Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
സ്റ്റിറോയ്ഡുകള്‍ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും
സ്റ്റിറോയ്ഡുകള്‍ പുരുഷന്മാര്ക്ക് എളുപ്പത്തില്‍ മസിലുകള്‍ വരുത്താനുള്ള ഒരു മാര്‍ഗമാണെന്നു പറയാം. ബോഡി ബില്‍ഡര്‍മാരും ചില ജിംനേഷ്യങ്ങളിലും ഈ മാര്‍ഗം ഉപയോഗിക്കുന്നുമുണ്ട്.
കഠിനവ്യായാമം ചെയ്യാതെ തന്നെ മസിലുകളുണ്ടാകുന്നതിനുള്ള കുറുക്കു വഴിയാണ് ഇത്. എന്നാല്‍ ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ ചില്ലറയൊന്നുമില്ല. സ്റ്റിറോയ്ഡുകള്‍ കഴിച്ചതു കൊണ്ട് മരിച്ച ഒരു യുവാവിനെപ്പറ്റി അടുത്തിടെ മാധ്യമങ്ങളില്‍ വാര്ത്തയുമുണ്ടായിരിരുന്നു.

സ്റ്റിറോയ്ഡുകള്‍ കഴിയ്ക്കുന്ന ചില പുരുഷന്മാരില് ലൈംഗികശേഷി നഷ്ടപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. വൃഷണങ്ങള്‍ ചുരുങ്ങുക, ഉദ്ധാരണക്കുറവുണ്ടാകുക, ബീജങ്ങളുടെ എണ്ണം കുറയുക തുടങ്ങിയ ധാരാളം പ്രശ്നങ്ങള്‍ ഇതുണ്ടാക്കുന്നുണ്ട്.
ഹൃദയസംബന്ധമായ പ്രശ്നങ്ങളും സ്റ്റിറോയ്ഡുകളുണ്ടാക്കുന്നുണ്ട്. കൊളസ്ട്രോള്‍, ബിപി തുടങ്ങിയ പ്രശ്നങ്ങള്‍ ഇതുണ്ടാക്കുന്നു. നല്ല കൊളസ്ട്രോള്‍ തോത് കുറച്ച് അപകടകരമായ കൊളസ്ട്രോള്‍ ഉണ്ടാക്കുകയാണ് അനബോളിക് എന്നയിനം സ്റ്റെറോയ്ഡുകള്‍ ചെയ്യുന്നത്. ഇത് ഹൃദയത്തിലെ ഇടത് വെന്ട്രിക്കിളിള് ഭിത്തികള്‍ കട്ടി കൂടാനും വീര്‍ക്കാനും ഇട വരുത്തുന്നു. ഇത് ഹൃദയാഘാതം പോലുള്ള പ്രശ്നങ്ങള്‍ വരുത്തിവയ്ക്കും.
പല പുരുഷന്മാരിലും സ്റ്റിറോയ്ഡുകള്‍ കഷണ്ടിക്ക് ഇട വരുത്തുന്നുണ്ട്. ചിലരില്‍ കഷണ്ടിയുണ്ടാകില്ലെങ്കിലും മുടി കൊഴിഞ്ഞു പോകും. സ്റ്റെറോയ്ഡുകള്‍ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണുകളുടെ ഉല്പാദനം കുറയ്ക്കുന്നതാണ് ഇതിന് കാരണം. ചര്‍മപ്രശ്നങ്ങള്‍, മുഖക്കുരു എന്നിവയും ഇവയുടെ ഉപയോഗം കൊണ്ടുണ്ടാകുന്നു.
ഇത്തരം സ്റ്റിറോയ്ഡുകള്‍ ഉപയോഗിക്കുന്ന കൗമാരക്കാരിലും ചെറുപ്പക്കാരിലും ശരീരം പെട്ടെന്ന് പ്രായപൂര്‍ത്തിയായ ലക്ഷണങ്ങള്‍ കാണിയ്ക്കുന്നുണ്ട്. ഇത് ശരീരത്തിന്റെ സ്വാഭാവികതയ്ക്ക് ഭംഗമുണ്ടാക്കുന്ന ഒരു കാര്യമാണ്. സ്വാഭാവിക വളര്‍ച്ചയെ ബാധിക്കുന്ന സ്റ്റെറോയ്ഡുകള്‍ ശരീരപ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുകയും ചെയ്യുന്നു.
കുറുക്കു വഴികളിലൂടെ മസിലുകളുണ്ടാക്കാന്‍ നോക്കുന്നത് ഗുരുതരമായ പ്രത്യാഘാതം വരുത്തിവയ്ക്കുമെന്ന് ഓര്‍ക്കുക. വ്യായാമം, ഭക്ഷണക്രമീകരണം തുടങ്ങിയ സ്വാഭാവിക മാര്‍ഗങ്ങളിലൂടെ മസിലുകളുണ്ടാക്കുന്നതാണ് ഏറ്റവും ഗുണകരം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
