Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മറുക് സ്കിന്‍ ക്യാന്‍സറാകുമ്പോള്‍
ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ ബാധിക്കുന്ന ക്യാന്‍സറുകളില്‍ ഒന്നാണ് സ്കിന്‍ ക്യാന്‍സര്‍.
ഇത് രണ്ടു തരമുണ്ട്, മെലാനോമ, നോണ്‍ മെലാനോമ എന്നിവയാണ് ഇവ. ഇതില്‍ കൂടുതല്‍ മാരകമായത് മെലാനോമ ക്യാന്‍സറാണ്. സ്കിന്‍ ക്യാന്‍സര്‍ എങ്ങനെ കണ്ടുപിടിക്കാനുള്ള വഴികള്‍ അറിയേണ്ടേ.

സ്കിന്‍ ക്യാന്‍സറിന്റെ തുടക്കം ചിലപ്പോള്‍ ചെറിയ കുത്തുകളോ കറുത്ത പാടുകളോ ആയിട്ടാകും. കാക്കാപ്പുള്ളി വരെ ചിലപ്പോള്‍ ഇതിന്റെ ലക്ഷണമാകാം. ഇത് പെട്ടെന്നൊരു ദിവസം വരികയാണെങ്കില്‍, അല്ലെങ്കില്‍ ഇതില്‍ നിന്നും ചോര വരികയാണെങ്കില്‍, പെട്ടെന്ന് ഇതിന്റെ വലിപ്പവും നിറവും മാറുകയാണെങ്കില്‍ ഇവയെ സ്കിന്‍ ക്യാന്‍സറെന്നു വേണമെങ്കില്‍ സംശയിക്കാം.
സ്കിന്‍ ക്യാന്‍സര്‍ പ്രധാനമായും ചര്‍മത്തിന് പുറത്താണ് ഉണ്ടാവുക. ശരീരത്തില്‍ എവിടെയെങ്കിലും മുഴയോ മറ്റോ ഉണ്ടെങ്കില്‍ ഇത് ക്യാന്‍സര്‍ ലക്ഷണമായി സംശയിക്കാം.
ശരീരത്തിലെ ഫ്രക്കിള്‍സ്, മറുകുകള്‍ എന്നിവയ്ക്ക് പെട്ടെന്ന് വലിപ്പവ്യത്യാസമോ നിറംമാറ്റമോ ഉണ്ടെങ്കില്‍ സംശയിക്കാം. ഇവ ചിലപ്പോള്‍ മലിഗ്നന്റ് മെലാനോമ എന്ന ഗണത്തില്‍ പെടുന്നവയാകാം.
ശരീരത്തില്‍ കാണപ്പെടുന്ന ചുവന്ന തടിപ്പോ അലര്‍ജിയോ മാറാതിരിക്കുന്നതും ചിലപ്പോള്‍ സ്കിന്‍ ക്യാന്‍സര്‍ ലക്ഷണമാകാം.
എന്നാല്‍ മുകളില്‍ പറഞ്ഞ എല്ലാ ലക്ഷണങ്ങളും സ്കിന്‍ ക്യാന്‍സര്‍ ലക്ഷണങ്ങളുടെ മാത്രം ഗണത്തില്‍ പെടുത്തേണ്ടതില്ല. ഇതിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ ചര്‍മരോഗ വിദഗ്ധനെ എത്രയും പെട്ടെന്ന്് സമീപിക്കുന്നതാണ് നല്ലത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
