Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
എയ്ഡ്സ് വരാതിരിക്കാന്‍ മുന്‍കരുതലെടുക്കൂ
ഡിസംബര്‍ 1 ലോക എയ്ഡ്സ് ദിനമായി ആചരിക്കുന്നു. ചികിത്സയില്ലാത്ത അസുഖമെന്നത് ഇതിന്റെ ഭീകരത വര്‍ദ്ധിപ്പിക്കുന്നു.
എയ്ഡ്സിനെ സംബന്ധിച്ച് ഇപ്പോഴും പല തെറ്റിദ്ധാരണകളും ഇപ്പോഴും നിലവിലുണ്ടെന്നതാണ് വാസ്തവം. അതുകൊണ്ടാണ് എയ്ഡ്സ് ബാധിച്ചവരെ ഇപ്പോഴും സമൂഹം അകറ്റി നിര്‍ത്തുന്നത്.
എയ്ഡ്സ് ബാധിച്ചവരെ തൊട്ടാലോ ഇവരുടെ അടുത്തിരുന്നാലോ എയ്ഡ്സ് പകരുകയില്ല എന്നതാണ് വാസ്തവം. ഏതൊക്കെ വിധത്തിലാണ് ഇത് പകരുകയെന്ന കാര്യത്തെ സംബന്ധിച്ച് ഇപ്പോഴും പല തെറ്റിദ്ധാരണകളും നിലവിലുണ്ട്.

എയ്ഡ്സ് ബാധിച്ചവരുടെ വസ്ത്രം ഉപയോഗിച്ചാലോ അവര്‍ ഉപയോഗിക്കുന്ന ബാത്റൂം ഉപയോഗിച്ചാലോ എയ്ഡ്സ് പകരില്ല. ഇവരുടെ ചുമയിലൂടെയോ സ്പര്‍ശത്തിലൂടെയോ ഇത് പകരില്ല. ഇവര്‍ കഴിയ്ക്കുന്ന ഭക്ഷണം കഴിച്ചാലും എയ്ഡ്സ് പകരില്ല.
എയ്ഡ്സ് പകരുന്ന ചില സാഹചര്യങ്ങളുണ്ട്. എയ്ഡ്സ് ബാധിച്ചവരില്‍ നിന്നും രക്തം സ്വീകരിക്കുക, ഇവരുടെ ദേഹത്തില്‍ ഉപയോഗിച്ച് ഇഞ്ചക്ഷന് നീഡില്‍ മറ്റുള്ളവര്‍ ഉപയോഗിക്കുക. ഈ രോഗബാധയുള്ളവരുമായി മുന്‍കരുതലുകളില്ലാതെ സെക്സില്‍ ഏര്‍പ്പെടുക തുടങ്ങിയവയാണ് എയഡ്സ് പകരാന്‍ ഇട വരുത്തുന്ന സാഹചര്യങ്ങള്‍. എയ്ഡ്സ ബാധയുള്ള സ്ത്രീ ഗര്‍ഭം ധരിച്ചാല്‍ ജനിക്കുന്ന കുഞ്ഞിനും എയ്ഡ്സ് ബാധയുണ്ടാകാം.
എയ്ഡ്സ് വരാതിരിക്കാന്‍ ചില മുന്‍കരുതലുകളെടുക്കാം. ഒന്നില്‍ കൂടുതല്‍ പങ്കാളികളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാതിരിക്കുകയെന്നാണ് എയ്ഡ്സ് പകരാതിരിക്കാനുള്ള ഒരു വഴി. ഇത്തരം സന്ദര്‍ഭങ്ങളുള്ളപ്പോള്‍ കോണ്ടംസ് ഉപയോഗിക്കുയെന്നതും പ്രധാനമാണ്.
ലൂബ്രിക്കന്റുകള്‍ ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കണം. ചില ലൂബ്രിക്കന്റുകള്‍ കോണ്ടംസില്‍ കീറലുണ്ടാകാന്‍ ഇട വരുത്തും. എപ്പോഴും വാട്ടര്‍ ബേസ്ഡ് ലൂബ്രിക്കന്റുകള്‍ മാത്രം ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കുക.
ഒരിക്കലും ഉപയോഗിച്ച ഇഞ്ചക്ഷന് സിറിഞ്ചുകളോ നീഡിലുകളോ ഉപയോഗിക്കരുത്. ഇത് അറിയാതെ എയ്ഡ്സ് പകരാനുള്ള ഒരു വഴിയാണ്.
എയ്ഡ്സ് ബാധിച്ച സ്ത്രീകളുടെ മുലപ്പാല്‍ കുടിയ്ക്കുന്നതു വഴിയും എയ്ഡ്സ് പകരാം. എയ്ഡ്സ് ബാധിച്ച സ്ത്രീകള്‍ കുഞ്ഞിനെ മുലയൂട്ടുന്നതിനു മുന്‍പ് ഡോക്ടറുടെ നിര്‍ദേശം തേടേണ്ടത് അത്യാവശ്യമാണ്. കുഞ്ഞിന് എയ്ഡ്സി്ല്ലെങ്കില്‍ ഇതു വരാന്‍ മുലപ്പാല്‍ ചിലപ്പോള്‍ ഒരു കാരണമായേക്കാം.
എയഡ്സിനുള്ള ഫലപ്രദമായ ഒരു മരുന്ന് ഇതുവരെയും കണ്ടെത്തിയിട്ടില്ല. അതുകൊണ്ട് ഈ രോഗം വരാതിരിക്കാനുള്ള മുന്‍കരുതലുകളെടുക്കുകയാണ് പ്രധാനം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
