Latest Updates
-
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും
രാത്രിജോലിയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

രാത്രി ജോലി പലരിലും ധാരാളം ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നുണ്ടെന്നതാണ് വാസ്തവം. ഇതിന് പ്രധാന കാരണം ഉറക്കമില്ലായ്മയും പിന്നെ അനാരോഗ്യകരമായ ഭക്ഷണരീതികളുമാകും. ശാരീരിക പ്രവര്‍ത്തനങ്ങളെ മൊത്തം തകിടം മിറിക്കുന്ന ഒന്നാണ് രാത്രി നേരത്തെ ജോലിയും പകലിലെ ഉറക്കവും. അതിനൊപ്പം ഭക്ഷണശീലവും നല്ലതല്ലെങ്കിലോ,
രാത്രി ജോലി ചെയ്യുന്നവരില്‍ കാപ്പികുടി അമിതമായി കണ്ടുവരുന്നു.
കാപ്പി കുടിയ്ക്കുന്നത് ഉറക്കത്തെ അകറ്റുകയും ജോലി ചെയ്യാനുള്ള ഉന്മേഷം നല്‍കുകയും ചെയ്യും. എന്നാല്‍ അമിതമായ കാപ്പികുടി ആരോഗ്യത്തിന് നല്ലതല്ല. പകല്‍ നേരത്തെ ഒരു കപ്പ് കാപ്പി ഒഴിവാക്കി അത് രാത്രിയിലേക്ക് മാറ്റുന്നത് ചെയ്യാവുന്ന കാര്യമാണ്. രാത്രി ഒരു കപ്പ് കാപ്പിയിലും കൂടുതല്‍ കുടിയ്ക്കരുത്. ഏഴെട്ടു മണിക്കൂര്‍ നേരത്തേക്ക് ഉറക്കത്തെ അകറ്റിനിര്‍ത്താന്‍ ഒരു കപ്പ് കാപ്പി ധാരാളമാണ്.
രാത്രി ഭക്ഷണത്തിനായി വെജിറ്റബില്‍ സാലഡ്, ഗ്രില്‍ ചെയ്തെടുത്ത ചിക്കന്‍ എന്നിവ കരുതാം. കൊഴുപ്പു കുറഞ്ഞ ഭക്ഷണസാധനങ്ങളാണ് രാത്രിനേരത്ത് നല്ലത്. ദഹിക്കാന്‍ ഇതായിരിക്കും എളുപ്പം.
ശീതീകരിച്ച ഭക്ഷണം രാത്രി ജോലി ചെയ്യുന്നവര്‍ക്കുള്ള എളുപ്പമാര്‍ഗമാണ്. എടുക്കുക, ചൂടാക്കി കഴിക്കുക എന്ന രീതി എളുപ്പമായണെങ്കിലും ആരോഗ്യകരമല്ല. ഇത്തരം ഭക്ഷണം കഴിക്കുന്നവര്‍ ഫലവര്‍ഗങ്ങളും പച്ചക്കറികളും ഭക്ഷണത്തിന്റെ കൂടെ ഉള്‍പ്പെടുത്തണം.
ബര്‍ഗറിന് പകരം വെജിറ്റബിള്‍ സാന്റ്വിച്ച് കഴിക്കുക. കൊഴുപ്പു മാററിയ തൈര്, ഗോതമ്പു കൊണ്ടുണ്ടാക്കിയ മഫിന്‍ എന്നിവ രാത്രി ജോലി ചെയ്യുന്നവര്‍ക്ക് കഴിക്കാവുന്ന ലളിതമായ ഭക്ഷണസാധനങ്ങളാണ്.
വൈറ്റമിന്‍ ഇ അടങ്ങിയ ആപ്രിക്കോട്ട്, ബദാം, നിലക്കടല എന്നിവ ഊര്‍ജം നല്‍കും. ഇവ കഴിക്കുന്നത് ജോലി ചെയ്യാനുള്ള ഉന്മേഷം വര്‍ദ്ധിപ്പിക്കും.
മധുരവും കൊഴുപ്പുമുള്ള ഭക്ഷണസാധനങ്ങള്‍ രാത്രി ജോലി ചെയ്യുന്നവര്‍ ഒഴിവാക്കുക. ഇത്തരം ഭക്ഷണം കഴിക്കുമ്പോള്‍ ഉറക്കം വരികയും ജോലി ചെയ്യാന്‍ മടിയുണ്ടാകുകയും ചെയ്യുന്നു. മാത്രമല്ലാ, ഉറക്കമൊഴിവാക്കുന്നതിന്റെ കൂടെ ഇത്തരം ഭക്ഷണം കൂടിയാകുമ്പോള്‍ വണ്ണം കൂടാനുളള സാധ്യതയും അധികമാണ്.
രാത്രി ജോലി ചെയ്യുന്നവര്‍ നിര്‍ബന്ധമായും ധാരാളം വെളളം കുടിച്ചിരിക്കണം. ഉണര്‍ന്നിരിക്കുമ്പോള്‍ ശരീരത്തിലെ ജലത്തിന്റെ അളവ് കുറയുകയാണ് ചെയ്യുക. ഇത് ക്ഷീണത്തിന് ഇടവരുത്തും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
