Latest Updates
-
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ്
മൈഗ്രേയ്ന് വീട്ടുവൈദ്യവും

ഇതിനൊരു ശാശ്വത പരിഹാരമില്ലാത്തത് തന്നെയാണ്് മൈഗ്രേയ്നെ ശല്യക്കാരനാക്കുന്നതും. വേദന സംഹാരി ഒരു പരിധി വരെ മൈഗ്രേയ്ന് അകറ്റുമെങ്കിലും വീണ്ടും ഇത് വരാനുള്ള സാധ്യതയെ ഇല്ലാതാക്കുന്നില്ല.
സാധാരണയായി 10 മുതല്‍ 46 വയസു വരെയുള്ളവരിലാണ് മൈഗ്രെയ്ന് കൂടുതലായി കണ്ടുവരാറുള്ളത്. മനംപിരട്ടല്‍, ഛര്‍ദി, വെളിച്ചത്തെ അഭിമുഖീകരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവ മൈഗ്രേനൊപ്പം കണ്ടുവരുന്നു.
തലയുടെ ഒരു ഭാഗത്തു നിന്നും തുടങ്ങി തലയിലാകെ വ്യാപിക്കുന്ന വിധത്തിലാണ് മൈഗ്രേയ്ന് വേദന. ചിലരില്‍ മൈഗ്രേയ്ന് വരുന്നതിന് മുന്നോടിയായി കണ്ണില്‍ ഇരുട്ടു കയറുക, കാഴ്ചയ്ക്ക് അവ്യക്തത വരിക തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടുവരാറുണ്ട്.
ചിലരില്‍ പാരമ്പര്യമായും മൈഗ്രെയ്ന് കണ്ടുവരാറുണ്ട്. ഇവ തിരിച്ചറിയാന്‍ കാര്യമായ ടെസ്റ്റുകളൊന്നും തന്നെയില്ല. എന്നാല്‍ മൈഗ്രെയ്ന് തന്നെയാണോ അതോ തലവേദന മറ്റെന്തെങ്കിലും രോഗലക്ഷണമാണോ എന്ന് തിരിച്ചറിയണം. ഇതിന് എംആര്‍ഐ, സിടി സ്കാനുകള്‍ സഹായിക്കും. അടിക്കടിയുള്ള തലവേദനയ്ക്കൊപ്പം കാഴ്ചക്കുറവ്, ഓര്‍മക്കുറവ് തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ ഡോക്ടറെ കാണുന്നത് നല്ലതാണ്.
സാധാരണയായി ഗര്‍ഭിണികളില്‍ മൈഗ്രെയ്ന് കുറവാണ് കണ്ടുവരാറുള്ളത്. പ്രൊജസ്ട്രോണ്‍ എന്ന ഹോര്‍മോണിന്റെ ഉല്പാദനമാണ് ഇതിന് കാരണം. ഈ ഹോര്‍മോണ്‍ മസിലുകളെ റിലാക്സ് ചെയ്യിക്കുന്നു.
വീട്ടില്‍ തന്നെ മൈഗ്രെയ്ന് കുറയാന്‍ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. ഇലക്കറികള്‍, തവിടു കളയാത്ത ധാന്യം, തക്കാളി, നട്സ്, കരള്‍, മീന്‍ തുടങ്ങിയ ഭക്ഷണസാധനങ്ങള്‍ മൈഗ്രെയ്ന് കുറയ്ക്കും.
ചെറുനാരങ്ങയുടെ തൊലി അരച്ച് നെറ്റിയിലിടുന്നത് മൈഗ്രെയ്ന് വേദന കുറയ്ക്കും.
ബീറ്റ്റൂട്ട്, കുക്കുമ്പര്‍, കാരറ്റ് എന്നിവയുടെ ജ്യൂസിനൊപ്പം ചീരയില പിഴിഞ്ഞ വെള്ളം ചേര്‍ത്ത് കുടിയ്ക്കുന്നത് മൈഗ്രെയ്ന് പരിഹാരമാണ്. കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ ഉപേക്ഷിക്കുന്നതും നല്ലതാണ്.
അധികം വെയില് കൊണ്ടാല്‍ മൈഗ്രേയ്ന് വേദന അധികമാകും. കഴിവതും വെയില് കൊള്ളാതിരിക്കുക. യാത്ര ചെയ്യുന്നതും പലപ്പോഴും ഇതിനൊരു കാരണമാകാറുണ്ട്. ഉറക്കക്കുറവും മൈഗ്രേയ്ന് വരുത്തി വയ്ക്കുന്ന ഒരു കാരണമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
