Latest Updates
-
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഒക്ടോബർ 17 രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ഇന്ന് ശുഭസമയം, നഗരങ്ങളിലെ കൃത്യമായ സമയം അറിയാം -
ദുർഗ്ഗാപൂജ ഡേറ്റ് നൈറ്റ്: മെട്രോ സമയം മുതൽ സുരക്ഷ വരെ; ദമ്പതികൾ അറിയേണ്ട പ്രധാന കാര്യങ്ങൾ -
വിജയദശമി 2026: സ്വർണം വാങ്ങാനും വിദ്യാരംഭത്തിനും ഏറ്റവും ഭാഗ്യമുള്ള രാശികൾ ഇവയാണ്, അറിയാം ശുഭമുഹൂർത്തങ്ങൾ
ആണിനും വരും സ്തനാര്ബുദം
സ്തനാര്ബുദം സ്ത്രീകളെ മാത്രമല്ലാ, പുരുഷന്മാരെയും ബാധിക്കാന് സാധ്യതയുള്ള രോഗമാണെന്ന കാര്യത്തില് സംശയം വേണ്ട. സ്ത്രീകളെ അപേക്ഷിച്ച് പുരുഷനുള്ള സ്തനാര്ബുദ സാധ്യത 1 ശതമാനം മാത്രമാണെങ്കിലും ഈ രോഗസാധ്യത തള്ളിക്കളയാനാവില്ല.

പുരുഷന് സ്തനാര്ബുദം വരാനുള്ള കാരണങ്ങള് പലതാണ്. ഇതിലൊന്ന് പാരമ്പര്യം തന്നെയാണ്. കുടുംബത്തിലെ സ്ത്രീകളില് ആര്ക്കെങ്കിലും ഇത്തരം രോഗം വന്നിട്ടുണ്ടെങ്കില് പുരുഷനും സ്തനാര്ബുദ സാധ്യത കൂടുതല് തന്നെയാണ്.
പാരമ്പര്യത്തിനു പുറമെ ജീനുകളുടെ ജനിതക ഘടനയിലുള്ള വ്യത്യാസങ്ങള്, ക്ലിന്ഫെല്ട്ടര് സിന്ഡ്രോം, വൃഷണങ്ങള്ക്കുണ്ടാകുന്ന പ്രശ്നങ്ങള് എന്നിവ ഇതിന് കാരണമാകും. സാധാരണ സ്ത്രീകളില് കണ്ടു വരാറുള്ള ഈസ്ട്രജന് ഹോര്മോണ് കൂടുന്നതും മറ്റൊരു കാരണമാണ്.
പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങള് പുരുഷന്മാരില് സ്തനാര്ബുദ സാധ്യത കൂട്ടുന്നതായി പഠനങ്ങളില് തെളിഞ്ഞിട്ടുണ്ട്.
പുരുഷന്മാരുടെ മാറിടത്തിലും ഒരു ചെറിയ കൂട്ടം ടിഷ്യൂവുണ്ട്. ഇവ പാലുല്പാദിക്കാന് ശേഷിയില്ലാത്തവയാണ്. ഇവയിലുണ്ടാകുന്ന സെല്ലുകളുടെ വളര്ച്ചയും ഇരട്ടിക്കലുമാണ് പുരുഷന്മാരില് സ്തനാര്ബുദ സാധ്യത വര്ദ്ധിപ്പിക്കുന്നത്.
മാറിടത്തില് എന്തെങ്കിലും വളര്ച്ചയോ മുഴകളോ കാണുകയാണെങ്കില് ഇത് സ്തനാര്ബുദ സാധ്യതയുമാകാം. ഇതിന് പുറമെ മുലഞെട്ട് ഉള്ളിലേക്കു വലിയുക, രക്തമോ മറ്റെന്തിങ്കിലും ഡിസ്ചാര്ജുകളോ ഉണ്ടാവുക, മുലഞെട്ട് വിണ്ടുപൊട്ടുകയോ ചര്മം പൊളിയുകയോ ചെയ്യുക തുടങ്ങിയവ സ്തനാര്ബുദ ലക്ഷണമായി കണക്കാക്കാം.
സാധാരണ സ്തനാര്ബുദ ചികിത്സക്കുള്ള മാര്ഗങ്ങള് തന്നെയാണ് പുരുഷന്മാര്ക്കുള്ള സ്തനാര്ബുദ ചികിത്സയിലും ഉപയോഗിക്കുന്നത്. റേഡിയേഷന്, സര്ജറി തുടങ്ങിയ മാര്ഗങ്ങളെല്ലാം തന്നെ ഇവിടെയും ഉപയോഗിക്കുന്നുണ്ട്. ഇതിന് പുറമെ സിസ്റ്റമാറ്റിക് തെറാപ്പി എന്നൊരു മാര്ഗം കൂടി സ്തനാര്ബുദ ചികിത്സയ്ക്ക് ഉപയോഗിക്കുന്നുണ്ട്. ഇതില് സ്തനാര്ബുദ ചികിത്സക്കുള്ള മരുന്നുകള് കുത്തിവയ്ക്കുകയോ കഴിയ്ക്കുകയോ ആണ് ചെയ്യുന്നത്.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
