Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മെനോപോസ് സമയത്ത് ഭക്ഷണം പ്രധാനം

മെനോപോസ് സമയത്ത് ഡിപ്രഷന് ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. മദ്യപാന ശീലമുള്ളവരാണെങ്കില്‍ ഇത്തരം സമയത്ത് മദ്യപിയ്ക്കാനുള്ള പ്രവണത കൂടും. മദ്യപാനം ഈ സമയത്ത് ക്ഷീണവും അസ്വസ്ഥതയും കൂട്ടുകയാണ് ചെയ്യുക.
കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുക. ഇത്തരം ഭക്ഷണങ്ങള്‍ മെനോപോസ് സമയത്ത് പ്രത്യേകിച്ച് വയറ്റില്‍ അസ്വസ്ഥതയുണ്ടാക്കുക മാത്രമല്ല, തടി കൂട്ടാനും ഇടയാക്കും. മെനോപോസ് സമയത്ത് ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഉണ്ടാകുന്നതു കൊണ്ട് സ്വാഭാവികമായിത്തന്നെ തടി കൂടാനുള്ള സാധ്യത കൂടുതലാണ്. ഇതിനൊപ്പം കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ കൂടിയാകുമ്പോള്‍ ദോഷങ്ങള്‍ കൂടും. അസുഖങ്ങള്‍ വരാനും സാധ്യത കൂടുതല്‍ തന്നെയാണ്. ട്രാന്‍സ്ഫാറ്റുകള്‍ കഴിവതും ഒഴിവാക്കണം. പാല് കുടിയ്ക്കുന്നവര്‍ കൊഴുപ്പു കുറഞ്ഞ പാല് ഉപയോഗിക്കുക. വറുത്തതിന് പകരം ഗ്രില്‍ ചെയ്ത ഭക്ഷണങ്ങള്‍ ഉപയോഗിക്കുന്നതായിരിക്കും നല്ലത്.
ഉപ്പ്, പഞ്ചസാര എന്നിവയുടെ ഉപയോഗം കഴിവതും കുറയ്ക്കുക. സോഡിയം ശരീരത്തില്‍ വെള്ളം കെട്ടിനിര്‍ത്തി ശരീരത്തിന് വീര്‍മത തോന്നിക്കും. പഞ്ചസാര നേരെ തുടകളിലേക്കു പോയി കൊഴുപ്പടിഞ്ഞു കൂട്ടാന്‍ ഇടയാക്കും. ഇവ രണ്ടും പ്രമേഹം, ബിപി തുടങ്ങിയ അസുഖങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.
ഇന്‍സോംമ്നിയ, ഹോട്ട് ഫഌഷ് തുടങ്ങിയവ ആര്‍ത്തവവിരാമസമയത്ത് പതിവാണ്. ഇതുകൊണ്ട് കാപ്പിയുടെയും കഫീന്‍ അടങ്ങിയ ഭക്ഷണസാധനങ്ങലുടേയും ഉപയോഗം കഴിവതും കുറയ്ക്കുകന്നതാണ് നല്ലത്.
മസാലകളുടെ ഉപയോഗവും കഴിവതും കുറയ്ക്കുന്നത് ഗുണം ചെയ്യും. മസാലകളുടെ മാത്രമല്ല, എണ്ണയുടെ ഉപയോഗവും കഴിവതും നിയന്ത്രിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
