Latest Updates
-
അധി യോഗം: രാത്രിയിലെ ഈ സമയം നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമോ? -
നവംബർ 14, 15: രവി യോഗവും സർവ്വാർത്ഥ സിദ്ധിയും; ഈ കാര്യങ്ങൾ ചെയ്താൽ തടസ്സങ്ങൾ നീങ്ങും, നേട്ടങ്ങൾ വരും! -
ഛഠ് സന്ധ്യാ അർഘ്യ 2026: രാശിഫലവും സുരക്ഷിതമായ ആഘോഷത്തിനുള്ള നിർദ്ദേശങ്ങളും ഇതാ -
വായുമലിനീകരണം രൂക്ഷം; ഇൻഡോർ പ്ലാന്റുകൾ വാസ്തു പ്രകാരം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ശുക്ര മാർഗി: ഷോപ്പിംഗിലും സാമ്പത്തിക ഇടപാടുകളിലും ജാഗ്രത വേണോ? അറിയേണ്ടതെല്ലാം -
നവംബർ 16, 17: ബുധാദിത്യയോഗം വരുന്നു; ഡിജിറ്റൽ സുരക്ഷയ്ക്കും യാത്രയ്ക്കും ഈ മുൻകരുതലുകൾ മറക്കരുത്! -
ചൊവ്വ ചിങ്ങം രാശിയിലേക്ക്: വാരാന്ത്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും സുരക്ഷാ നിർദ്ദേശങ്ങളും -
സൂര്യന്റെ വൃശ്ചിക സംക്രമണം: 12 രാശിക്കാർക്കും നിർണ്ണായക ദിനങ്ങൾ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം -
നവംബർ 14 രാജ്യോഗ് വാച്ച്: ഗജകേസരി യോഗം ഉണ്ടോ? സാമ്പത്തിക ഇടപാടുകളിൽ ഈ മുൻകരുതലുകൾ നിർബന്ധം -
ശിശുദിനം 2026: കുട്ടികളുടെ പഠന സമ്മർദ്ദം കുറയ്ക്കാൻ രക്ഷിതാക്കൾക്ക് ചില ലളിതമായ വഴികൾ
ലൈംഗികതയിലെ വില്ലന്മാര്
സ്ത്രീ പുരുഷ ഭേദമന്യേ ലൈംഗിക ജീവിതത്തോടുള്ള താല്പര്യക്കുറവ് പലരുടേയും ദാമ്പത്യത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്.

പുരുഷന്മാരില് പ്രശ്നങ്ങളുണ്ടാക്കുന്നതില്‍ പ്രധാന വില്ലനാണ് ഉദ്ധാരണക്കുറവ്. നാല്പതു കഴിഞ്ഞവരിലാണ് ഈ പ്രശ്നം കൂടുതലായി കണ്ടുവരുന്നതെങ്കിലും ജീവിതരീതികളും അസുഖങ്ങളും ചെറുപ്പക്കാരിലും ഈ പ്രശ്നമുണ്ടാക്കുന്നുണ്ട്. ഇതിന് വൈദ്യശാസ്ത്രത്തില്‍ ചികിത്സയുമുണ്ട്.
സ്ത്രീകളില്‍ ആര്‍ത്തവവിരാമം താല്പര്യങ്ങള് കുറയ്ക്കുന്നതായി കണ്ടുവരുന്നുണ്ട്. മാനസികമായും ശാരീരികമായും ഒരു സ്ത്രീ പ്രശ്നങ്ങള്‍ നേരിടുന്ന ഒരു കാലഘട്ടമാണിത്. മെനോപോസ് തങ്ങളുടെ സ്ത്രീത്വം നശിപ്പിച്ചു കളയും എന്നൊരു ധാരണ പല സ്ത്രീകളിലും സെക്സിനോട് വിമുഖതയുണ്ടാക്കുന്നതുണ്ട്. ഇതുകൂടാതെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ കാരണം ലൈംഗികബന്ധം വേദനയുളവാക്കുന്നതും മുഖം തിരിക്കാന്‍ സ്ത്രീകളെ പ്രേരിപ്പിക്കുന്നു.
കുഞ്ഞുണ്ടാകുന്നത് ദമ്പതികള്‍ക്കിടയിലെ ശാരീരിക അടുപ്പത്തെകുറയ്ക്കുന്നുണ്ട്. പ്രത്യേകിച്ചും സ്ത്രീകളില്‍. കുഞ്ഞിനെപ്പറ്റിയുള്ള ചിന്തയും കുഞ്ഞിന്റെ പരിചരണവും ആണ്, പെണ് ഭേദമില്ലാതെ ഇത്തരം കാര്യങ്ങളില്‍
ഭംഗം വരുത്തുന്നുണ്ട്.
മദ്യപാനവും പുകവലിയും സ്ത്രീ പുരുഷന്മാരില് ലൈംഗിക പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. നിത്യേനയുള്ള മദ്യപാനം പുരുഷന്മാരില് പിറ്റിയൂട്ടറി ഗ്രന്ഥിയെ ബാധിക്കുകയും അതുവഴി സംവേദനക്ഷമത കുറയുകയും ചെയ്യും. അമിതമായി മദ്യം ഉപയോഗിക്കുന്ന പുരുഷന്മാരില് ലൈംഗികശേഷി പൂര്‍ണമായും നഷ്ടപ്പെടുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഉറക്കക്കുറവ് പലരിലും ലൈംഗികജീവിതത്തെ ലൈംഗികജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്.
ഡിപ്രഷനും പലരുടേയും ജീവിതത്തില്‍ സെക്സിനെ ബാധിക്കുന്ന ഒന്നാണ്. ചിലര്‍ ഡിപ്രഷന് മാറുവാനുള്ള മരുന്നുകള്‍ കഴിക്കുന്നുണ്ടായിരിക്കും. ഇത്തരം മരുന്നുകള്‍ സെക്സ് താല്പര്യങ്ങളെ നശിപ്പിക്കുന്നതായി കണ്ടുവരുന്നുണ്ട്.
ഇവയ്ക്കു പുറമെ ദമ്പതികള്‍ തമ്മിലുള്ള പ്രശ്നങ്ങളും പരസ്പരബന്ധത്തെ നശിപ്പിക്കുന്നുണ്ട്.
............................................................................................
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
