Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഭക്ഷണം കൂടുതല്‍ കഴിയ്ക്കുന്നോ
ചിലരുണ്ട്, അറിയാതെ തന്നെ ഭക്ഷണം കൂടുതല്‍ കഴിയ്ക്കുന്നവര്‍. തങ്ങള്‍ കഴിയ്ക്കുന്ന ഭക്ഷണത്തിന്റെ അളവ് കൂടുതലാണെന്ന് ഇവര്‍ തിരിച്ചറിയുന്നത് വൈകിയായിരിക്കും.
ഇങ്ങനെ ഭക്ഷണം നിങ്ങളറിയാതെ തന്നെ കൂടുതല്‍ കഴിയ്ക്കുന്നതിന് ചില കാരണങ്ങളുമുണ്ടാകും.

കൂട്ടുകാരുടെ സ്വാധീനം വലുതാണ്. കൂട്ടുകാര്‍ക്കൊപ്പം പാര്‍ട്ടി കൂടുമ്പോഴോ ഒരുമിച്ചിരുന്നു കഴിയ്ക്കുമ്പോഴോ കഴിയ്ക്കുന്ന ഭക്ഷണത്തിന്റ അളവിനെ പറ്റി പെട്ടെന്ന് ആരും ചിന്തിക്കാറില്ല. ഇതിന് പരിഹാരം അധികം കഴിയ്ക്കില്ലന്ന് അവനവന് തന്നെ തീരുമാനിക്കുകയും ഇതനുസരിച്ച് ഭക്ഷണം നിയന്ത്രിക്കുകയും തന്നെയാണ്. പാര്‍ട്ടികളിലും മറ്റും സൂപ്പ്, ജ്യൂസ് എന്നിവ ആദ്യം കഴിയ്ക്കുക. ഇത് വിശപ്പും അതുവഴി ഭക്ഷണത്തിന്റെ അളവും കുറയ്ക്കും.
പാത്രത്തിന്റെ വലിപ്പവും ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കുന്നതില്‍ വലിയൊരു അളവ് വരെ പ്രധാനമാണ്. വലിയ പ്ലേറ്റില്‍ ഭക്ഷണമെടുത്താല്‍ കുറച്ചു ഭക്ഷണമേ കഴിയ്ക്കുന്നുള്ളൂ എന്നൊരു തോന്നലുണ്ടാക്കും. എപ്പോഴും ചെറിയ പ്ലേറ്റില്‍ ഭക്ഷണം കഴിയ്ക്കാന്‍ ശ്രദ്ധിക്കുക. ഇത് ധാരാളം കഴിച്ചുവെന്നൊരു തോന്നലുണ്ടാക്കുകയും ചെയ്യും.
ക്ഷീണം, ടെന്‍ഷന്‍ എന്നിവ കൂടുതല്‍ ഭക്ഷണം കഴിയ്ക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ തന്നെയാണ്. അതുപോരെ ഉറക്കക്കുറവും ഭക്ഷണം കൂടുതല്‍ കഴിയ്ക്കാന്‍ ഇട വരുത്തും. ഇത്തരം കാര്യങ്ങള്‍ കഴിവതും അകറ്റി നിര്‍ത്തുക.
ഭക്ഷണം ചവച്ചരച്ചു കഴിയ്ക്കേണ്ടതും പ്രധാനം. ഇത് വയര്‍ നിറഞ്ഞുവെന്നൊരു തോന്നലുണ്ടാക്കും. നേരെ മറിച്ച് വേഗത്തില്‍ ഭക്ഷണം കഴിച്ചാല്‍ വയര്‍ നിറഞ്ഞതായി തോന്നില്ല. ദഹനവും ശരിക്ക് നടക്കുകയില്ല. ഇത് വീണ്ടും കഴിയ്ക്കണമെന്നൊരു തോന്നലുണ്ടാക്കും.
ടിവി ഭക്ഷണസമയത്ത് ഒഴിവാക്കുക തന്നെ വേണം. അമിതമായി കഴിയ്ക്കാന്‍ ഈ ശീലം വഴിയൊരുക്കുന്നുണ്ട്. അതുപോലെ വെറുതെയിരിക്കുമ്പോഴും ഭക്ഷണം കഴിയ്ക്കുന്ന ശീലം മാറ്റുക തന്നെ വേണം.
വെള്ളം കുടിയ്ക്കുന്നത് കുറഞ്ഞാലും കൂടുതല്‍ ഭക്ഷണം കഴിയ്ക്കും. ഭക്ഷണത്തിന് മുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിച്ചു നോക്കൂ. ഭക്ഷണത്തിന്റെ അളവ് കുറയും. ഇടയ്ക്കിടെ വെള്ളം കുടിയ്ക്കുന്നത് വിശപ്പു കുറയാന്‍ സഹായിക്കും. ശരീരത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും വെള്ളം അത്യാവശ്യമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
