Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
തടി കുറയ്ക്കാനും ചായ
ചായയും കാപ്പിയും കഴിവതും ഉപേക്ഷിക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്നു പറയും. എന്നാല്‍ ചായ കൊണ്ട് തടി കുറയ്ക്കാം.
തടി കുറയ്ക്കാന്‍ ഗ്രീന്‍ ടീ സഹായിക്കുന്നമെന്ന കാര്യം ഏതാണ് എല്ലാവര്ക്കും അറിയുന്ന കാര്യമാണ്. ഇതിലെ ഇജിസിജി എന്ന കെമിക്കല്‍ ശരീരത്തിലെ അപചയപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നു. 70 കലോറി വരെ ഇത് ഒരു ദിവസം കുറയ്ക്കുമെന്നാണ് പറയുന്നത്. ഇതിലെ ആന്റി ഓക്സിഡന്റുകളാണ് കൊഴുപ്പു കുറയ്ക്കാന്് സഹായിക്കുന്നത്.

പുതിനച്ചായയും തടി കുറയ്ക്കാന്‍ സഹായിക്കും. വിശപ്പ് കുറച്ചാണ് പുതിനച്ചായ തടി കുറയ്ക്കുന്നത്. ദഹനം വേഗത്തിലാക്കാനും ഇത് സഹായിക്കും. തിളയ്ക്കുന്ന വെള്ളത്തില്‍ പുതിനയിലയിട്ട് നാല്, അഞ്ചു മിനിറ്റ് തിളപ്പിച്ചാല്‍ മതിയാകും. ഇത് ഊറ്റിയെടുത്ത് വേണമെങ്കില്‍ അല്പം തേന്‍ ചേര്‍ത്ത് കുടിയ്ക്കാം.
സ്റ്റാര്‍ അനൈസ് ചായയും തടി കുറയ്ക്കും. മസാലകളില്‍ ഉള്‍പ്പെടുന്ന ഒന്നാണ് നക്ഷത്രാകൃതിയിലുള്ള സ്റ്റാര്‍ അനൈസ്. ചൈനയില്‍ കണ്ടുവരുന്ന ഒരിനം വൃക്ഷത്തിന്റെ ഫലമാണ് ഇത്. ഇത് വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിയ്ക്കാം. വയറിന്റെ അസ്വസ്ഥതകള്‍ മാറുന്നതിനും ഇത് നല്ലതാണ്.
റോസാപ്പൂക്കളും മൊട്ടും ഉപയോഗിച്ചും ചായയുണ്ടാക്കാം. ഇത് ശരീരത്തിലെ വിഷാംശം നീക്കം ചെയ്യും. മാത്രമല്ലാ, ചര്‍മം സുന്ദരമാക്കുകയും ചെയ്യും, ഇതില്‍ വൈറ്റമിന്‍ എ, ബി 3, സി, ഡി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് അണുബാധകള്‍ തടയാന്‍ സഹായകരമാണ്. മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാനും ഈ ചായ നല്ലതു തന്നെയാണ്. തടിയും കൊഴുപ്പും കുറയ്ക്കും.
ഊലോംഗ് ടീ എന്ന ചായ ഗ്രീന്‍ ടീയേക്കാള്‍ ഫലപ്രദമാണെന്നാണ് പറയപ്പെടുന്നത്. ഇത് കൊഴുപ്പു മാത്രമല്ലാ, കൊളസ്ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്നു. ഇത് ദിവസവും രണ്ടു കപ്പ് വീതം കുടിയ്ക്കുന്നത് ഏറെ ഗുണപ്രദമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
