Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വയര്‍ ചാടുന്നതിന് കാരണം പലത്
വയര്‍ ചാടുന്നത് പലരുടേയും പ്രശ്നമാണ്. പ്രത്യേകിച്ച് കാരണമൊന്നുമറിയാത്തപ്പോള്. ഇതിന് ഇട വരുത്തുന്ന ചില കാരണങ്ങളുണ്ട്.
ഇറിട്ടബിള്‍ ബൗല്‍ സിന്‍ഡ്രോം എന്ന ഒരു അവസ്ഥ ഒരുപക്ഷേ ഇതിന് കാരണമായേക്കാം. കുടലിനെ ബാധിക്കുന്ന ഒരു അവസ്ഥ. എന്നാല്‍ ഇവിടെ പ്രശ്നം കുടലിനാവണമെന്നില്ല. അന്നനാളത്തിനുണ്ടാകുന്ന പ്രശ്നങ്ങള്‍ ഇതിന് വഴി വയ്ക്കും. മലബന്ധം, വയറുവേദന, ഛര്‍ദിക്കാനുള്ള തോന്നല്‍ എന്നിവ ഇതിന് കാരണമായേക്കാം. ഇത് വയര്‍ വീര്‍ത്തു വരാന്‍ കാരണമായേക്കും.

നാര് കലര്‍ന്ന ഭക്ഷണങ്ങള്‍ സാധാരണ വയറിന്റെ ആരോഗ്യത്തിന് നല്ലതാണെങ്കിലും ഇവിടെ ഇത്തരം ഭക്ഷണം ഗുണം ചെയ്യില്ല. ഇത്തരം ഭക്ഷണങ്ങള്‍ പ്രശ്നം മാറുന്നതു വരെ കഴിയ്ക്കാതിരിക്കാനാണ് ഡോക്ടര്‍മാര്‍ ഉപദേശിക്കുക. തൈര് ഇത്തരം അവസ്ഥയ്ക്ക് പറ്റിയ ഒരു ഭക്ഷണമാണ്.
അമിതമായ വായുക്ഷോഭവും ചിലപ്പോള്‍ വയര്‍ വീര്‍ത്തു വരുന്നതിന് കാരണമാകാം. ഇവിടെ മറ്റു ലക്ഷണങ്ങളൊന്നും തന്നെ അനുഭവപ്പെട്ടെന്നു വരില്ല. ഭക്ഷണം നല്ലപോലെ ചവച്ചരച്ചും കഴിയ്ക്കുന്നതും മറ്റൊരു പരിഹാരമാണ്.
ഇൗ പ്രശ്നം കുറയ്ക്കാന്‍ ഭക്ഷണനിയന്ത്രണം തന്നെയാണ് പ്രധാന വഴി. എളുപ്പത്തില്‍ ശരീരം ആഗിരണം ചെയ്യാത്ത കാര്‍ബോഹൈഡ്രേറ്റുകള്‍ കലര്‍ന്ന ഭക്ഷണം ഒഴിവാക്കണം. ബീന്‍സ്, പയര്‍ വര്ഗങ്ങള്സ ക്യാബേജ്, ബ്രൊക്കോളി, ആപ്പിള്‍ തുടങ്ങിയവയും വായുക്ഷോഭത്തിന് ഇടവരുത്തും. ഇവ പതുക്കെ ദഹിക്കുന്നവയാണ്. അതുകൊണ്ട് ഇവ ദഹിക്കുമ്പോള്‍ ചെറിയ തോതില്‍ സള്‍ഫര്‍ പുറപ്പെടുവിക്കാനും സാധ്യതയുണ്ട്. ഇത് ദുര്‍ഗന്ധത്തോടു കൂടിയ കീഴ്ശ്വാസം പോകാന്‍ വഴിയൊരുക്കുന്നു.
ഹോര്‍മോണ്‍ വ്യത്യാസങ്ങളും ഈ പ്രശ്നമുണ്ടാക്കാറുണ്ട്. മാസമുറ അടുക്കുമ്പോഴും ഗര്‍ഭകാലത്തു പ്രൊജസ്ട്രോണ്‍ എന്ന ഹോര്‍മോണിന്റെ അളവ് വര്‍ദ്ധിക്കും. ഇത് ഭക്ഷണം കുടലിലൂടെ പോകുന്ന വേഗവും ദഹനവേഗവും കുറയ്ക്കും. ഇതും വയര്‍ വീര്‍ത്തു വരാന്‍ കാരണമാകും.
ഒവേറിയന്‍ ക്യാന്‍സറിന്റെ ഒരു ലക്ഷണം വയര്‍ വീര്‍ത്ത് വരുന്നതാണ്. ഇതിനൊപ്പം വയറുവേദനയും വയര്‍ എപ്പോഴും നിറഞ്ഞിരിക്കുന്നുവെന്ന തോന്നലുമുണ്ടെങ്കില്‍ എത്രയും വേഗം ഡോക്ടറെ കണ്ട് കാരണം കണ്ടെത്തേണ്ടതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
