Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
വിശക്കുമ്പോള്‍ കഴിയ്ക്കരുത്, തടി കൂടില്ല
വിശക്കുമ്പോള്‍ ഭക്ഷണം കഴിയ്ക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇത് ആരോഗ്യകരമായ പ്രവണതയല്ലെന്നു വേണമെങ്കില്‍ പറയാം. തടി കൂട്ടുവാന്‍ ഇട വരുത്തുന്ന മാര്‍ഗങ്ങളിലൊന്നാണിത്. ഹംഗര്‍ പാംഗ്സ് എന്ന് വിശക്കുമ്പോള്‍ കഴിയ്ക്കുന്ന ഈ രീതിയെ പറയാം. കാരണം വിശക്കുമ്പോള്‍ കഴിയ്ക്കുന്നത് കൂടുതല്‍ ഭക്ഷണം കഴിയ്ക്കാന്‍ ഇട വരുത്തും. ഇത്തരം പ്രവണതകള്‍ തടയാന്‍ വഴികളുണ്ട്.

ജോലിക്കൂടുതല്‍ കൊണ്ട് ഇടയ്ക്കുള്ള ഭക്ഷണം ഉപേക്ഷിക്കുന്നവരുണ്ട്. വിശന്നാലും ജോലി തീര്‍ത്തിട്ടു കഴിയ്ക്കാമെന്നു കരുതുന്നവ. കൂടുതല്‍ ഭക്ഷണം ഉള്ളിലെത്താന്‍ ഇത് ഇട വരുത്തും. ഇടയ്ക്കിടെ കുറേശെ വീതം ഭക്ഷണം കഴിയ്ക്കുന്നതാണ് പരിഹാരം. ജോലിയ്ക്കിടെ കഴിയ്ക്കാന്‍ ആരോഗ്യകരമായ ഭക്ഷണങ്ങളെന്തെങ്കിലും കരുതുക. ഗോതമ്പു ബ്രെഡ്, പച്ചക്കറി സാലഡ്, ഫലങ്ങള്‍ എന്നിവ ഇതിനു ചേര്‍ന്ന ഭക്ഷണങ്ങളാണ്.
വിശപ്പും ദാഹവും തിരിച്ചറിയാന്‍ ചിലര്‍ക്കെങ്കിലും കഴിഞ്ഞെന്നു വരില്ല. ചിലപ്പോള്‍ ശരീരത്തിന് ആവശ്യം വെള്ളമായിരിക്കും. ഇത് വിശപ്പാണെന്നു കരുതി ഭക്ഷണം കഴിയ്ക്കാതിരിക്കുക. തടി കൂട്ടുവാന്‍ ഇട വരുത്തുന്ന കാരണങ്ങളിലൊന്നാണിത്. ദാഹത്തിന് ആവശ്യമായ പാനീയങ്ങള്‍ കുടിയ്ക്കുന്നത് ശരീരഭാരം കൂട്ടുകയില്ല.
ഹംഗര്‍ പാംഗ്സ് വരുമ്പോള്‍ ഭക്ഷണം ഒഴിവാക്കി കരിക്കിന് വെള്ളം, ഗ്രീന്‍ ടീ, ചെറുനാരങ്ങാവെള്ളം എന്നിവ കുടിയ്ക്കാം. അധിക ഭക്ഷണം ഉള്ളില്‍ ചെല്ലുന്നതു തടയാന്‍ സഹായിക്കുന്ന ഒരു മാര്‍ഗമാണിത്.
പ്രാതല്‍ ഉപേക്ഷിക്കുന്നത് ഹംഗര്‍ പാംഗ്സ് വര്‍ദ്ധിപ്പിക്കാന്‍ ഇട വരുത്തുന്ന ഒരു ഘടകമാണ്. ഇത് ശരീരത്തെ തളര്‍ത്തുകയും സ്വാഭാവികമായും മറ്റു കൂടുതല്‍ ഭക്ഷണങ്ങള്‍ കഴിയ്ക്കാന്‍ ഇട വരുത്തുകയും ചെയ്യുന്നു.
കഴിയ്ക്കുന്ന ഭക്ഷണത്തിന്റെ പോഷകഗുണം നോക്കണം. കൊഴുപ്പു കുറഞ്ഞ ഭക്ഷണങ്ങള്‍ ശീലമാക്കുക. മധുരവും ഉപ്പും കലര്‍ന്ന സ്നാക്സുകളും വറുത്തവയും കഴിവതും ഒഴിവാക്കുക.
ഭക്ഷണം വല്ലാതെ കുറയ്ക്കുന്നതും ഉപേക്ഷിക്കുന്നതും ഹംഗര്‍ പാംഗ്സ് കൂട്ടാന്‍ ഇട വരുത്തും. ഒറ്റയടിയ്്ക്ക് ഭക്ഷണം കുറയ്ക്കാമെന്നു കരുതുകയുമരുത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
