Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
സ്ത്രീ വന്ധ്യത, കാരണങ്ങള്‍
സ്ത്രീ വന്ധ്യതയ്ക്ക് പല കാരണങ്ങളുമുണ്ട്. ജന്മനാ ഉള്ള ശാരീരിക വൈകല്യങ്ങള്‍ മുതല്‍ ആര്ത്ത, ഓവുലേഷന് ക്രമക്കേടുകളും ഇതില്‍ പെടും.
ഇതില്‍ പ്രധാന കാരണങ്ങളിലൊന്ന് ആര്‍ത്തവം കൃത്യമായി ഉണ്ടാകാത്തതും ഇതു മൂലം ഓവുലേഷന് നടക്കാത്തതുമാണ്.

അണ്ഡാശയത്തിലും ഗര്ഭപാത്രത്തിലുമുള്ള മുഴകള്‍ മറ്റൊരു കാരണമാണ്. ഫൈബ്രോയ്ഡുകള്‍ എന്നറിയപ്പെടുന്ന ഇത്തരം മുഴുകള്‍ വന്ധ്യതയ്ക്കുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. ഇത്തരം മുഴകള്‍ അണ്ഡാശയവും ഫെല്ലോപിയന്‍ ട്യൂബുകളും തമ്മിലുള്ള ബന്ധം തടസപ്പെടുത്തുകയും ഗര്‍ഭസാധ്യത ഇല്ലാതാക്കുകയും ചെയ്യുന്നു.
എന്‍ഡോമെട്രിയവും സ്ത്രീകളില്‍ വന്ധ്യത വരുത്തിവയ്ക്കുന്ന ഒരു ഘടകമാണ്. സാധാരണ യൂട്രസിന്റെ ഉള്ളില്‍ കാണപ്പെടുന്ന ഈ ആവരണം ചിലപ്പോള്‍ പുറത്ത് കാണപ്പെടുന്നു. ഇതാണ് എന്‍ഡോമെട്രിയാസിസ് എന്നറിയപ്പെടുന്നത്.
ഫെല്ലോപിയന്‍ ട്യൂബുകള്‍ അടഞ്ഞുപോയാലും ഗര്‍ഭധാരണ സാധ്യതകള്‍ കുറയും. അണ്ഡത്തെ ഓവറിയില്‍ നിന്നും ഫെല്ലോപിയന്‍ ട്യൂബിലെത്തിക്കുന്നത് ഫിബ്രിയ എന്ന പേരുള്ള ചില തന്തുക്കളാണ്. ഇവയ്ക്ക് എന്തെങ്കിലും പ്രശ്നമുണ്ടായാലും ഗര്‍ഭം ധരിക്കാനാവില്ല.
യോനീസ്രവത്തിന്റ അളവ് തീരെ കുറയുന്നതും ഗര്‍ഭസാധ്യത കുറയ്ക്കും. ഇതു കാരണം പുരുഷബീജങ്ങള്‍ വേഗത്തില്‍ നശിച്ചു പോകും.
യോനിയിലെ അണുബാധയും ഗര്‍ഭധാരണം തടയും. ഇത് ബീജങ്ങളെ നശിപ്പിക്കുകയാണ് ചെയ്യുക.
മിക്കവാറും വന്ധ്യതാ പ്രശ്നങ്ങള്‍ക്ക് ഇപ്പോള്‍ ചികിത്സയുണ്ടെന്നതാണ് ആശ്വാസകരമായ ഒരു കാര്യം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
