Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ബീജങ്ങളുടെ എണ്ണക്കുറവ്, കാരണങ്ങള്‍

സ്ത്രീക്ക് ഗര്‍ഭധാരണ സംബന്ധമായ പ്രശ്നങ്ങളൊന്നുമില്ലാതിരുന്നിട്ടും ഗര്‍ഭധാരണം നടക്കുന്നില്ലെങ്കില്‍ ബീജക്കുറവ് കാരണമായി സംശയിക്കാം. ലൈംഗികതാല്പര്യക്കുറവ്, ഉദ്ധാരണപ്രശ്നങ്ങള്‍ എന്നിവയും ബീജക്കുറവിന് കാരണമാകാം. വൃഷണങ്ങളില്‍ ഏതെങ്കിലും വിധത്തിലുള്ള മുഴകള്‍, വേദന എന്നിവ ബീജക്കുറവു വരുത്തുന്ന കാരണങ്ങള്‍ തന്നെ.
35-40 വയസില്‍ കൂടുന്തോറും പുരുഷന്മാരില് ബീജങ്ങളുടെ എണ്ണം സ്വാഭാവികമായും കുറയും. പുകവലി, മദ്യപാനം, ഡ്രഗ്സ് എന്നിവയുടെ ഉപയോഗം ബീജക്കുറവിന് കാരണമാകുന്ന ചില ഘടകങ്ങളാണ്. ചില രോഗങ്ങള്‍ക്കുള്ള മരുന്നുകളും ബീജക്കുറവിന് കാരണമാകുന്നതായി തെളിഞ്ഞിട്ടുണ്ട്.
അമിതവണ്ണം, ആവശ്യത്തിന് ശരീര തൂക്കമില്ലാതിരിക്കുക, അണുബാധ തുടങ്ങിയവയും ബീജക്കുറവിന് കാരണമാകുന്ന ഘടകങ്ങള്‍ തന്നെ.
വാസക്ടമി, ജന്മനാ ഉള്ള ചില അസുഖങ്ങള്‍ എന്നിവയും ബീജക്കുറവിന് കാരണമാകാറുണ്ട്.
ക്യാന്‍സറിനുള്ള റേഡിയേഷന്, ശസ്ത്രക്രിയ തുടങ്ങിയവ ബീജങ്ങളുടെ എണ്ണത്തില്‍ പ്രശ്നങ്ങള്‍ വരുത്തുന്ന മറ്റു ചില ഘടകങ്ങളാണ്.
മടിയില്‍ ലാപ്ടോപ്പ് വച്ച് ഉപയോഗിക്കുക, ചൂടു കൂടിയ കാലാവസ്ഥ, ദീര്‍ഘകാലം, ദീര്‍ഘനേരമുള്ള സൈക്കിള്‍ ചവിട്ട്, ബൈക്ക് ഓടിക്കുന്നത് തുടങ്ങിയവ ബീജങ്ങളുടെ എണ്ണം കുറയ്ക്കുന്ന മറ്റു ഘടകങ്ങളാണ്.
സ്ട്രെസ്, ടെന്‍ഷന്‍ തുടങ്ങിയവയും ബീജക്കുറവിന് കാരണമാകാറുണ്ട്.
ഇവയില്‍ പലതിനും പരിഹാരമാര്ഗങ്ങളുമുണ്ടെന്നത് പലപ്പോഴും പ്രശ്നം ലഘൂകരിക്കുന്നു. ബീജക്കുറവിനുള്ള കാരണം കണ്ടെത്തിയാല്‍ ചികിത്സയും എളുപ്പമായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
