Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
നടുവേദന, കാരണങ്ങള്‍ പലത്

നട്ടെല്ലിന് ബലം നല്‍കുന്നതിന് പോഷകങ്ങളും വളരെ പ്രധാനമാണ്. വൈറ്റമിന്‍, കാല്‍സ്യം എന്നിവയുടെ കുറവ് നട്ടെല്ലിനെ ബാധിക്കുകയും നടുവേദനയ്ക്ക് കാരണമാവുകയും ചെയ്യും.
നട്ടെല്ലിനുണ്ടാകുന്ന ക്ഷതങ്ങളും അപകടങ്ങളും നടുവേദനയ്ക്ക കാരണമാകുന്ന ഒന്നാണ്. സ്ഥിരമായി വളഞ്ഞിരിക്കുന്ന സ്വഭാവമുള്ളവര്‍ക്ക് നട്ടെല്ലിന് വേദനയുണ്ടാകാന്‍ സാധ്യതകള്‍ കൂടുതലുമാണ്.
പാരമ്പര്യം നടുവേദനയ്ക്ക് ഒരു കാരണമാകാം. നടു വളച്ചു നടക്കുന്ന സ്വഭാവം പാരമ്പര്യമായി ലഭിക്കുന്നവരുണ്ട്. ഇത് നടുവേദനയ്ക്കുള്ള ഒരു കാരണം തന്നെയാണ്.
തടി കൂടുതലുള്ളവര്‍ക്കും നടുവേദന അനുഭവപ്പെടാം. ഇതു കൂടാതെ അമിത വലിപ്പുള്ള സ്തനങ്ങള്‍, വയറ്റില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പ് എന്നിവ ഇരിക്കുന്ന രീതിയില്‍ അപാകതയുണ്ടാക്കാം. ഇതും നടുവേദനയ്ക്കുള്ള കാരണങ്ങള്‍ തന്നെ.
നടുവേദനയ്ക്കുള്ള മറ്റൊരു പ്രധാന കാരണമാണ് ഹൈഹീല്‍ ചെരിപ്പുകള്‍. ഇവ നട്ടെല്ലിന് സമ്മര്‍ദം നല്‍കുകയാണ് ചെയ്യുന്നത്. വല്ലപ്പോഴും ഉപയോഗിക്കുന്നതുകൊണ്ട് അപാകതയില്ല. സ്ഥിരമായി ഇവ ഉപയോഗിക്കുന്നത് നടുവേദനയുണ്ടാക്കും.
ജോലിയും നടുവേദനയ്ക്കുള്ള കാരണമാകുന്നുണ്ട്. ദീര്‍ഘനേരം ഇരുന്നു ജോലി ചെയ്യുന്നവരില്‍ നടുവേദനയ്ക്കുള്ള സാധ്യത കൂടുതല്‍ തന്നെയാണ്. പ്രത്യേകിച്ച് നടു വളച്ച് ഇരിക്കുന്നത് ദോഷം ചെയ്യും.
വ്യായാമക്കുറവും നടുവേദയ്ക്ക് ഇട വരുത്തും. നട്ടെല്ലിന്റെ ആരോഗ്യത്തിനും വ്യായാമം വളരെ പ്രധാനമാണ്.
ഗര്‍ഭകാലത്ത് ചില സ്ത്രീകളില്‍ നടുവേദന കണ്ടു വരുന്നു. വയറിന്റെ വലിപ്പം കൂടുന്നതാണ് ഇതിന് കാരണം.
എല്ലുതേയ്മാനം പോലുള്ള രോഗങ്ങളുള്ളവര്‍ക്ക് നടുവേദന വരാന്‍ സാധ്യത കൂടുതലാണ്. മെനോപോസിന് ശേഷം സ്ത്രീകളിലും നടുവേദന കൂടുതലായി കണ്ടുവരുന്നു. മെനോപോസ് ഈസ്ട്രജന് ഹോര്‍മോണിന്റെ അളവു കുറയ്ക്കുന്നതും ഇതുവഴി കാല്‍സ്യത്തിന്റെ അളവു കുറയുന്നതുമാണ് ഇതിനുള്ള കാരണം. ഇത്തരം സന്ദര്‍ഭങ്ങളില്‍ കാല്‍സ്യമടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നതാണ് പരിഹാരം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
