Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
നല്ല ബന്ധത്തിന് ചില വഴികള്‍

പ്രധാനമായും വേണ്ടത് ലൈംഗികത ഒരു ബാധ്യതയായോ തന്റെ പങ്കാളിക്കു വേണ്ടി മാത്രമുള്ളൊരു കര്മമാകാതിരിക്കുകയോ ചെയ്യുകയെന്നതാണ്. മനസില്‍ താല്പര്യം തോന്നിയാല്‍ മാത്രമേ ലൈംഗികജീവിതവും നന്നാവൂ. താല്പര്യം തോന്നുന്ന സാഹചര്യങ്ങള്‍ സൃഷ്ടിച്ചെടുക്കുകയും വേണം.
ലൈംഗികതയില്‍ ഭക്ഷണത്തിനും പ്രധാന സ്ഥാനമുണ്ട്. ലൈംഗികശേഷിയും താല്പര്യവും വര്‍ദ്ധിപ്പിക്കുന്ന ചില പ്രത്യേക ഭക്ഷണങ്ങളുണ്ട്. കക്കയിറച്ചി, അവോക്കാഡോ എന്നിവ ഇതില്‍ മുന്‍പന്തിയില്‍ നില്ക്കുന്നവയാണ്. കക്കയിറച്ചി പുരുഷന്മാരിലെ ബീജോല്പാദനത്തിന് സഹായിക്കും. നല്ല മൂഡുണ്ടാക്കാനും കക്കയിറച്ചി നല്ലതാണ്.
അവോക്കാഡോ അഥവാ ബട്ടര്‍ ഫ്രൂട്ട് ധാരാളം പ്രോട്ടീന്‍ നല്കുന്ന ഭക്ഷണസാധനമാണ്. ഇത് ശാരീരിക ഊര്‍ജം നല്‍കും. ഹൃദയത്തിനു ചേര്‍ന്ന ഭക്ഷണം കൂടിയാണിത്.
കെഗല് വ്യായാമങ്ങള്‍ ചെയ്യുന്നത് സെക്സ് ജീവിതത്തെ സഹായിക്കുന്നു. സ്ത്രീകളിലെ പെല്‍വിക് മസില് സംബന്ധമായ പ്രശ്നങ്ങള്‍ മാറാന്‍ ഇത് നല്ലൊരു പരിഹാരമാണ്. സെക്സ് ജീവിതത്തെ സഹായിക്കുകയും ചെയ്യും.
നല്ല ശീലങ്ങളും പ്രധാനം. പുകവലി, മദ്യപാനം തുടങ്ങിയവ സെക്സ് ജീവിതത്തിന് ദോഷം വരുത്തും. ഇവ കഴിവതും ഉപേക്ഷിക്കുക. വ്യായാമം ശീലമാക്കുക. ശരീരത്തിന്റെ അരോഗ്യവും ആരോഗ്യകരമായ സെക്സിന് പ്രധാനമാണ്.
നല്ല ദാമ്പത്യ ബന്ധത്തിന് പങ്കാളികള്‍ തമ്മിലുള്ള മനപ്പൊരുത്തം വളരെ പ്രധാനമാണ്. ഇത് ശരിയല്ലെങ്കില്‍ ശാരീരിക അടുപ്പത്തേയും ഇത് ബാധിക്കും.
എന്തും തുറന്നു പറയാനും പങ്കു വയ്ക്കാനുമുള്ളൊരു മനസ് ദമ്പതിമാര്‍ക്കിടയില്‍ വളരെ പ്രധാനമെന്നോര്‍ക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
