Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
വജൈനല് ഡിസ്ചാര്ജ് അസുഖമാകുമ്പോള്

എന്നാല് ഈ ഡിസ്ചാര്ജ് ഒരളവിലും കൂടുതലാവുക, നിറത്തില് വ്യത്യാസം, ദുര്ഗന്ധം എന്നിവയെല്ലാം ഡിസ്ചാര്ജ് ഒരു അസുഖമായി മാറുന്ന അവസ്ഥകളാണ്.
വെള്ള നിറത്തില് കട്ടി കൂടിയ വജൈനല് ഡിസ്ചാര്ജ് യീസ്റ്റ് അണുബാധയുടെ ലക്ഷണമാണ്.
ഡിസ്ചാര്ജ് പച്ച, മഞ്ഞ നിറത്തിലാണെങ്കില് ഇതിന് കാരണം ബാക്ടീരിയയാകാം. കട്ടി കൂടിയ മഞ്ഞ നിറത്തിലുള്ള ഡിസ്ചാര്ജ് ഗോണേറിയ എന്ന രോഗലക്ഷണമാകാം.
യീസ്റ്റ് അണുബാധയ്ക്ക് ആന്റിഫംഗല് ക്രീമുകളാണ് ചികിത്സയ്ക്ക് ഉപയോഗിക്കാറ്. ഉള്ളിലേക്കു കഴിയ്ക്കാനുള്ള മരുന്നുകളും ഗുണം ചെയ്യും. ടെര്കോണസോള്, മൈകോണസോള് തുടങ്ങിയ മരുന്നുകളാണ് ഇതിന് ഉപയോഗിക്കാറ്.
സാധാരണ ഗതിയില് രണ്ടു മൂന്നു ദിവസങ്ങള് മരുന്നു കഴിച്ചാല് അണുബാധ മാറും. അണുബാധ കൂടുതലാണെങ്കില് കൂടുതല് ദിവസം മരുന്നുകള് കഴിയ്ക്കേണ്ടി വരും.
ഫഌക്കോണസോള് പോലുള്ള മരുന്നുകള് ഗര്ഭകാലത്ത് കഴിയ്ക്കരുത്. വജൈനയില് പുരട്ടാനുള്ള ക്രീമുകളും ഇക്കാലത്ത് ഉപയോഗിക്കരുത്.
സെഫ്ട്രിയാക്സോണ് എന്ന മരുന്നാണ് ഗോണേറിയയ്ക്കുള്ള ചികിത്സയ്ക്ക് ഉപയോഗിക്കാറ്. ഇത് ആന്റി ബയോട്ടികാണ്.
സാധാരണ വജൈനല് ഡിസ്ചാര്ജിനുള്ള മരുന്നുകള് പാര്ശ്വഫലങ്ങള് ഉണ്ടാക്കാത്തതാണെങ്കിലും ചിലര്ക്ക് മനംപിരട്ടല്, ഛര്ദി പോലുള്ള അസ്വസ്ഥകള് ഉണ്ടാകാറുണ്ട്.
വജൈനല് ഡിസ്ചാര്ജ് അസുഖമാകുകയാണെങ്കില് സ്വയംചികിത്സ യാതൊരു കാരണവശാലും പാടില്ല. ഡോക്ടറെ കണ്ട് ഏതുതരം അണുബാധയാണെന്ന് ഉറപ്പു വരുത്തിയ ശേഷം ഡോക്ടറുടെ നിര്ദേശാനുസരണം മാത്രം മരുന്നുകള് ഉപയോഗിക്കുക.
യോനീഭാഗം വൃത്തിയായി സൂക്ഷിക്കുന്നത് അണുബാധ ഒരു പരിധി വരെ അകറ്റി നിര്ത്താന് സഹായിക്കും.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
