Latest Updates
-
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ -
സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യകാലം, ധനനേട്ടവും പുതിയ അവസരങ്ങളും! -
2026 സെപ്റ്റംബർ 27 നക്ഷത്രഫലം: ഉത്രട്ടാതിയും രേവതിയും; ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്! -
2026 സെപ്റ്റംബർ 26 രാശിഫലം: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ
ഉദ്ധാരണക്കുറവിന് വീട്ടുവൈദ്യം

വയാഗ്ര പോലുള്ള മരുന്നുകള്‍ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുമെങ്കിലും ഇവയ്ക്ക് പാര്‍ശ്വഫലങ്ങളും ചിലപ്പോഴുണ്ടാകും. ഇവിടെയാണ് വീട്ടുവൈദ്യം സഹായത്തിനെത്തുന്നത്.
ആയുര്‍വേദ മരുന്നുകളുടെ കൂട്ടായി ഉപയോഗിക്കുന്ന അശ്വഗന്ധ എന്ന ഒരു മരുന്നുണ്ട്. ഇത് ഉദ്ധാരണക്കുറവിനുള്ള ഒരു പരിഹാരമാണ്. ഇതു കഴിയ്ക്കുന്നത് ഗുണം ചെയ്യും. ഉദ്ധാരണക്കുറവ് മാറ്റുവാന്‍ മാത്രമല്ലാ, സ്റ്റാമിന വര്‍ദ്ധിപ്പിക്കാനും പ്രത്യുല്പാദനവ്യവസ്ഥയ്ക്ക് കൂടുതല്‍ കരുത്തു പകരാനും അശ്വഗന്ധയ്ക്കു കഴിയും.
മരുന്നുകളില്‍ ഉപയോഗിക്കുന്ന നെരിഞ്ഞില്‍ എന്ന സസ്യവും ഈ പ്രശ്നത്തിന് ഉള്ള പരിഹാരമാണ്. ട്രിബുലസ് ടെറസ്ട്രിസ് എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. ഇത് പുരുഷഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ടെസ്റ്റോസ്റ്റിറോണ്‍ തോത് വര്‍ദ്ധിപ്പിക്കും. ഇതിന് പുറമെ നൈട്രിക് ഓക്സൈഡ്, പിഡിഇ 5 എന്‍സൈം എന്നിവയുടെ തോത് വര്‍ദ്ധിപ്പിക്കാനും രക്തപ്രവാഹം കൂട്ടാനും നെരിഞ്ഞില്‍ സഹായിക്കും.
സിങ്ക്, സെലെനിയം, വൈറ്റമിന്‍ ഇ, സി എന്നിവയടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവയും ഉദ്ധാരണക്കുറവിനുള്ള പരിഹാരമാര്‍ഗങ്ങളാണ്. കക്കയിറച്ചി, ബദാം, ഫഌക് സീഡ്, മുട്ട, സെലറി, ഉരുളക്കിഴങ്ങ് എന്നിവയും ഉദ്ധാരണക്കുറവിനുള്ള പരിഹാരമാര്‍ഗങ്ങള്‍ തന്നെ. വെളുത്തുള്ളി, സവാള പോലുള്ള ഭക്ഷണങ്ങളും നല്ലതാണ്. ഇഞ്ചി പാലില്‍ കലക്കി കുടിയ്ക്കുന്നതും ഉദ്ധാരണക്കുറവിന് പരിഹാരമാകുമെന്ന് തെളിഞ്ഞിട്ടുണ്ട്.
ഉദ്ധാരണക്കുറവിന് യോഗയും നല്ലൊരു പരിഹാരം തന്നെയാണ്. യോഗയിലെ സര്വാംഗാനസം, മത്സ്യാസനം, ശ്വാനാസനം, അര്‍ദ്ധ മത്സ്യസനം എന്നിവയും പ്രയോജനം ചെയ്യും.
ലൈംഗികാവയവത്തിലേക്കുള്ള രക്തപ്രവാഹം കുറയുന്നതാണ് ഉദ്ധാരണക്കുറവിനുള്ള പ്രധാന കാരണം. മദ്യപാനം, പുകവലി എ്ന്നിവ രക്തപ്രവാഹം കുറയ്ക്കുന്ന വില്ലന്മാരാണ്. കഴിവതും ഇത്തരം ശീലങ്ങള്‍ ഉപേക്ഷിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
