Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മെനോപോസ് സമയത്ത് ഒഴിവാക്കേണ്ട ഭക്ഷണം

മെനോപോസ് ആഹ്ലാദകരമാക്കണമെങ്കില് ശ്രദ്ധിക്കേണ്ട പല പ്രധാന കാര്യങ്ങളുമുണ്ട്. ഭക്ഷണം ഇതിലൊന്നാണ്. മെനോപോസ് സമയത്ത് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്.
ചില സ്ത്രീകളിലെങ്കിലും ശരീരം വല്ലാതെ തടിപ്പിച്ച് സൗന്ദര്യം കളയുന്ന ഒരു ഘടകമാണ് മെനോപോസ്. അതുകൊണ്ട് ഈ സമയത്ത് വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കേണ്ടത് വളരെ അത്യാവശ്യം. സാച്വറേച്ചഡ് ഫാറ്റ്, ട്രാന്‍സ്ഫാറ്റ് എന്നിവ ഒഴിവാക്കുക തന്നെ വേണം. കൊഴുപ്പു കുറഞ്ഞ പാല്, ഇറച്ചി എന്നിവ മാത്രം ഉപയോഗിക്കുക. നെയ്യ്, വെണ്ണ തുടങ്ങിയവയുടെ ഉപയോഗവും വളരെ ചുരുക്കുക തന്നെ വേണം.
പഞ്ചസാര, ഉപ്പ് എന്നിവയുടെ ഉപയോഗവും നിയന്ത്രിക്കുക തന്നെ വേണം. പഞ്ചസാര ഷുഗര്‍ വരുത്തി വയ്ക്കുന്നതിന് പുറമെ, തുടയിലെ വണ്ണം പെട്ടെന്ന് കൂടാന്‍ ഇടയാക്കും. ഉപ്പ് ശരീരത്തില്‍ വെള്ളം കെട്ടി നിര്‍ത്തി വീര്‍മത അനുഭവപ്പെടാന്‍ കാരണമാകും. മാത്രമല്ലാ, ബിപി പോലുള്ള പ്രശ്നങ്ങള്‍ വരുത്തി വയ്ക്കുകയും ചെയ്യും.
കാര്‍ബോഹൈഡ്രേറ്റുകള്‍ ആവശ്യത്തിന് മാത്രം കഴിയ്ക്കുക. പാസ്ത, വൈറ്റ് ബ്രഡ്, ചോറ് തുടങ്ങിയവ കുറച്ച് ഓട്സ്, ഗോതമ്പ് പോലുള്ള ധാന്യങ്ങളിലേക്ക് തിരിയുക.
ഹോട്ട് ഫഌഷ്, ഇന്‍സോംമ്നിയ തുടങ്ങിയവ മെനോപോസ് സമയത്തത് പതിവാണ്. ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ കാപ്പി ഉപയോഗം കുറയ്ക്കുന്നത് സഹായിക്കും.
കാരണമില്ലാതെ മൂഡുകള്‍ മാറിമറയുന്ന ഒരു അവസ്ഥ കൂടിയാണ് ആര്‍ത്തവവിരാമം. മദ്യം, പുകവലി തുടങ്ങിയ ശീലങ്ങള്‍ ഒഴിവാക്കുന്നത് തന്നെയാണ് ഇവിടെ നല്ലത്.
മസാലുകളുടെ ഉപയോഗവും കഴിവതും കുറയ്ക്കുക. ഇതും ആരോഗ്യത്തെ ദോഷമായി ബാധിക്കുന്ന ഒരു ഘടകം തന്നെയാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
