Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
വയര്‍ കുറയ്ക്കാന്‍ ആയുര്‍വേദ വഴികള്‍
ആലിലവയറിന് ആയുര്‍വേദ വഴികളുമുണ്ട്. വയറ്റിലെ കൊഴുപ്പു കുറയ്ക്കാന്‍ ആയുര്‍വേദം പറയുന്ന കാര്യങ്ങള്‍ എന്തെന്നറിയൂ,

ദിവസവും ഗ്രീന്‍ ടീ, ഹെര്‍ബല്‍ ടീ എന്നിവയില്‍ ഒരു സ്പൂണ്‍ തേന്‍ ചേര്‍ത്ത് കഴിയ്ക്കുക. വയറും ശരീരവണ്ണവും കുറയും.
ഓരോ മണിക്കൂറിലും ഒരു ഗ്ലാസ് വെള്ളം വീതം കുറയ്ക്കുന്നത് വയര്‍ കുറയ്ക്കാന്‍ സഹായിക്കും. രാവിലെ ഉണര്‍ന്നെഴുന്നേറ്റ് വെറുംവയറ്റില്‍ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിയ്ക്കുക.
ഗ്രാമ്പൂ, ഇഞ്ചി, കുരുമുളക് എന്നിവ ഭക്ഷണത്തില്‍ ധാരാളമായി ഉപയോഗിക്കുക. ഇവ ദഹനത്തെ സഹായിക്കുകയും വയറ്റിലെ കൊഴുപ്പു നീക്കുകയും ചെയ്യും.
രാവിലെ രണ്ടു പഴവര്‍ഗങ്ങളും രാത്രി ഏതെങ്കിലും ഒരു പഴവര്‍ഗവും ശീലമാക്കുക. വയറ്റിലെ കൊഴുപ്പു കുറയും.
വയറ്റില്‍ ഏതെങ്കിലും ആയുര്‍വേദ എണ്ണ കൊണ്ട് മസാജ് ചെയ്യാം. 15 മിനിറ്റു കഴിഞ്ഞ് ചൂടുവെള്ളം കൊണ്ട് കഴുകാം.
മുതിര ഉണക്കിപ്പൊടിച്ച് അല്പം ചൂടാക്കിയ പുളിയുള്ള മോരില്‍ ചേര്‍ത്ത് വയറ്റില്‍ മസാജ് ചെയ്യുന്നത് വയറ്റിലെ കൊഴുപ്പു നീങ്ങാന്‍ സഹായിക്കും.
അരിയാഹാരം കുറച്ച് ഗോതമ്പ്, ഓട്സ് തുടങ്ങിയവയിലേക്കു തിരിയുക. മാംസാഹാരം കഴിവതും കുറയ്ക്കണം. വറുത്ത സാധനങ്ങള്‍, കൊഴുപ്പുള്ള പാലുല്പന്നങ്ങള് എന്നിവയുടെ ഉപയോഗവും കഴിവതും കുറയ്ക്കുക. മധുരവും ഉപ്പും എണ്ണയുടെ ഉപയോഗവും കുറയ്ക്കുക.
നടക്കുക, ഓടുക, നീന്തുക തുടങ്ങിയ വ്യായാമങ്ങള്‍ ശീലമാക്കുക. ഇത് വയര്‍ കുറയ്ക്കാനും ശരീരത്തിന് ആരോഗ്യം ലഭിക്കാനും സഹായിക്കും.
ഉച്ചയുറക്കം കഴിവതും ഒഴിവാക്കണം. ഉച്ചയ്ക്ക് ഉറങ്ങുമ്പോള്‍ ശരീരത്തിലെ അപചയപ്രവര്‍ത്തനങ്ങള്‍ കുറയും. ഇത് വയറ്റില്‍ കൊഴുപ്പടിഞ്ഞു കൂടാന്‍ കാരണമാകും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
