Latest Updates
-
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ
ബ്രെയിന്‍ ട്യൂമര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയൂ

തലച്ചോറിന്റെ ഏതു ഭാഗത്തേയും ബാധിക്കാവുന്ന ക്യാന്‍സര്‍ എന്ന് ഇതിനെ പറയാം. കോശങ്ങള്‍ പടര്‍ന്ന് പെരുകുന്നത് തന്നെയാണ് ഇതിന്റെയും ലക്ഷണം. തുടക്കത്തില്‍ കണ്ടുപിടിച്ചാല്‍ ചികിത്സിച്ചു മാറ്റാമെന്നത് ഈ രോഗം തിരിച്ചറിയേണ്ടതിന്റെ ആവശ്യകത വര്‍ദ്ധിപ്പിക്കുന്നു.
സഹിക്കാന്‍ കഴിയാത്ത തലവേദന തന്നെയാണ് ബ്രെയിന്‍ ട്യൂമറിന്റെ ഏറ്റവും പ്രധാന ലക്ഷണം. ഈ വേദന ചിലപ്പോള്‍ കണ്ണുകള്‍ക്കു ചുറ്റിലേക്കും ഇറങ്ങും. പലപ്പോഴും ദൈനംദിന കാര്യങ്ങള്‍ക്കു പോലും കഴിയാത്ത വിധത്തിലുള്ള അസ്വസ്ഥത ബ്രെയിന്‍ ട്യൂമറുണ്ടാക്കും.
ചിലര്‍ക്ക് വെളിച്ചത്തോട് അസ്വസ്ഥതയുണ്ടാകും. ലൈറ്റ് ഫോബിയ എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. കണ്ണുകളിലേക്ക് വെളിച്ചം തുളച്ചിറങ്ങുന്നതായി അനുഭവപ്പെടും.
ചിലര്‍ക്ക് പെട്ടെന്ന് മൂഡുമാറ്റമുണ്ടാകും. ഈ രോഗമുള്ളവര്‍ ചിലപ്പോള്‍ പെട്ടെന്ന് സാധാരണ രീതിയില്‍ നിന്നും തികച്ചും വിഭിന്നമായി സംസാരിക്കുവാനും പെരുമാറാനും തുടങ്ങും. എന്നാല്‍ ഇതേക്കുറിച്ച് ഇവര്‍ ബോധവാന്മാരായിരിക്കില്ല.
ഓര്മ നഷ്ടപ്പെടുക, ചെറിയ കണക്കുകള്‍ വരെ കൂട്ടാന്‍ കഴിയാതിരിക്കുക, പെട്ടെന്ന് സ്ഥലകാലബോധം നഷ്ടപ്പെടുക എന്നതും ബ്രെയിന്‍ ട്യൂമര്‍ ലക്ഷണങ്ങള്‍ തന്നെയാണ്. ചിലര്‍ക്ക് തങ്ങള്‍ എന്താണ് ചെയ്യുന്നതെന്നു വരെ തിരിച്ചറിയാനാകാത്ത അവസ്ഥയുണ്ടാകാറുണ്ട്.
ഈ രോഗമുള്ള ചിലര്‍ക്കെങ്കിലും മനംപിരട്ടല്‍, ഛര്‍ദി തുടങ്ങിയവ അനുഭവപ്പെടാറുണ്ട്. വിശപ്പില്ലായ്മ, വായില്‍ ലോഹച്ചുവ അനുഭവപ്പെടുക എന്നിവയും ചില രോഗികളെങ്കിലും പരാതിപ്പെടുന്ന ലക്ഷണങ്ങളാണ്.
ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് ചികിത്സിച്ചാല്‍ പൂര്‍ണമായും മാറ്റാവുന്ന രോഗമാണിത്. എന്നാല്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണെന്നതാണ് ഈ രോഗത്തെ കൂടുതല്‍ ഭീകരമാക്കുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
