Latest Updates
-
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ
എന്‍ഡോമെട്രിയോസിസ് വന്ധ്യത വരുത്തും?

എല്ലാ മാസവും യൂട്രസിനകത്ത് ബ്ലഡ്, ടിഷ്യൂ സെല്ലുകളുടെ ഒരു വലയം രൂപപ്പെടും. ഭ്രൂണം രൂപപ്പെടുകയാണെങ്കില്‍ ഇതിന് ആവശ്യമായ പോഷകം നല്‍കുകയെന്നതാണ് ഇതിന്റെ ഉദ്ദേശ്യം. എന്നാല്‍ ഗര്‍ഭധാരണം നടക്കാതിരുന്നാല്‍ ഈ വലയം പൊഴിഞ്ഞ് രക്തപ്രവാഹമായി മാറും.ഇതാണ് ആര്‍ത്തവം എന്നറിയപ്പെടുന്നത്.
എന്നാല്‍ ഇതിലെ ചില സെല്ലുകള്‍ ചിലപ്പോള്‍ പുറത്തുപോകാതെ ഓവറി, ഫെല്ലോപിയന്‍ ട്യൂബ്, സെര്‍വിക്സ്, യോനി തുടങ്ങിയ ഭാഗങ്ങളില്‍ പറ്റിപ്പിടിക്കും. ഇത് ചെറിയ ട്യൂമറുകളായി മാറുകയും ചെയ്യും. ഇതാണ് എന്‍ഡോമെട്രിയോസിസ് എന്ന് അറിയപ്പെടുന്നത്.
ഇത്തരം ട്യൂമറുകള്‍ ക്യാന്‍സര്‍ പോലുള്ള മറ്റു പ്രശ്നങ്ങള്‍ ഉണ്ടാക്കുകയോ പടരുകയോ ചെയ്യുന്നില്ല. എന്നാല്‍ ഗര്‍ഭധാരണത്തിന് പ്രശ്നമുണ്ടാക്കുകയും അമിത രക്തപ്രവാഹത്തിന് ഇടയാക്കുകയും ചെയ്യുന്ന ഒരു അവസ്ഥയാണിത്.
സാധാരണ ആര്‍ത്തവവിരാമം സംഭവിച്ച സ്ത്രീകളില്‍ എന്‍ഡോമെട്രിയോസിസ് കാണാറില്ല. വൈകി കുട്ടികളുണ്ടാകുന്നവരിലും കുട്ടികളില്ലാത്തവരിലുമാണ് ഈ പ്രശ്നം കൂടുതലായി കണ്ടുവരാറ്.
എന്‍ഡോമെട്രിയോസിസ് തിരിച്ചറിയാന്‍ ചില ലക്ഷണങ്ങളുണ്ട്. വയറ്റിലുണ്ടാകുന്ന വേദനയാണ് ഒരു ലക്ഷണം. വേദനയും വ്യത്യാസപ്പെട്ടിരിക്കും. ചിലര്‍ക്ക് അടിവയറ്റില്‍ കഠിനമായ വേദനയുണ്ടാകും. മറ്റു ചിലര്‍ക്കാവട്ടെ, നടുവിലും തോളിലുമായിരിക്കും വേദന അനുഭവപ്പെടുന്നത്.
ക്രമരഹിതമായ ആര്‍ത്തവമാണ് മറ്റൊരു ലക്ഷണം. ആര്‍ത്തവം ചിലപ്പോള്‍ വരാതിരിക്കാം. ചിലപ്പോള്‍ ആര്‍ത്തവം തമ്മിലുള്ള ഇടവേള കുറയാം. ചിലപ്പോള്‍ അമിതമായ ബ്ലീഡിംഗുണ്ടാകാം.
എന്‍ഡോമെട്രിയോസിസ് വയറിന്റെ പ്രവര്‍ത്തനങ്ങളേയും ബാധിക്കുന്നു. ദഹനപ്രക്രിയ അവതാളത്തിലാകും. ഇത് ചിലപ്പോള്‍ മലബന്ധത്തിനും മറ്റു ചിലപ്പോള്‍ വയറിളക്കത്തിനും വഴി വയ്ക്കുകയും ചെയ്യും.
എന്‍ഡോമെട്രിയോസിസ് ഉള്ളവരുടെ മൂത്രത്തിലും ചിലപ്പോള്‍ രക്തത്തിന്റെ അംശം കണ്ടെത്താന്‍ സാധിക്കും.
ഇത്തരം പ്രശ്നമുള്ള സ്ത്രീകള്‍ക്ക് ചിലപ്പോള്‍ ഗര്‍ഭം ധരിക്കാന്‍ പ്രയാസം നേരിടും. കൂടുതല്‍ ഗുരുതരമായ അവസ്ഥയില്‍ ഇത് ചിലപ്പോള്‍ വന്ധ്യത വരെ വരുത്തി വച്ചേക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
