Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ചില കിഡ്നി കാര്യങ്ങള്‍

ചുവന്ന കാപ്സിക്കം കിഡ്നിയുടെ നല്ല ആരോഗ്യത്തെ സഹായിക്കുന്ന ഭക്ഷണപദാര്‍ത്ഥമാണ്. ഇതില്‍ നാരുകള്‍, വൈറ്റമിന്‍ ബി-6, വൈറ്റമിന്‍ എ, ഫോളിക് ആസിഡ്, ആന്റി ഓക്സിഡന്റായ ലൈപോസിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. കിഡ്നിയുടെ ആരോഗ്യത്തിന് ഇവ ഏറെ നല്ലതാണ്. എന്നാല്‍ കൂടുതല്‍ വേവിച്ചാല്‍ കാപ്സിക്കത്തിന്റെ ഗുണം നഷ്ടപ്പെടും. ഇവ പച്ചക്കു കഴിക്കുകയോ പാകത്തിനു മാത്രം വേവിക്കുകയോ വേണം.
കാബേജ്, കോളിഫഌവര്‍ എന്നിവ കിഡ്നിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. കാബേജില്‍ വൈറ്റമിന്‍ കെയും കോളിഫഌവറില്‍ വൈറ്റമിന്‍ സിയും ഉണ്ട്. ഇവയില്‍ പൊട്ടാസ്യം അടങ്ങിയിട്ടില്ല. പൊട്ടാസ്യം കിഡ്നിക്ക് നല്ലതല്ല.
മുട്ടയുടെ വെളളയില്‍ അടങ്ങിയിട്ടുള്ള അമിനോആസിഡ് കിഡ്നിയുടെ ആരോഗ്യത്തിന് നല്ലതാണ്. മുട്ടയുടെ മഞ്ഞക്കരുവില്‍ ഫോസ്ഫറസ് അടങ്ങിയിരിക്കുന്നത് കൊണ്ട് ഇത് ഒഴിവാക്കുന്നതാണ് കിഡ്നിക്കു നല്ലത്.
സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി, ക്രാന്‍ബെറി തുടങ്ങിയവ കിഡ്നിയുടെ ആരോഗ്യത്തിന് ഏറ്റവും പറ്റിയവയാണ്. ക്രാന്‍ബെറി മൂത്രത്തിലെ അസിഡിറ്റി വര്‍ദ്ധിപ്പിക്കുകയും അതുവഴി അണുബാധ ഒഴിവാക്കുകയും ചെയ്യും. റാസ്ബെറി കിഡിനിയിലെ മാലിന്യങ്ങളെ പ്രവര്‍ത്തനരഹിതമാക്കും. ഇവയിലെല്ലാം അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍ ക്യാന്‍സര്‍ ബാധയെ തടയുവാനും സഹായകമാണ്.
ഒലീവ് ഓയിലാണ് മറ്റ് എണ്ണകളേക്കാള്‍ കിഡ്നിക്ക് ഗുണം ചെയ്യുകയെന്നു പറയും. ഇതിലെ ഒലീയിക് ഫാറ്റി ആസിഡാണ് ഈ ഗുണം ചെയ്യുന്നത്.
കിഡ്നിയുടെ ആരോഗ്യത്തിന് മാത്രമല്ലാ, ഹൃദയാരോഗ്യത്തിനും ഒലീവെണ്ണ വളരെ നല്ലതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
