Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഓവുലേഷന് സമയം തിരിച്ചറിയാം
ഓവുലേഷന് അഥവാ അണ്ഡവിസര്‍ജനം സ്ത്രീകളുടെ ഗര്ഭധാരണശേഷിയെയാണ് കാണിക്കുന്നത്.
ഓവുലേഷന് നടക്കുമ്പോള്‍ ശരീരം ചില പ്രത്യേക ലക്ഷണങ്ങള്‍ കാണിക്കും. ഇതറിഞ്ഞിരുന്നാല്‍ ഓവുലേഷന് സമയം കൃത്യമായി മനസിലാക്കാന്‍ സാധിക്കും. ഗര്‍ഭം ധരിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇത് സഹായകവുമായിരിക്കും.

ഓവുലേഷന് സമയത്ത് ശരീരത്തിന്റെ ചൂട് വര്‍ദ്ധിക്കും. ഏകദേശം .2 ഡിഗ്രിയാണ് ചൂട് വര്‍ദ്ധിക്കുക. ഇത് സ്ത്രീകള്‍ക്ക് തന്നെ തിരിച്ചറിയുവാനും സാധിക്കും. ഈ സമയം മനസിലാക്കി ബന്ധപ്പെട്ടാല്‍ ഗര്‍ഭധാരണ സാധ്യത കൂടും.
സ്ത്രീകളുടെ യോനിയില്‍ നിന്നും കട്ടിയുള്ള ഒരു ദ്രാവകം വരുന്നതാണ് മറ്റൊരു ലക്ഷണം. ഇത് സാധാരണ ഡിസ്ചാര്‍ജിനേക്കാള്‍ കട്ടി കൂടിയ, ക്രീം നിറത്തിലുള്ളതായിരിക്കും. യോനീ ഭാഗത്തിന് ഓവുലേഷന് സമയത്ത് കൂടുതല്‍ നനവനുഭവപ്പെടും. ഇതൊടൊപ്പം വയറിന്റ വലത് ഭാഗത്തായി വേദന തോന്നുകയും ചെയ്യും.
ചില സ്ത്രീകള്‍ക്കെങ്കിലും ഈ സമയത്ത് വയറിന് കട്ടി കൂടിയതായി തോന്നും. വയറ് വീര്‍ത്തുനില്‍ക്കുന്നതായി അനുഭവപ്പെടുകയും ചെയ്യും.
ഓവുലേഷന് സമയത്ത് ചില സ്ത്രീകളില്‍ സ്തനം കൂടുതല്‍ മൃദുവാകും. മാറിടഭാഗം പൊതുവെ കട്ടി കുറഞ്ഞതായി അനുഭവപ്പെടുകയും ചെയ്യും. എന്നാല്‍ എല്ലാ സ്ത്രീകളിലും ഓവുലേഷന് സമയത്ത് ഈ മാറ്റം ഉണ്ടായിക്കൊള്ളണമെന്നില്ല.
ഇത്തരം മാറ്റങ്ങള്‍ ശ്രദ്ധിച്ചാല്‍ സ്ത്രീകള്‍ക്ക് തന്നെ മനസിലാക്കി കൃത്യമായ ഓവുലേഷന് സമയം കണ്ടുപിടിക്കാവുന്നതേയുള്ളൂ. ഇതിന് സാധിക്കാത്തവര്‍ക്ക് ഓവുലേഷന് കലണ്ടറിന്റെ സഹായം തേടാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
