Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
കൊറിക്കല്‍ കുറയ്ക്കാം
എപ്പോഴും എന്തെങ്കിലും കൊറിച്ചു കൊണ്ടിരിക്കുന്നവരുണ്ട്. തടി കൂട്ടും, ആരോഗ്യത്തിന് ദോഷം എന്നിങ്ങനെയുള്ള കാര്യങ്ങളുണ്ടെങ്കിലും വേണമെന്നു വച്ചാല്‍ തന്നെയും ഇവര്‍ക്കിത് നിയന്ത്രിക്കാന്‍ സാധിച്ചെന്നു വരില്ല. ഇത്തരം കൊറിയ്ക്കല് കുറയ്ക്കാന്‍ വഴിയുണ്ട്.
കൊറിയ്ക്കണമെന്നുണ്ടെങ്കില് ഇത് ആരോഗ്യകരമായ ഭക്ഷണസാധനങ്ങളാകാന് ശ്രദ്ധിക്കണം. ഇടയ്ക്കിടയ്ക്ക് പഴവര്‍ഗങ്ങള്‍ കഴിയ്ക്കുന്നത് ശീലമാക്കണം. ഇത് വയര്‍ നിറഞ്ഞ പ്രതീതിയുണ്ടാക്കും. വറുത്തവ കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

തീരെ കുറവ് ഭക്ഷണം കഴിയ്ക്കുന്നതും കൂടുതല്‍ വറുത്ത സാധനങ്ങള്‍ കഴിയ്ക്കാനുള്ള തോന്നലുണ്ടാക്കും. പെട്ടെന്ന് ദഹിക്കാത്ത, എന്നാല്‍ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിയ്ക്കാന്‍ ശ്രദ്ധിക്കണം. ഊര്‍ജം നല്കുന്ന തരത്തിലുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുക. ഇത് വിശപ്പു കുറയ്ക്കും. വീണ്ടും എന്തെങ്കിലും കഴിയ്ക്കാനുള്ള തോന്നല്‍ ഉണ്ടാവുകയുമില്ല,
പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കാന്‍ ശ്രദ്ധിക്കണം. ഇത് കുറേ നേരത്തേക്ക് വിശപ്പില്ലാതിരിക്കാന്‍ സഹായിക്കും. മുട്ട, ടര്‍ക്കി, മുളപ്പിച്ച ധാന്യങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം.
ബദാം, പിസ്ത, ആപ്രിക്കോട്ട് തുടങ്ങിയ പോലുള്ള ഭക്ഷണങ്ങള്‍ കൊറിയ്ക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് തെരഞ്ഞെടുക്കാം. എന്നാല്‍ ഉരുളക്കിഴങ്ങ് വറുത്തത്, ബര്‍ഗര്‍ പോലുള്ളവ ഉപേക്ഷിക്കുകയാണ് നല്ലത്.
അഥവാ വറുത്ത സാധനങ്ങള്‍ കഴിയ്ക്കുകയാണെങ്കില്‍ വളരെ കുറഞ്ഞ അളവില്‍ കഴിയ്ക്കുക. ഒരു പായ്ക്കറ്റ് ഉരുളക്കിഴങ്ങ് വറുത്തത് വാങ്ങി മുഴുവന്‍ കാലിയാക്കിയിട്ട് തടി കൂടുന്നുവെന്ന് പരാതി പറഞ്ഞിട്ട് കാര്യമില്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
