Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
പോളിസിസ്റ്റിക് ഓവറി, കാരണങ്ങള്‍

സിസ്റ്റ് ഇപ്പോള്‍ ചെറിയ പെണ്‍കുട്ടികളെ വരെ ബാധിക്കുന്നതിന് കാരണങ്ങള്‍ പലതരമുണ്ട്. ഇതില്‍ പ്രധാനം അനാരോഗ്യകരമായ ജീവിത ശീലങ്ങളാണ്.
ഭക്ഷണരീതിയാണ് അനാരോഗ്യകരമായ ജീവിതശീലങ്ങളില്‍ പ്രധാനം. ഫാസ്റ്റ് ഫുഡ് ശീലങ്ങള്‍ തന്നെയാണ് പ്രധാന വില്ലന്‍. ഇത്തരം അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ ഹോര്‍മോണ്‍ പ്രശ്നങ്ങളുണ്ടാക്കുകയും പോളിസിസ്റ്റിക് ഓവറിക്കു കാരണമാകുകയും ചെയ്യും. ഹോര്‍മോണ്‍ കുത്തിവച്ച കോഴികളുടെ മുട്ട കഴിയ്ക്കുന്ന പെണ്‍കുട്ടികളില്‍ ഈ രോഗം കുടുതലായി കാണുന്നുണ്ട്.
പ്രമേഹവും ഈ രോഗത്തിന് കാരണമാകുന്നുണ്ട്. മധുരം കഴിയ്ക്കുന്നത് നിയന്ത്രിക്കുക തന്നെ വേണം. കുടുംബത്തില്‍ പാരമ്പര്യമായി ഡയബെറ്റിസ് ഉണ്ടെങ്കില്‍ പ്രത്യേക ശ്രദ്ധ വേണം.
ആവശ്യത്തിനുള്ള വ്യായാമത്തിന്റെ കുറവും ഇതിനൊരു പ്രധാന കാരണം. കൊഴുപ്പ് ശരീരത്തില്‍ അടിഞ്ഞു കൂടും. വ്യായാമം ശരീരത്തിലെ വിഷാംശം പുറന്തള്ളാനും സഹായിക്കും.
ടെന്‍ഷന്‍ കൂടുന്നതും പോളിസിസ്റ്റിക് ഓവറിക്കുള്ള മറ്റൊരു കാരണമാണ്. മദ്യപാനം, പുകവലി എന്നിവ സ്ത്രീകളും പിന്തുടരുന്ന ശീലങ്ങളായി മാറിയിരിക്കുന്നു. ഇവ രണ്ടും പോളിസിസ്റ്റിക് ഓവറിയ്ക്കുള്ള കാരണമങ്ങള് തന്നെയാണ്.
ആരോഗ്യകരമായ ഭക്ഷണ, ജീവിത ശീലങ്ങള്‍ കൊണ്ട് വലിയൊരു പരിധി വരെ ഈ രോഗം വരാതെ തടയാനാകും. ഈ രോഗത്തിന് കൃത്യസമയത്ത് ചികിത്സ തേടിയാല്‍ പൂര്‍ണമായും പരിഹാരം കാണാവുന്ന പ്രശ്നമാണ്. അല്ലെങ്കില്‍ വന്ധ്യത വരെ വരുത്തി വയ്ക്കാവുന്ന അസുഖവും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
