത് അത്യാവശ്യം തന്നെ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
