Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
ചോര ഛര്‍ദിച്ചാല്‍

ഗ്യാസ്ട്രോഇന്‍ഡസ്റ്റൈനല്‍ ട്രാക്റ്റ് അഥവാ ജിഐ ട്രാക്റ്റിലൂടെ രക്തം പുറത്തേക്കു വരുന്നതിനാണ് രക്തം ഛര്‍ദിക്കുക എന്നു പറയുക.
വായ, തൊണ്ട, ഈസോഫാഗസ്. വയര്‍ തുടങ്ങിയ ഭാഗങ്ങളെല്ലാം തന്നെ ജിഐ ട്രാക്റ്റിലെ മുകള്‍ഭാഗത്ത് ഉള്‍പ്പെടുന്നു. ഈ ഭാഗത്തുണ്ടാകുന്ന പ്രശ്നങ്ങളെല്ലാം തന്നെ ചിലപ്പോള്‍ രക്തം ഛര്‍ദിക്കുന്നതിന് കാരണമാകും.
ഗ്യാസ്ട്രോഇന്ഡസ്റ്റൈനിലുണ്ടാകുന്ന ബ്ലീഡിംഗ് രക്തം ഛര്ദിക്കുന്നതിനുള്ള പൊതുവായ ഒരു കാരണമാണ്.
സാധാരണ രീതിയിലുള്ള ഛര്‍ദി തന്നെ വളരെ ശക്തി കൂടിയതാണെങ്കില്‍ ഭക്ഷണനാളിയിലോ തൊണ്ടയിലോ ഉള്ള ചെറിയ രക്തക്കുഴലുകളെ പൊട്ടിക്കുന്നതിന് കാരണമാകും. ഇത് രക്തം ഛര്ദിക്കാന് കാരണമാകാറുണ്ട്.
വയറ്റിലോ ഭക്ഷണനാളിയിലോ ചെറുകുടലിലോ ഉള്ള വ്രണങ്ങളും ചിലപ്പോള്‍ രക്തം ഛര്ദിക്കാന് ഇടയാക്കുന്നു.
വയറ്റിലുണ്ടാകുന്ന ട്യൂമര്‍, വയറ്റിലെ പാളികള്‍ക്ക് ഏതെങ്കിലും കാരണവശാലുണ്ടാകുന്ന അണുബാധ എന്നിവയും രക്തം ഛര്ദിക്കാന് ഇടയാക്കാറുണ്ട്.
പല കാരണങ്ങളാല്‍ മൂക്കിലൂടെ രക്തം വരുന്നവരുണ്ട്. ഇത് ചിലപ്പോള്‍ ഉള്ളിലേക്കു വലിക്കും. ഇതും രക്തം ഛര്ദിക്കാന് ഇട വരുത്താറുണ്ട്.
രക്തം ഛര്‍ദിച്ചാല്‍ സാധാരണ റെക്ടല്‍ പരിശോധനകള്‍, ക്ലോട്ടിംഗ് ടെസ്റ്റുകള്‍, കരള്‍ പരിശോധനകള്‍, രക്തപരിശോധന എന്നിവയാണ് നടത്തുക. ഇവയിലൂടെ രക്തം ഛര്ദിക്കുന്നതിനുള്ള കാരണങ്ങള്‍ കണ്ടെത്താന്‍ സാധിക്കും.
ഒരാളുടെ ആരോഗ്യവശങ്ങള്‍, ഛര്‍ദിക്കുന്ന രക്തത്തിന്റെ നിറം, അളവ് തുടങ്ങിയ വിവിധ വിഷയങ്ങള്‍ കണക്കിലെടുത്താണ് സാധാരണ ഈ പ്രശ്നത്തിന് ഏത് പരിശോധന വേണമെന്ന് കണക്കാക്കാറ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
