താരസുന്ദരിമാരുടെ സൗന്ദര്യരഹസ്യങ്ങള്‍

താരസുന്ദരിമാര്‍, പ്രത്യേകിച്ചും ബോളിവുഡ് താരങ്ങള്‍ കഴിവിനേക്കാളുപരി സൗന്ദര്യ, ശരീരഭംഗി കൊണ്ട് ശ്രദ്ധ പിടിച്ചു പറ്റുന്നവരാണ്.

ജന്മനാ ലഭിക്കുന്നതല്ല, ഈ സൗന്ദര്യവും വടിവും പലര്‍ക്കും. കഠിനമായ വ്യായാമ, ഡയറ്റ് ശീലങ്ങള്‍ കൊണ്ട് നേടിയെടുക്കുന്നവയാണ്. ഇതാ നോക്കൂ, ചില ബോളിവുഡ് സുന്ദരിമാരുടെ സൗന്ദര്യ സംരക്ഷണ വഴികള്‍.

താരസുന്ദരിമാരുടെ സൗന്ദര്യരഹസ്യങ്ങള്‍

താരസുന്ദരിമാരുടെ സൗന്ദര്യരഹസ്യങ്ങള്‍

സൈസ് സീറോ കൊണ്ട് പ്രശസ്തി നേടിയ ആളാണ് കരീന കപൂര്‍. തഷന്‍ എന്ന സിനിമയ്ക്കു വേണ്ടിയാണ് സൈസ് സീറോയായി കരീന ചുരുങ്ങിയത്. ഇതിന് വേണ്ടി ഭക്ഷണനിയന്ത്രണവും വ്യായാമവും വേണ്ടുവോളമുണ്ടായിരുന്നുതാനും.

താരസുന്ദരിമാരുടെ സൗന്ദര്യരഹസ്യങ്ങള്‍

താരസുന്ദരിമാരുടെ സൗന്ദര്യരഹസ്യങ്ങള്‍

ദിവസവും ധാരാളം സൂര്യനമസ്‌കാരം ചെയ്യുന്നത് തന്റെ ശരീരവടിവ് കാക്കാന്‍ സഹായിക്കുന്നുണ്ടെന്ന് കരീന പറയുകയും ചെയ്തിരുന്നു.

ബിക്കിനി ബോഡിയ്ക്കു വേണ്ടി കഠിനമായ വ്യായാമരീതികളും ഭക്ഷണനിയന്ത്രണങ്ങളുമാണ് കരീന ചെയ്തിരുന്നത്. പിന്നീട് തടിയ്ക്കാന്‍ വേണ്ടി ധാരാളം ചോക്ലേറ്റ് കഴിയ്ക്കുകയും ചെയ്തിരുന്നതായും കരീന വെളിപ്പെടുത്തിയിരുന്നു.

താരസുന്ദരിമാരുടെ സൗന്ദര്യരഹസ്യങ്ങള്‍

താരസുന്ദരിമാരുടെ സൗന്ദര്യരഹസ്യങ്ങള്‍

'ഷീലാ കീ ജവാനി'യിലൂടെ വെള്ളിത്തിരയില്‍ ഇളകി മറിയുന്ന കത്രീനയുടെ ഏറ്റവും വലിയ സൗന്ദര്യവും മിന്നുന്ന ചര്‍മം തന്നെയാണ്.

വെള്ളത്തില്‍ തുടങ്ങുന്നതാണ് കത്രീനയുടെ സൗന്ദര്യരഹസ്യമെന്നു പറയാം. നാലു ഗ്ലാസ് വെള്ളം കുടിച്ചാണ് കത്രീന ദിവസം തുടങ്ങുക. നല്ല ചര്‍മത്തിന് വെള്ളത്തിന്റെ പ്രാധാന്യം മനസിലായില്ലേ.

താരസുന്ദരിമാരുടെ സൗന്ദര്യരഹസ്യങ്ങള്‍

താരസുന്ദരിമാരുടെ സൗന്ദര്യരഹസ്യങ്ങള്‍

ലളിതമായ മേക്കപ്പാണ് കത്രീനക്കിഷ്ടം. എന്നാല്‍ ഉറങ്ങുന്നതിന് മുന്‍പ് മുഖത്തെ എല്ലാ മേക്കപ്പും മാറ്റാറുമുണ്ട്.

മിനറല്‍ മഡ് ഫേസ് പായ്ക്കാണ് അത്യാവശ്യങ്ങളില്‍ ഉപയോഗിക്കാറ്. മുഖം പെട്ടെന്ന് ക്ലീന്‍ ചെയ്യാന്‍ ഇത് സഹായിക്കുമത്രെ.സ്‌കിന്‍ മോയിസ്ചറൈസറായി ആപ്രിക്കോട്ട് ഓയിലും കത്രീന ഉപയോഗിക്കാറുണ്ട്.

താരസുന്ദരിമാരുടെ സൗന്ദര്യരഹസ്യങ്ങള്‍

താരസുന്ദരിമാരുടെ സൗന്ദര്യരഹസ്യങ്ങള്‍

ശരീരസൗന്ദര്യം പ്രധാനമായതു കൊണ്ടുതന്നെ വ്യായാമവും ഈ സുന്ദരി മുടക്കാറില്ല. ജോഗിംങ്, സ്വിമ്മിംഗ്, ജിം തുടങ്ങിയ വ്യായമമുറകളും കത്രീന ചെയ്യാറുണ്ട്.

താരസുന്ദരിമാരുടെ സൗന്ദര്യരഹസ്യങ്ങള്‍

താരസുന്ദരിമാരുടെ സൗന്ദര്യരഹസ്യങ്ങള്‍

ബോളിവുഡിലെ സുന്ദരി നര്‍ഗീസ് ഫക്രി തന്റെ സൗന്ദര്യരഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നു. നല്ല ഉറക്കം, ഭക്ഷണം, വെള്ളം എന്നിവ സൗന്ദര്യത്തിന് പ്രധാനമെന്ന് നര്‍ഗീസ് പറയുന്നു. തൊലിപ്പുറത്തെ സൗന്ദര്യം ഇവയെക്കൂടി അടിസ്ഥാനപ്പെടുത്തിയായിരിക്കും.

താരസുന്ദരിമാരുടെ സൗന്ദര്യരഹസ്യങ്ങള്‍

താരസുന്ദരിമാരുടെ സൗന്ദര്യരഹസ്യങ്ങള്‍

ഭക്ഷണത്തിനൊപ്പം എപ്പോഴും ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിയ്ക്കാനും നര്‍ഗീസ് ശ്രമിക്കാറുണ്ട്. സോഡ, കൃത്രിമമധുരം ചേര്‍ത്ത ജ്യൂസ് എന്നിവ ഇവര്‍ ഉപേക്ഷിക്കുകയാണ് പതിവ്.ഇവര്‍ കരിക്കു വെള്ളം ധാരാളം കുടിയ്ക്കാന്‍ ശ്രദ്ധിക്കുന്നു. ചര്‍മത്തിനും മുടിയ്ക്കും ഇത് ഒരുപോലെ സഹായകമാണ്. സോയ, മുളപ്പിച്ച ധാന്യങ്ങള്‍ എന്നിവ ഇവര്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നു.

താരസുന്ദരിമാരുടെ സൗന്ദര്യരഹസ്യങ്ങള്‍

താരസുന്ദരിമാരുടെ സൗന്ദര്യരഹസ്യങ്ങള്‍

ദേഹത്ത് കഴിവതും പ്രകൃതിദത്ത മോയിസ്ചറൈസറുകള്‍ പുരട്ടാന്‍ ഇവര്‍ ശ്രദ്ധിക്കാറുണ്ട്. ഇതുപോലെ മുഖം കഴുകാന്‍ സാലിസൈക്ലിക് ആസിഡ് അടങ്ങിയ ഫേസ് വാഷ് ഉപയോഗിക്കാറുമുണ്ട്.

മുടിയില്‍ വെളിച്ചെണ്ണ പുരട്ടി നല്ലപോലെ മസാജ് ചെയ്യുന്നകയാണ് മുടിസംരക്ഷണത്തിന് വേണ്ടി ഇവര്‍ ചെയ്യാറുള്ള പ്രധാന മാര്‍ഗം.

ശരീരസൗന്ദര്യത്തിന് വ്യായാമത്തിനും നര്‍ഗീസ് പ്രത്യേക ശ്രദ്ധ വയ്ക്കുന്നു. നീന്തല്‍, യോഗ, നൃത്തം തുടങ്ങിയ മാര്‍ഗങ്ങളെല്ലാം ഇവര്‍ വ്യായാമത്തില്‍ ഉള്‍പ്പെടുത്താറുണ്ട്.

താരസുന്ദരിമാരുടെ സൗന്ദര്യരഹസ്യങ്ങള്‍

താരസുന്ദരിമാരുടെ സൗന്ദര്യരഹസ്യങ്ങള്‍

പപ്പായ സുസ്മിതയുടെ സൗന്ദര്യസംരക്ഷണ മാര്‍ഗങ്ങളിലൊന്നാണ്. നല്ല ചര്‍മത്തിനു പിന്നിലുള്ള ഒരു രഹസ്യം, ഇതില്‍ വൈറ്റമിന്‍ എ, ഇ, സി, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തിലെ ഈര്‍പ്പം നില നിര്‍ത്തുകയും അഴുക്കും കറുത്ത പാടുകളും നീക്കുകയും ചെയ്യുന്നു.

താരസുന്ദരിമാരുടെ സൗന്ദര്യരഹസ്യങ്ങള്‍

താരസുന്ദരിമാരുടെ സൗന്ദര്യരഹസ്യങ്ങള്‍

ഓറഞ്ച് നീരും സുസ്മിതയുടെ സൗന്ദര്യരഹസ്യങ്ങളിലൊന്നാണ്. ഓറഞ്ച് നീര് കടലമാവുമായി ചേര്‍ത്ത് ഇവര്‍ ചര്‍മത്തില്‍ പുരട്ടാറുണ്ട്. കടലമാവ് പാലിലോ തൈരിലോ കൂട്ടിക്കലര്‍ത്തിയ ഫേസ് പായ്ക്കും സുസ്മിത ഉപയോഗിക്കാറുണ്ട്.

ധാരാളം വെള്ളം കുടിയ്ക്കുന്ന ശീലവുമുണ്ട്, ഈ സുന്ദരിയ്ക്ക്. ശരീരത്തിലെയും ചര്‍മത്തിലെയും വിഷപദാര്‍ത്ഥങ്ങള്‍ നീക്കം ചെയ്യാനുള്ള ഏറ്റവും നല്ലൊരു മാര്‍ഗം.

താരസുന്ദരിമാരുടെ സൗന്ദര്യരഹസ്യങ്ങള്‍

താരസുന്ദരിമാരുടെ സൗന്ദര്യരഹസ്യങ്ങള്‍

സമാധാനവും ശാന്തിയുമുള്ളൊരു മനസ് സൗന്ദര്യത്തിന് അത്യാവശ്യമാണെന്ന പക്ഷണാണ് ഈ സുന്ദരിയുടേത്. പുഞ്ചിരി മുഖസൗന്ദര്യത്തിന് അഴകേറ്റുമെന്നും സുസ്മിത പറയുന്നു.

താരസുന്ദരിമാരുടെ സൗന്ദര്യരഹസ്യങ്ങള്‍

താരസുന്ദരിമാരുടെ സൗന്ദര്യരഹസ്യങ്ങള്‍

തിരശീലയില്‍ നിന്നും ഒഴിഞ്ഞു നിന്നെങ്കിലും ക്യാമറക്കണ്ണുകള്‍ എപ്പോഴും പിന്‍തുടരുന്ന പത്തരമാറ്റ് സൗന്ദര്യം തന്നെയാണ് ഐശ്വര്യയ്ക്കിപ്പോഴും.

താരസുന്ദരിമാരുടെ സൗന്ദര്യരഹസ്യങ്ങള്‍

താരസുന്ദരിമാരുടെ സൗന്ദര്യരഹസ്യങ്ങള്‍

കടലമാവും പാലും ചേര്‍ന്ന ഫേസ് പായ്ക്ക് സൗന്ദര്യം സംരക്ഷിക്കുന്ന ഒരു പ്രധാന ഘടകം തന്നെ. മേക്കപ്പണിഞ്ഞ ചര്‍മത്തിന്റെ ക്ഷീണം മാറ്റാന്‍ കുക്കുമ്പര്‍ പായ്ക്കും ഐശ്വര്യ മുഖത്തിടാറുണ്ട്.

താരസുന്ദരിമാരുടെ സൗന്ദര്യരഹസ്യങ്ങള്‍

താരസുന്ദരിമാരുടെ സൗന്ദര്യരഹസ്യങ്ങള്‍

സൗന്ദര്യസംരക്ഷണത്തിന് ഫേഷ്യലിനെ ആശ്രയിക്കുന്ന ഇവരുടെ പ്രിയപ്പെട്ട ഫേഷ്യല്‍ വൈന്‍ ഫേഷ്യലാണ്.

മനോഹരമായ മുടിയ്ക്ക് വെളിച്ചെണ്ണ കൊണ്ടുള്ള മസാജാണ് ഐശ്വര്യ സ്വീകരിക്കുന്ന ഒരു മാര്‍ഗം.

താരസുന്ദരിമാരുടെ സൗന്ദര്യരഹസ്യങ്ങള്‍

താരസുന്ദരിമാരുടെ സൗന്ദര്യരഹസ്യങ്ങള്‍

പൊസറ്റീവ് ചിന്തകളും എനര്‍ജിയും സൗന്ദര്യത്തിന് മാറ്റേകുമെന്ന് ഐശ്വര്യ കരുതുന്നു. നല്ല മനസും നല്ല മുഖത്തിന് പ്രധാനമാണ്.

താരസുന്ദരിമാരുടെ സൗന്ദര്യരഹസ്യങ്ങള്‍

താരസുന്ദരിമാരുടെ സൗന്ദര്യരഹസ്യങ്ങള്‍

ശാലീനതയും കത്തുന്ന സൗന്ദര്യവും ഒരേ പോലെ ചേര്‍ന്ന രൂപം. ഈ സൗന്ദര്യത്തിന് പുറകിലെ സത്യത്തെ കുറിച്ച് വിദ്യ തന്നെ പറയുന്നു.

താരസുന്ദരിമാരുടെ സൗന്ദര്യരഹസ്യങ്ങള്‍

താരസുന്ദരിമാരുടെ സൗന്ദര്യരഹസ്യങ്ങള്‍

ആഴ്ചയില്‍ ഒരിക്കല്‍ മാനിക്യൂര്‍, പെഡിക്യൂര്‍ ചെയ്യും. തലയില്‍ ഓയില്‍ മസാജ് ചെയ്യുന്നതും ഒരു മാര്‍ഗം. ഇതിന് ആയുര്വേദ എണ്ണകളാണ് ഉപയോഗിക്കാറ്.

കണ്ണുകള്‍ വിദ്യയുടെ പ്രധാന ആകര്‍ഷണങ്ങളാണ്. എടുത്തു പറയേണ്ട കാര്യം ഈ സുന്ദരി പാകിസ്ഥാനില്‍ നിന്നുള്ള കണ്‍മഷിയാണ് ഉപയോഗിക്കുന്നത് എന്നതാണ്.

താരസുന്ദരിമാരുടെ സൗന്ദര്യരഹസ്യങ്ങള്‍

താരസുന്ദരിമാരുടെ സൗന്ദര്യരഹസ്യങ്ങള്‍

ധാരാളം വെള്ളം കുടിയ്ക്കുന്നതും പച്ചക്കറികളും പഴവര്‍ഗങ്ങളും ധാരാളം കഴിയ്ക്കുന്നതും വിദ്യാ ബാലന്റെ ഡയറ്റില്‍ പെടുന്നു. കരിക്കിന്‍ വെള്ളവും ദിവസവും ഇവര്‍ കുടിയ്ക്കും. മറ്റ് ജ്യൂസുകളും ഉപയോഗിക്കും. ദിവസവും രാവിലെ ഒരു നുള്ള് മഞ്ഞള്‍ കഴിയ്ക്കുന്നത് ചര്‍മഭംഗി കൂട്ടുമെന്നും വിദ്യ പറുന്നു.

താരസുന്ദരിമാരുടെ സൗന്ദര്യരഹസ്യങ്ങള്‍

താരസുന്ദരിമാരുടെ സൗന്ദര്യരഹസ്യങ്ങള്‍

മലയാളത്തില്‍ നിന്നും ബോളിവുഡില്‍ വെന്നിക്കൊടി പാറിച്ച മലയാളി സുന്ദരിമാര്‍ അസിനൊഴികെ ആരുമില്ലെന്നു തന്നെ പറയാം.

താരസുന്ദരിമാരുടെ സൗന്ദര്യരഹസ്യങ്ങള്‍

താരസുന്ദരിമാരുടെ സൗന്ദര്യരഹസ്യങ്ങള്‍

വാട്ടര്‍ തെറാപ്പിയാണ് തന്റെ സൗന്ദര്യസംരക്ഷണമാര്‍ഗമെന്ന് അസിന്‍ പറഞ്ഞിട്ടുണ്ട്. ഇളം ചൂടുവെള്ളത്തിലും തണുത്ത വെള്ളത്തിലും മുഖം കഴുകുക. അതും ശക്തിയായി വെള്ളം മുഖത്തൊഴിയ്ക്കുകയോ മുഖം ഉരച്ചു കഴുകുകയോ ചെയ്യരുത്.

താരസുന്ദരിമാരുടെ സൗന്ദര്യരഹസ്യങ്ങള്‍

താരസുന്ദരിമാരുടെ സൗന്ദര്യരഹസ്യങ്ങള്‍

പച്ചക്കറികളും പഴവര്‍ഗങ്ങളും ധാരാളം കഴിയ്ക്കുന്ന ഈ സുന്ദരി പഞ്ചസാരയെ വൈറ്റ് പോയ്‌സണ്‍ എന്ന പേരിട്ടാണ് വിളിയ്ക്കുന്നത്. കോള പോലുള്ള പാനീയങ്ങളൂം കൃത്രിമ ഭക്ഷണവും അസിന്‍ ഒഴിവാക്കുന്നവയില്‍ പെടുന്നു.

X
Desktop Bottom Promotion