Latest Updates
-
2026 സെപ്റ്റംബർ 25: ഇന്നത്തെ രാശിഫലവും ശുഭമുഹൂർത്തങ്ങളും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം അനുകൂലമാക്കാം! -
കേരളത്തിൽ ഇന്ധനവിലയിൽ മാറ്റമുണ്ടോ? പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇതാ -
2026 സെപ്റ്റംബർ 25: രവി യോഗവും രാഹുകാലവും; ഇന്ന് ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
വെളുക്കാൻ പാകിസ്താൻ ക്രീം തേക്കുന്നവരാണോ? അപകടകരമായ മെർക്കുറി; ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ നിർത്തൂ -
അടിയന്തര ചികിത്സയിൽ പങ്കാളിയുടെ അനുമതി: ഡൽഹി ഹൈക്കോടതിയുടെ നിർണ്ണായക നീക്കം, അറിയേണ്ടതെല്ലാം -
ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ ദിശകൾ ഒഴിവാക്കിയാൽ വീട്ടിൽ ഐശ്വര്യം നിറയും -
ബുധൻ തുലാം രാശിയിലേക്ക്: പുതിയ തുടക്കങ്ങൾക്ക് ഈ സമയം അനുകൂലമോ? -
വീട്ടിൽ ഐശ്വര്യം നിറയ്ക്കാം; ഫ്ലിപ്കാർട്ട് സെയിലിൽ 999 രൂപയിൽ താഴെ ലഭിക്കുന്ന ഈ വാസ്തു സാധനങ്ങൾ മറക്കരുത് -
പിതൃപക്ഷം 2026: കേരളത്തിൽ ശ്രാദ്ധം എപ്പോൾ? രാഹുകാലം ഒഴിവാക്കി കൃത്യമായ സമയം അറിയാം! -
ഗണേശ വിസർജൻ 2026: മുംബൈ മുതൽ കേരളം വരെ; യാത്ര തിരിക്കും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
ആര്‍ത്തവിരാമത്തെ അകറ്റി നിര്‍ത്താം
ആര്‍ത്തവവിരാമം അഥവാ മെനോപോസ് എല്ലാ സ്ത്രീകള്‍ക്കും നേരിടേണ്ടി വരുന്ന ഒരു അവസ്ഥയാണ്. മെനോപോസിന് സ്ത്രീ ശരീരത്തിലും മനസിലും ധാരാളം മാറ്റങ്ങള്‍ വരുത്താനും സാധിയ്ക്കും. പൊതുവെ വയസായെന്ന ഒരു തോന്നല്‍ ഇത് സ്ത്രീകളിലുണ്ടാക്കുകയും ചെയ്യും. ആര്‍ത്തവവിരാമം വൈകിക്കാനുള്ള ചില വഴികളുണ്ട്.

വ്യായാമം
ദിവസവും വ്യായാമം ചെയ്യുന്നത് മെനോപോസ് വൈകിക്കാന്‍ സഹായിക്കും. കാരണം മിക്കപ്പോഴും ആര്‍ത്തവവും ഓവുലേഷനും ശരിയല്ലാത്തതാണ് മെനോപോസ് നേരത്തെയാകാന്‍ കാരണമാകുന്നത്. വ്യായാമം ഇതിനുള്ള നല്ലൊരു പരിഹാരമാര്‍ഗമാണ്.

പുകവലി
പുകവലിയ്ക്കുന്ന സ്ത്രീകള്‍ക്ക് മെനോപോസ് നേരത്തെ വരാനുള്ള സാധ്യത കൂടുതലാണ്. രക്തപ്രവാഹത്തെ നിക്കോട്ടിന് ബാധിയ്ക്കുമെന്നതാണ് ഇതിന് കാരണം. പുകവലി സ്ത്രീകളില്‍ വാര്ധക്യസാധ്യത വര്‍ദ്ധിപ്പിക്കുന്നു.

ബെറി
ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ ഭക്ഷണം കഴിയ്ക്കുകയെന്നത് വളരെ പ്രധാനമാണ്. ബെറി, ഒലീവ് ഓയില്‍, ബ്രോക്കോളി, ക്യാപ്സിക്കം എന്നിവ ഇത്തരം ഭക്ഷണങ്ങളാണ്. ഇവ മാറി മാറി ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.

ആര്‍ത്തവിരാമത്തെ അകറ്റി നിര്‍ത്താം
സ്ത്രീകളുടെ ശരീരത്തില്‍ മെനോപോസിനോട് അനുബന്ധിച്ച് ഈസ്ട്രജന് ഹോര്‍മോണ്‍ അളവു കുറയും. ഫൈറ്റോ ഈസ്ട്രജനുകള്‍ അടങ്ങിയ ഭക്ഷണം കഴിയ്ക്കുന്നത് ഈസ്ട്രജന് അളവു കൂട്ടുവാനും ആര്‍ത്തവവിരാമം വൈകിക്കുവാനും സഹായിക്കും.
സോയ അടങ്ങിയ ഭക്ഷണം, ബാര്‍ലി, തവിടു കളയാത്ത ധാന്യങ്ങള്‍ എന്നിവ ഫൈറ്റോഈസ്ട്രജനുകള്‍ അടങ്ങിയ ഭക്ഷണങ്ങളാണ്.
കൃത്രിമ മാര്‍ഗങ്ങള്‍ ഒന്നും ഉപയോഗിക്കാതെ യൗവനം കാക്കാനുള്ള വഴിയാണിതെന്ന് ഓര്‍ക്കുക. ഇത്തരം മാര്‍ഗങ്ങള്‍ കൊണ്ട് ആരോഗ്യം മാത്രമല്ലാ, ചെറുപ്പവും നിലനില്ത്താനാവും.



Click it and Unblock the Notifications
