For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓവുലേഷന്‍ സമയം തിരിച്ചറിയാം

|

ഓവുലേഷന്‍ അഥവാ അണ്ഡവിസര്‍ജനം സ്ത്രീകളുടെ ഗര്‍ഭധാരണശേഷിയെയാണ് കാണിക്കുന്നത്.

ഓവുലേഷന്‍ നടക്കുമ്പോള്‍ ശരീരം ചില പ്രത്യേക ലക്ഷണങ്ങള്‍ കാണിക്കും. ഇതറിഞ്ഞിരുന്നാല്‍ ഓവുലേഷന്‍ സമയം കൃത്യമായി മനസിലാക്കാന്‍ സാധിക്കും. ഗര്‍ഭം ധരിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇത് സഹായകവുമായിരിക്കും.

Ovulation

ഓവുലേഷന്‍ സമയത്ത് ശരീരത്തിന്റെ ചൂട് വര്‍ദ്ധിക്കും. ഏകദേശം .2 ഡിഗ്രിയാണ് ചൂട് വര്‍ദ്ധിക്കുക. ഇത് സ്ത്രീകള്‍ക്ക് തന്നെ തിരിച്ചറിയുവാനും സാധിക്കും. ഈ സമയം മനസിലാക്കി ബന്ധപ്പെട്ടാല്‍ ഗര്‍ഭധാരണ സാധ്യത കൂടും.

സ്ത്രീകളുടെ യോനിയില്‍ നിന്നും കട്ടിയുള്ള ഒരു ദ്രാവകം വരുന്നതാണ് മറ്റൊരു ലക്ഷണം. ഇത് സാധാരണ ഡിസ്ചാര്‍ജിനേക്കാള്‍ കട്ടി കൂടിയ, ക്രീം നിറത്തിലുള്ളതായിരിക്കും. യോനീ ഭാഗത്തിന് ഓവുലേഷന്‍ സമയത്ത് കൂടുതല്‍ നനവനുഭവപ്പെടും. ഇതൊടൊപ്പം വയറിന്റ വലത് ഭാഗത്തായി വേദന തോന്നുകയും ചെയ്യും.

ചില സ്ത്രീകള്‍ക്കെങ്കിലും ഈ സമയത്ത് വയറിന് കട്ടി കൂടിയതായി തോന്നും. വയറ് വീര്‍ത്തുനില്‍ക്കുന്നതായി അനുഭവപ്പെടുകയും ചെയ്യും.

ഓവുലേഷന്‍ സമയത്ത് ചില സ്ത്രീകളില്‍ സ്തനം കൂടുതല്‍ മൃദുവാകും. മാറിടഭാഗം പൊതുവെ കട്ടി കുറഞ്ഞതായി അനുഭവപ്പെടുകയും ചെയ്യും. എന്നാല്‍ എല്ലാ സ്ത്രീകളിലും ഓവുലേഷന്‍ സമയത്ത് ഈ മാറ്റം ഉണ്ടായിക്കൊള്ളണമെന്നില്ല.

ഇത്തരം മാറ്റങ്ങള്‍ ശ്രദ്ധിച്ചാല്‍ സ്ത്രീകള്‍ക്ക് തന്നെ മനസിലാക്കി കൃത്യമായ ഓവുലേഷന്‍ സമയം കണ്ടുപിടിക്കാവുന്നതേയുള്ളൂ. ഇതിന് സാധിക്കാത്തവര്‍ക്ക് ഓവുലേഷന്‍ കലണ്ടറിന്റെ സഹായം തേടാം.

English summary

Women, Ovulation, Egg, Discharge, Pregnancy, Stomach, സ്ത്രീ, ഓവുലേഷന്‍, അണ്ഡവിസര്‍ജനം, ഡിസ്ചാര്‍ജ്, സ്തനം, അണ്ഡം, ഗര്‍ഭം, വയര്‍

Ovulation is a time when the woman is fertile to reproduce.it is also considered as a sign of fertility. Married couples have their best chance to plan a baby when the woman is ovulating. There are many symptoms of ovulation. If a woman pays attention to her body changes, she can make out that she is ovulating.
X
Desktop Bottom Promotion