Latest Updates
-
ഇന്ത്യ-ന്യൂസിലൻഡ് ഒന്നാം ട്വന്റി-20 ഇന്ന്: ക്രിസ്റ്റ്ചർച്ചിൽ ആര് ജയിക്കും? തത്സമയ വിവരങ്ങൾ ഇതാ -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നു; ഈ ലളിതമായ മുൻകരുതലുകൾ പരീക്ഷിക്കൂ -
ഓസെംപിക് മരുന്ന് കഴിക്കുന്നോ? റാം കപൂറിന്റെ മുന്നറിയിപ്പും വണ്ണം കുറയ്ക്കാനുള്ള സുരക്ഷിത വഴികളും -
ശരദ് പൂർണിമ 2026: ലക്ഷ്മി പൂജയും പായസം വെക്കുന്ന കൃത്യസമയവും അറിയാം -
2026 ഒക്ടോബർ 24 മുതൽ ബുധന്റെ വക്രഗതി: ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങളും ശ്രദ്ധിക്കേണ്ട മുൻകരുതലുകളും ഇതാ -
ശുക്രാസ്തമയം 2026: വിവാഹവും വലിയ ഇടപാടുകളും ഒഴിവാക്കണോ? അറിയേണ്ടതെല്ലാം -
ഒക്ടോബർ 22 പഞ്ചാംഗം: ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, പണമിടപാടുകൾക്ക് ഈ സമയം മാത്രം തിരഞ്ഞെടുക്കുക -
ഒക്ടോബർ 22: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ധനവും തൊഴിൽ നേട്ടവും തേടിയെത്തും! -
ഒക്ടോബർ 22 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? -
ഒക്ടോബർ 22 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ
വയര്‍ നന്നാക്കാന്‍ ചില വഴികള്‍
വയറിന് അസുഖം വരാത്തവര്‍ ചുരുക്കം. പ്രത്യേകിച്ച് അസുഖങ്ങളൊന്നുമില്ലെങ്കിലും വയറിന് സുഖമില്ലെന്നു പറയുന്നതും കേള്‍ക്കാം. ആരോഗ്യത്തിന് വയറിന്റെ സുഖവും വളരെ പ്രധാനമാണ്.

വയറും ഭക്ഷണവും തമ്മില്‍ വേര്‍പ്പെടുത്താനാവാത്ത ബന്ധവുമുണ്ട്. ഭക്ഷണം ശരിയല്ലെങ്കില്‍ വയറും പിണങ്ങും. വയറിന് ചേര്‍ന്ന ചില ഭക്ഷണങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കൂ.
തൈര് കഴിക്കുന്നത് വയറിന് നല്ലതാണ്. വയറിലെ മ്യൂകസ്, അസിഡോഫിലസ് എന്നിവ നിലനിര്‍ത്താനും അതുവഴി അസ്വാസ്ഥ്യങ്ങള്‍ ഒഴിവാക്കാനും തൈര് സഹായിക്കും.
വെളുത്തുള്ളി നല്ലൊരു അണുനാശിനിയാണ്. ദഹനപ്രശ്നങ്ങള്‍ക്കുള്ള ഉത്തമ ഉപാധിയാണിത്. ദിവസവും ഒരല്ലി വെളുത്തുള്ളി കഴിക്കുന്നത് ബ്ാക്ടീരിയകളെ അകററും.
തവിടു കളയാത്ത ധാന്യങ്ങള്‍ വയറിന് ഏറ്റവും പറ്റിയ ഭക്ഷണങ്ങളാണ്. ബാര്‍ലി, ഓട്സ്, തവിടുള്ള ചുവന്ന അരി എന്നിവ ഇത്തരം ഭക്ഷണപദാര്‍ത്ഥങ്ങളില്‍ പെടുന്നു.
മസാലകളൊന്നും ചേര്‍ക്കാതെ ചുട്ടെടുത്ത (ബേക്ക്) ചെയ്ത കോഴിയിറച്ചി ദഹിക്കാന്‍ പ്രയാസമില്ലാത്ത ഭക്ഷണമാണ്. ഇറച്ചി കഴിക്കണമെന്നുള്ളവര്‍ക്ക് ഇതു കഴിക്കാം. ബേക്ക് ചെയ്ത മീനും വയറിന് നല്ലതാണ്. മസാലകളും എണ്ണമയവും അധികമില്ലാതെ കഴിക്കുക.
ഇലക്കറികളും പച്ചക്കറികളും താരതമ്യേന വയറിന് ദോഷം ചെയ്യാത്തവയാണ്. ഇവ പാചകം ചെയ്യുന്നതിനും കഴിക്കുന്നതിനും മുന്‍പ് നല്ലപോലെ കഴുകണം. നാരുള്ള ഭക്ഷണം ദഹനത്തെ എളുപ്പമാക്കുന്നു.
പഴവര്‍ഗങ്ങള്‍ മിക്കവാറും എല്ലാംതന്നെ വയറിന് നല്ലതാണ്. എന്നാല്‍ ചില ഫലങ്ങള്‍ ഒരുമിച്ചു കഴിക്കുന്നത് ഗ്യാസുണ്ടാക്കും. പഴവും തണ്ണിമത്തങ്ങയും ഒരുമിച്ചു കഴിച്ചാല്‍ ഗ്യാസ് ഉണ്ടാകും.
ഭക്ഷണം മാത്രമല്ലാ, വെള്ളവും വയറിന്റെ ആരോഗ്യത്തിന് പ്രധാനമാണ്. ധാരാളം വെള്ളം കുടിയ്ക്കുക. ശരീരത്തിലെ വിഷാംശം നീങ്ങും, വയറിന്റെ ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
