Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
തടി കുറയ്ക്കാന്‍ ചില 'ട്രിക്കു'കള്‍

ഭക്ഷണത്തിനൊപ്പം കോള, മില്‍ക് ഷെയ്ക്, കോള്‍ഡ് കോഫി തുടങ്ങിയ ശീലങ്ങളുണ്ടെങ്കില്‍ ഉപേക്ഷിച്ചേക്കൂ. ഇവയില്‍ പഞ്ചസാരയുടെ അളവ് കൂടുതലാണ്. രക്തത്തിലെ പഞ്ചസാരയുടെ തോതില്‍ വ്യതിയാനങ്ങളുണ്ടാകാന്‍ ഇത് കാരണമാവുകയും ചെയ്യും. ഇവ കഴിച്ചാല്‍ വയര്‍ പെട്ടെന്ന് നിറഞ്ഞെന്ന തോന്നലുണ്ടാകും. എന്നാലോ ഇത് താല്ക്കാലികവും. വീണ്ടും പെട്ടെന്നു വിശക്കാന് ഇടയാക്കും. പഞ്ചസാരയും ഒഴിവാക്കാമായിരുന്ന വിശപ്പും തടി കൂട്ടാനുള്ള കാരണങ്ങള്‍ തന്നെയാണ്.
ചൂടും എരിവുമുള്ള ഭക്ഷണങ്ങള്‍ തടി കുറയ്ക്കാനുള്ള ഘടകങ്ങളാകുമെന്ന് തെളിഞ്ഞിട്ടുണ്ട്. ഇവ ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നു. തടി കുറയ്ക്കാന്‍ സഹായിക്കുന്നു.
രാത്രി ഭക്ഷണത്തിന് മുന്‍പ് ഒരു കോപ്പ സൂപ്പാവാം. ആവശ്യത്തിനുള്ള പോഷകങ്ങള്‍ ലഭിക്കും. വിശപ്പു മാറും. അമിതമായി കഴിയ്ക്കുന്നത് കുറയ്ക്കുകയും ചെയ്യും.
അത്താഴം അരവയറോളം എന്ന പ്രമാണം തടി കുറയ്ക്കാനുതകും എന്ന കാര്യത്തില്‍ സംശയം വേണ്ട. കഴിയ്ക്കുന്നത് എന്താണെന്ന കാര്യവും പ്രധാനവും. കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ അത്താഴത്തിന് ഒഴിവാക്കുകയാണ് ബുദ്ധി. ഇവ ദഹിക്കാന്‍ പ്രയാസമുണ്ടാകും. ഉറക്കത്തെ ബാധിക്കും. ഇവ രണ്ടും തടി കൂട്ടുന്ന ഘടകങ്ങള്‍ തന്നെയാണ്.
ജിമ്മില്‍ പോകാന്‍ നേരമില്ലെന്ന വിലപിക്കേണ്ട കാര്യമുണ്ടോ. ഇതില്ലാതെ തന്നെ ചെയ്യാവുന്ന വ്യായാമങ്ങള്‍ ധാരാളം. നടക്കുവാന്‍ കൂടുതല്‍ അവസരങ്ങളുണ്ടാക്കുക. കോണിപ്പടികള്‍ കയറാന്‍ ലിഫ്റ്റ് ഉപയോഗിക്കാതിരിക്കുക. വീട്ടമ്മമാര്‍ക്കാണെങ്കില്‍ വീട് അടിയ്ക്കുക, തുടയ്ക്കുക തുടങ്ങിയവ നല്ല വ്യായാമമാവും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
