Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
രോഗങ്ങള്‍ തടയാന്‍ കോണ്ടംസ്

ഗര്‍ഭനിരോധനം മാത്രമല്ലാ, ലൈംഗിക രോഗങ്ങള്‍ പകരാതെ തടയാനും കോണ്ടംസ് സഹായിക്കും. സ്ത്രീയും പുരുഷനും ഏര്‍പ്പെടുന്ന ബന്ധങ്ങളില്‍ മാത്രമല്ലാ, മാത്രമല്ലാ, സ്വവര്‍ഗരതിക്കാരും ഇത് ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. എച്ച്ഐവി പോലുള്ള ഗുരുതരമായ ലൈംഗികരോഗങ്ങള്‍ വരുന്നതു തടയാനുള്ള പ്രധാന വഴിയാണിത്. പ്രത്യേകിച്ച് അപരിചിതരുമായി ബന്ധപ്പെടുമ്പോള്‍.
കോണ്ടംസ് ചിലപ്പോഴെങ്കിലും ഗര്‍ഭധാരണം തടയുന്നതില്‍ പരാജയപ്പെട്ടേക്കുമെന്ന ഭയം പലര്‍ക്കുമുണ്ട്. എന്നാല്‍ ശരിയായി ഉപയോഗിച്ചാല്‍ 97 ശതമാനം വിജയസാധ്യത കോണ്ടംസിനുണ്ട്. മാത്രമല്ലാ, യാതൊരു വിധ ഗര്‍ഭനിരോധന ഉപാധികളും 100 ശതമാനം വിജയം ഉറപ്പു നല്‍കുന്നുമില്ല. ഗര്‍ഭനിരോധന ഗുളിക, കോപ്പര്‍ ടി പോലുള്ള ഗര്‍ഭനിരോധന ഉപാധികള്‍, ഹോര്‍മോണ്‍ കുത്തിവയ്പ് തുടങ്ങിയവയുടെ പാര്‍ശ്വഫലങ്ങളൊന്നും തന്നെ കോണ്ടംസ് ഉപയോഗത്തില്‍ വരുന്നുമില്ല.
കോണ്ടംസ് സുഖം കുറയ്ക്കു്ന്നുവെന്ന പരാതി പലര്‍ക്കുമുണ്ട്. ഇത് വ്യക്തികളെ സംബന്ധിച്ചിടത്തോളം വ്യത്യാസപ്പെട്ടിരിക്കും.
പുരുഷന്മാരിലെ ഉദ്ധാരണം നീണ്ടുനില്ക്കാന് ഇവ സഹായിക്കുമെന്നതാണ് വാസ്തവം. മാത്രമല്ലാ, സുഖം കുറയ്ക്കുന്നുവെന്ന പരാതി കണക്കിലെടുത്ത് പല കമ്പനികളും പലതരം കോണ്ടംസും വിപണിയില്‍ ഇറക്കിയിട്ടുമുണ്ട്.
കോണ്ടംസ് അലര്ജിയാണുണ്ടാക്കുമെന്നു കരുതി ഉപയോഗിക്കാത്തവരുണ്ട്. ഇക്കാര്യത്തില്‍ പേടി വേണ്ട. കാരണം ലാറ്റെക്സ് എന്ന പദാര്‍ത്ഥം കൊണ്ടാണ് ഇവ ഉണ്ടാക്കുന്നത്. വെറും ഒരു ശതമാനം പേരില്‍ മാത്രമെ ഇവയുടെ ഉപയോഗം അലര്‍ജി വരുത്തുന്നതായി തെളിഞ്ഞിട്ടുള്ളൂ. ലാറ്റെക്സിന് പുറമെ പോളിസോഫ്രീന് എന്ന പദാര്‍ത്ഥവും ഇതുണ്ടാക്കാന്‍ ഉപയോഗിക്കുന്നുണ്ട്.
കോണ്ടംസിനൊപ്പം ഓയില്‍ ബേസ്ഡ് ലൂബ്രിക്കന്റുകള്‍ ഉപയോഗിക്കരുത്. ഇവ കോണ്ടംസിന്റെ ഗുണം കുറയ്ക്കും. എപ്പോഴും വാട്ടര്‍ ബേസ്ഡ് ലൂബ്രിക്കന്റുകള്‍ മാത്രം ഉപയോഗിക്കുക.
ബീജവിസര്‍ജനം കഴിഞ്ഞാലുടന്‍ കോണ്ടംസ് നീക്കം ചെയ്യേണ്ടത് അത്യാവശ്യം. ഇവ ശരിയായ രീതിയില്‍ നശിപ്പിക്കുകയും ചെയ്യും.
ഒരിക്കല്‍ ഉപയോഗിച്ച കോണ്ടംസ് വീണ്ടും യാതൊരു കാരണവശാലും ഉപയോഗിക്കരുത്. ഇത് ഉപകാരപ്പെടില്ലെന്നു മാത്രമല്ലാ, അണുബാധ പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
